

Thinkalkkuri Thottum [D] ...
Movie | Oru Maravathoor Kanavu (1998) |
Movie Director | Lal Jose |
Lyrics | Gireesh Puthenchery |
Music | Raveendran |
Singers | KS Chithra, V Devanand |
Lyrics
Lyrics submitted by: Jija Subramanian Thinkalkkuri thottum thudu thumba kudamittum Manassil varavaay madhumaasam Velli kolussittum kunu koonthalchurul thottum Kanavil niravaay nin roopam Thullikkoru kudamaay kulir kudayaan Ini nirukil pozhiyaam azhakin mazha megham Thammil thanu thazhuki kulir mezhuki kalamezhuthi Tharalam thalaraam ini vegam (thinkalkkuri....) Maniviral thumbuzhinjaal mizhikalil mayyalinjaal Manasile manchimizhil mayaa varnna chanthaay theernnaal Oru mulam thandarulum swara mazhayetunarnnaal Ila veyil thumbikalaay engum nammal paari poyaal Aarum kanaa swapna peeli thumbaal Nenjil melle thottu ninne tharaattam njaan (thinkalkkuri....) Karamalar thamarayil kavilile ponnithalil Karivari vandezhuthum kanaa varnna chithram kandu Mazhamukil therirangi marathaka kaavirangi Oru pidi swapnavumaay ninne kanaan ethee njaanum Kaathil melle cholli kallyaanathin naalil Kannaadi poo muthen maaril chaarthum (thinkalkkuri....) | വരികള്‍ ചേര്‍ത്തത്: ജിജ സുബ്രമണ്യന്‍ തിങ്കൾക്കുറി തൊട്ടും തുടുതുമ്പക്കുടമിട്ടും മനസ്സിൽ വരവായ് മധുമാസം വെള്ളിക്കൊലുസ്സിട്ടും കുനുകൂന്തൽ ചുരുൾ തൊട്ടും കനവിൽ നിറവായ് നിൻ രൂപം തുള്ളിക്കൊരു കുടമായ് കുളിർ കുടയാൻ ഇനി നിറുകിൽ പൊഴിയാം അഴകിൻ മഴമേഘം തമ്മിൽ തനു തഴുകി കുളിർ മെഴുകി കളമെഴുതി തരളം തളരാം ഇനി വേഗം (തിങ്കൾക്കുറി....) മണിവിരൽ തുമ്പുഴിഞ്ഞാൽ മിഴികളിൽ മയ്യലിഞ്ഞാൽ മനസ്സിലെ മണിച്ചിമിഴിൽ മായാവർണ്ണ ചാന്തായ് തീർന്നാൽ ഒരു മുളം തണ്ടരുളും സ്വരമഴയേറ്റുണർന്നാൽ ഇളവെയിൽ തുമ്പികളായ് എങ്ങും നമ്മൾ പാറിപ്പോയാൽ ആരും കാണാസ്വപ്ന പീലിത്തുമ്പാൽ നെഞ്ചിൽ മെല്ലെ തൊട്ടു നിന്നെ താരാട്ടാം ഞാൻ (തിങ്കൾക്കുറി....) കരമലർ താമരയിൽ കവിളിലെ പൊന്നിതളിൽ കരി വരിവണ്ടെഴുതും കാണാവർണ്ണചിത്രം കണ്ടു മഴമുകിൽ തേരിറങ്ങി മരതകക്കാവിറങ്ങി ഒരു പിടി സ്വപ്നവുമായ് നിന്നെ കാണാനെത്തീ ഞാനും കാതിൽ മെല്ലെ ചൊല്ലി കല്യാണത്തിൻ നാളിൽ കണ്ണാടി പൂമുത്തെൻ മാറിൽ ചാർത്തും (തിങ്കൾക്കുറി....) |
Other Songs in this movie
- Karunaamayane
- Singer : KS Chithra | Lyrics : Gireesh Puthenchery | Music : Vidyasagar
- Kanninilaa penkodiye
- Singer : KS Chithra, Chorus | Lyrics : Gireesh Puthenchery | Music : Vidyasagar
- Mohamaay
- Singer : KS Chithra, Raveendran | Lyrics : Gireesh Puthenchery | Music : Vidyasagar
- Thinkalkkuri
- Singer : KS Chithra | Lyrics : Gireesh Puthenchery | Music : Raveendran
- Sundariye Sundariye
- Singer : KJ Yesudas, Sujatha Mohan, Pushpavanam Kuppuswamy | Lyrics : Gireesh Puthenchery | Music : Vidyasagar
- Thaarakkoottam
- Singer : MG Sreekumar, G Venugopal, Sreenivas | Lyrics : Gireesh Puthenchery | Music : Vidyasagar
- Karunaamayane (M)
- Singer : KJ Yesudas | Lyrics : Gireesh Puthenchery | Music : Vidyasagar
- Kanninila [F]
- Singer : KS Chithra, Chorus | Lyrics : Gireesh Puthenchery | Music : Vidyasagar
- Kanninila
- Singer : Sujatha Mohan, Biju Narayanan | Lyrics : Gireesh Puthenchery | Music : Vidyasagar