നീല നിലാവോ ...
ചിത്രം | ഗോപാലപുരാണം (2008) |
ചലച്ചിത്ര സംവിധാനം | കെ കെ ഹരിദാസ് |
ഗാനരചന | എസ് രമേശന്‍ നായര്‍, എം ഡി രാജേന്ദ്രന്‍, സുധാംശു |
സംഗീതം | യൂനസിയോ |
ആലാപനം | വിനീത് ശ്രീനിവാസന്‍ |
വരികള്‍
Added by Kalyani on November 15, 2010 നീലനിലാപ്പൂന്തിരകള്‍ താളമിടും യാമിനിയില്‍ തോണിയേറി എന്‍ കിനാക്കള്‍ താനേ പാടും നീല നിലാപ്പൂന്തിരകള്‍ താളമിടും യാമിനിയില്‍ തോണിയേറി എന്‍ കിനാക്കള്‍ താനേ പാടും ദൂരെ ദൂരെ വെള്ളിമണല്‍ത്തീരഭൂവിലോമനകള്‍ കാതില്‍ മെല്ലെ കെസ്സു പാട്ടിന്‍ ഈണം മൂളും കാതോരം മധു വിരിയും കണ്ണോരം മലരണിയും കടലോരം ഗസലുണരും തെന്നല്‍ വീശും ആലോലം നിറമൊഴുകും അലയോളം സ്വരമലിയും ആകാശം മറവിപ്പൊൻതാലം നീര്‍ത്തും .. (നീലനിലാപ്പൂന്തിരകള്‍ ..) ഇതു വഴിയേ ഇതിലേ ..ഇതിലേ തേരേറി വാ നീ മധുമൊഴിയേ കുറുമൊഴിയേ കിളിയേ കിളിയേ ഇതുവഴിയേ അഴകേ അഴകേ പൂ ചൂടി വാ നീ കനവുകളേ നിനവുകളേ കതിര്‍ ചൂടുവാന്‍ നിമിഷങ്ങളേ..സുഖ നിമിഷങ്ങളേ.. നിങ്ങടെ കന്മദ പുഷ്പവനങ്ങളി - ലെന്നുമിരിക്കാനാവേശം ... നിങ്ങടെ കൈകളിലിങ്ങനെയിങ്ങനെ- യെന്നുമുറങ്ങാനുന്മാദം ...(നിങ്ങടെ കന്മദ ..) നിമിഷങ്ങളേ ..സുഖ നിമിഷങ്ങളേ.... ഹൃദയങ്ങള്‍ ശ്രുതിചേരും സദനങ്ങള്‍ മൊഴിതേടും സുരലോകം മുന്നില്‍ കാണുന്നൂ... (നീലനിലാപ്പൂന്തിരകള്‍ ..) ഇതു കനവിന്‍ ചിറകില്‍ എന്നും മിന്നാതെ മിന്നും മഴമുകിലിന്‍ കുളിരലതന്നഴകിന്നഴകും ഇതു നിനവിന്‍ കുടിലില്‍ എന്നും പൂവായി മാറും മണമലിയും ശലഭങ്ങള്‍ ഉണരും യാമം ഉദയങ്ങളേ...എന്നുദയങ്ങളേ .. നിങ്ങടെ കന്മദ പുഷ്പവനങ്ങളി - ലെന്നുമിരിക്കാനാവേശം ... നിങ്ങടെ കൈകളിലിങ്ങനെയിങ്ങനെ- യെന്നുമുറങ്ങാനുന്മാദം ...(നിങ്ങടെ കന്മദ ..) ഉദയങ്ങളേ ...എന്നുദയങ്ങളേ .. ഹൃദയങ്ങള്‍ ശ്രുതിചേരും സദനങ്ങള്‍ മൊഴിതേടും സുരലോകം മുന്നില്‍ കാണുന്നൂ... (നീലനിലാപ്പൂന്തിരകള്‍ ..) ---------------------------------- Added by Kalyani on November 15, 2010 Neela nilaa poonthirakal thaalamidum yaaminiyil thoniyeri en kinaakkal thaane paadum neela nilaa poonthirakal thaalamidum yaaminiyil thoniyeri en kinaakkal thaane paadum doore doore vellimanaltheerabhoovilomanakal kaathil melle kessu paattin eenam moolum kaathoram madhu viriyum kannoram malaraniyum kadaloram gazhalunarum thennal veeshum aalolam niramozhukum alayolam swaramaliyum aakaasham maravipponthaalam neerthum.. (neela nilaa poonthirakal...) ithu vazhiye ithile..ithile thereri vaa nee madhumozhiye kurumozhiye kiliye kiliye ithuvazhiye azhake azhake poo choodi vaa nee kanavukale ninavukale kathir chooduvaan nimishangale..sukha nimishangale.. ningade kanmada pushppavanangali- lennumirikkaanaavesham... ningade kaikalinganeyingane ennumurangaanunmmadam...(ningade kanmada..) nimishangale...sugha nimishangale... hridayangal shruthicherum sadangal mozhithedum suralokam munnil kaanunnuu (neela nilaa poonthirakal...) ithu kanavin chirakil ennum minnathe minnum mazhamukilin kuliralathannazhakinnazakum ithu ninvin kudilil ennum poovaay maarum manamaliyum shalabhangal unarum yaamam udayangale...ennudayangale.. ningade kanmada pushppavanangali- lennumirikkaanaavesham. ningade kaikalinganeyingane ennumurangaanunmmadam...(2) udayangalee...ennudayangale hridayangal shruthicherum sadangal mozhi thedum suralokam munnil kaanunnuu.... (neela nilaa poonthirakal...) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- തണുപ്പുള്ള
- ആലാപനം : സുജാത മോഹന്‍ | രചന : എസ് രമേശന്‍ നായര്‍, എം ഡി രാജേന്ദ്രന്‍, സുധാംശു | സംഗീതം : യൂനസിയോ
- തേരോടും
- ആലാപനം : യൂനസിയോ | രചന : എസ് രമേശന്‍ നായര്‍, എം ഡി രാജേന്ദ്രന്‍, സുധാംശു | സംഗീതം : യൂനസിയോ
- നീ നിലാവോ
- ആലാപനം : ജ്യോത്സ്ന രാധാകൃഷ്ണൻ, കാര്‍ത്തിക് | രചന : എസ് രമേശന്‍ നായര്‍, എം ഡി രാജേന്ദ്രന്‍, സുധാംശു | സംഗീതം : യൂനസിയോ
- അനുരാഗ
- ആലാപനം : അഫ്‌സല്‍ | രചന : എസ് രമേശന്‍ നായര്‍, എം ഡി രാജേന്ദ്രന്‍, സുധാംശു | സംഗീതം : യൂനസിയോ
- ആരും കാണാതിനിയും ഞാന്‍
- ആലാപനം : എം ജി ശ്രീകുമാർ, രഞ്ജിനി ജോസ് | രചന : എസ് രമേശന്‍ നായര്‍, എം ഡി രാജേന്ദ്രന്‍, സുധാംശു | സംഗീതം : യൂനസിയോ
- നീല നിലാവോ
- ആലാപനം : കാര്‍ത്തിക് | രചന : എസ് രമേശന്‍ നായര്‍, എം ഡി രാജേന്ദ്രന്‍, സുധാംശു | സംഗീതം : യൂനസിയോ