View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

നീ നിലാവോ ...

ചിത്രംഗോപാലപുരാണം (2008)
ചലച്ചിത്ര സംവിധാനംകെ കെ ഹരിദാസ്‌
ഗാനരചനഎസ്‌ രമേശന്‍ നായര്‍, എം ഡി രാജേന്ദ്രന്‍, സുധാംശു
സംഗീതംയൂനസിയോ
ആലാപനംജ്യോത്സ്ന രാധാകൃഷ്ണൻ, കാര്‍ത്തിക്

വരികള്‍

Added by Kalyani on November 14, 2010

നീ നിലവോ കനവോ ഉയിരേ
പനിനീര്‍ മലരോ കുറുവാല്‍ക്കിളിയോ
പ്രേമം പ്രേമം മായാജാലം
വിണ്ണില്‍ പൂക്കും താരാജാലം
മിന്നിത്തെളിയും നാനാവര്‍ണ്ണം
ഉള്ളില്‍ നിറയും പാരാവാരം
എന്നും എന്നും മുന്നില്‍ക്കാണാന്‍
കൊഞ്ചിക്കൊഞ്ചിക്കാതില്‍ മൂളാന്‍
കണ്ണില്‍ക്കണ്ണില്‍ കിന്നാരം ചൊല്ലാന്‍
പെണ്ണിവള്‍ ഒരുവള്‍ മുന്നില്‍ തെളിഞ്ഞു
പിന്നെ പുഞ്ചിരിച്ചൊടിയാല്‍ എന്നെ വലച്ചൂ
കാല്‍നഖമുനയാല്‍ കളം വരച്ചൂ
എന്റെ മാനസവനിയില്‍ വന്നു വിരിഞ്ഞു...

നീ വരുമോ കുളിരായ് പ്രിയനേ ..
മധുരം തരുമോ മനസ്സിന്‍ മലരേ ..

ഈ നിനവിന്‍ ചിറകില്‍ ഉയരാം
അകലേ മഴവില്‍ നിറമായ്‌ പടരാം
വെള്ളിത്തിങ്കള്‍ തെളിയും നിനവിന്‍ നിറവില്‍
മഞ്ഞണിഞ്ഞ കൊമ്പിന്‍ കൂട്ടില്‍ കുറുകാം
വെള്ളിത്തിങ്കള്‍ തെളിയും നിനവിന്‍ നിറവില്‍
മഞ്ഞണിഞ്ഞ കൊമ്പിന്‍ കൂട്ടില്‍ കുറുകാം
പട്ടുടുത്തു പൊട്ടു കുത്തി ചന്ദനക്കുറിയണിഞ്ഞു
മല്ലികപ്പൂമാലചൂടി നേടിയവൾ കണ്ണെഴുതി
എന്റെ മുന്നില്‍ വരുമോ അഴകിന്നഴകായ്
മുത്തമൊന്നു തരുമോ കവിളില്‍ കുളിരായ്
നീ നിലവോ കനവോ ഉയിരേ
പനിനീര്‍ മലരോ കുറുവാല്‍ കിളിയോ

ഈ നളിനം വിടരും വിരലായ്
തളിരില്‍ വെറുതേ മൃദുവായ് തഴുകാം
തങ്കക്കൊലുസ്സിളകും ചുവടുകളല്ലേ
കുപ്പിവള കിലുങ്ങും കൈയ്യുകളല്ലേ ..
തങ്കക്കൊലുസ്സിളകും ചുവടുകളല്ലേ
കുപ്പിവള കിലുങ്ങും കൈയ്യുകളല്ലേ
കണ്ണിയേറെയടുത്തുള്ള കണ്ണിന്‍വല എറിഞ്ഞെന്റെ
കരളിന്റെ കടവത്തു മെല്ലെ വലിച്ചടുപ്പിച്ചു
ആടിപ്പാടി നടക്കാം അരയന്നക്കിളിയായ്....
തുള്ളിത്തുള്ളിക്കളിക്കാം പുള്ളിക്കലമാനായ്....

