View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

വേദന പാകും ...

ചിത്രംഷേക്സ്പ്പിയര്‍ MA മലയാളം (2008)
ചലച്ചിത്ര സംവിധാനംഷൈജു-ഷാജി
ഗാനരചനഅനില്‍ പനച്ചൂരാന്‍
സംഗീതംമോഹന്‍ സിതാര
ആലാപനംമധു ബാലകൃഷ്ണന്‍
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: സന്ധ്യ ശശി

വരികള്‍

Added by Kalyani on October 8, 2010

വേദനപാകും നെഞ്ചകമാകെ നീറിടവേ..പാടി (2)
മുളംതണ്ടിന്‍ മുറിവില്‍ എന്‍ ജീവനിശ്വാസം തൂകി
അതു താനേ ഒരു രാഗം
മമ ജീവനരാഗം മൂളി..അനുരാഗം..ഓ ..
നിന്‍ ഓര്‍മ്മകള്‍ എന്നെയും പേറിനടക്കുന്നു
അറിയാവഴി താണ്ടി..
വേദനപാകും നെഞ്ചകമാകെ നീറിടവേ..പാടി..(2)

കാറ്റിലാടും നാളം എന്‍ ജന്മം
എണ്ണ തീര്‍ന്നണഞ്ഞു....കൂരിരുളായ്...
നിന്‍ സ്നേഹമാണെന്നുമെന്നും
എന്‍ ജീവന്റെ പൊൻ‌തിരി ധന്യേ ...(2)

നിന്നെ ഞാന്‍ തേടുന്നു തൂകുംമിഴികളുമായ്
സ്നേഹമേ..എവിടേ..എവിടേ...തേടുന്നു പൊന്നേ ...
വേദനപാകും നെഞ്ചകമാകെ നീറിടവേ..പാടി (2)

വേട്ടയാടും നേരം ഉള്‍ക്കാട്ടിലോടും
മാന്‍കിടാവുപോലെ ഞാന്‍ കണ്ടു നിന്നെ...
എന്‍ സ്വപ്നജാലകം മെല്ലെ ..
ചാരി മറഞ്ഞു നീ ദൂരെ ..(2)

ഇന്നും ഞാന്‍ തേടുന്നു ഈറന്‍ മിഴികളുമായ് വീഥിയില്‍ ..
അകലേ...അകലേ..തേങ്ങും ത്രിസന്ധ്യേ ..
(...വേദന പാകും ...)

 

----------------------------------

Added by Kalyani on October 8, 2010

Vedana paakum nenchakamaake neeridave...paadi(2)
mulamthandin murivil en jeevanishvaasam thooki
athu thaane oru raagam
mama jeevana raagam mooli.. anuraagam..oh..
nin ormmakal enneyum peri nadakkunnu
ariyaa vazhi thaandi..
vedana paakum nenchakamaake neeridave...paadi..(2)

Kaattilaadum naalam en janmam
enna theernnananju ...koorirulaay...
nin snehamaanennumennum
en jeevante ponthiri dhanye...(2)

ninne njaan thedunnu thookum mizhikalumaay
snehame..evide..evide...thedunnu ponne...
vedana paakum nenchakamaake neeridave...paadi (2)

vettayaadum neram ulkkaattilodum
maankidaavupole njaan kandu ninne...
en swapnajaalakam melle..
chaari maranju nee dhoore..(2)
innum njaan thedunnu eeran mizhikalumaay veedhiyil..
akale...akale...thengum thrisandhye...
(...vedana paakum...)

 


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

അക്കം പക്കം
ആലാപനം : വിനീത്‌ ശ്രീനിവാസന്‍, ഷീല മണി, ഡോ സതീഷ് ഭട്ട്   |   രചന : അനില്‍ പനച്ചൂരാന്‍   |   സംഗീതം : മോഹന്‍ സിതാര
യവനിക
ആലാപനം : ഡോ സതീഷ് ഭട്ട്, വിദ്യ   |   രചന : അനില്‍ പനച്ചൂരാന്‍   |   സംഗീതം : മോഹന്‍ സിതാര
നേരം പോയ്‌
ആലാപനം : അഫ്‌സല്‍, മോഹന്‍ സിതാര, മഹാദേവൻ   |   രചന : ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍   |   സംഗീതം : മോഹന്‍ സിതാര
അക്കം പക്കം [F]
ആലാപനം : ശ്വേത മോഹന്‍   |   രചന : അനില്‍ പനച്ചൂരാന്‍   |   സംഗീതം : മോഹന്‍ സിതാര