നീ വരുമോ കുളിരായ് പ്രിയനേ ..
മധുരം തരുമോ മനസ്സിന്‍ മലരേ ..
(നീ നിലവോ കനവോ ഉയിരേ .....)


----------------------------------

Added by Kalyani on November 14, 2010

(M)Nee nilavo kanavo uyire
panineer malaro kuruvaal kiliyo
premam premam maayaajaalam
vinnil pookkum thaaraajaalam
minnitheliyum naanaa varnnam
ullil nirayum paaraavaaram
ennum ennum munnilkkaanaan
konchikkonchi kaathil moolaan
kannilkkannil kinnaaram chollaan
pennival oruval munnil thelinjuu
pinne punchirichodiyaal enne valachuu
kaal naghamunayaal kalam varachuu
ente maanasavaniyil vannu virinjuu

(F)nee varumo kuliraay priyane..
madhuram tharumo manassin malare..

(F)ee ninavin chirakil uyaraam
akale mazhavil niramaay padaraam
vellithinkal theliyum ninvin niravil
manjaninja kombin koottil kurukaam
(M)pattuduthu pottu kuthi chandanakkuriyaninju
mallikappoomaalachoodi nediyavanl kannezhuthi
ente munnil varumo azhakkinnazhakaay
muthamonnu tharumo kavilil kuliraay
nee nilavo kanavo uyire
pani neer malaro kuruvaal kiliyo...

(M)ee nalinam vidarum viralaay
thaliril veruthe mriduvaay thazhukaam
thankakkolussilakum chuvadukalalle
kuppivala kilungum kaiyyukalalle
thankakkolussilakum chuvadukalalle
kuppivala kilungum kaiyyukalalle
(F)kanniyereyaduthulla kanninvala erinjente
karalinte kadavathu melle valichaduppichu
aadippaadi nadakkaam arayannakkiliyaay
thullithulli kalikkaam pullikkalamaanaay

nee varumo kuliraay priyane..
madhuram tharumo manassin malare..
(nee nilavo kanavo uyire.....)



ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

തണുപ്പുള്ള
ആലാപനം : സുജാത മോഹന്‍   |   രചന : എസ്‌ രമേശന്‍ നായര്‍, എം ഡി രാജേന്ദ്രന്‍, സുധാംശു   |   സംഗീതം : യൂനസിയോ
തേരോടും
ആലാപനം : യൂനസിയോ   |   രചന : എസ്‌ രമേശന്‍ നായര്‍, എം ഡി രാജേന്ദ്രന്‍, സുധാംശു   |   സംഗീതം : യൂനസിയോ
നീല നിലാവോ
ആലാപനം : വിനീത്‌ ശ്രീനിവാസന്‍   |   രചന : എസ്‌ രമേശന്‍ നായര്‍, എം ഡി രാജേന്ദ്രന്‍, സുധാംശു   |   സംഗീതം : യൂനസിയോ
അനുരാഗ
ആലാപനം : അഫ്‌സല്‍   |   രചന : എസ്‌ രമേശന്‍ നായര്‍, എം ഡി രാജേന്ദ്രന്‍, സുധാംശു   |   സംഗീതം : യൂനസിയോ
ആരും കാണാതിനിയും ഞാന്‍
ആലാപനം : എം ജി ശ്രീകുമാർ, രഞ്ജിനി ജോസ്‌   |   രചന : എസ്‌ രമേശന്‍ നായര്‍, എം ഡി രാജേന്ദ്രന്‍, സുധാംശു   |   സംഗീതം : യൂനസിയോ
നീല നിലാവോ
ആലാപനം : കാര്‍ത്തിക്   |   രചന : എസ്‌ രമേശന്‍ നായര്‍, എം ഡി രാജേന്ദ്രന്‍, സുധാംശു   |   സംഗീതം : യൂനസിയോ