View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

അമ്മേ നീയൊരു ...

ചിത്രംമിഴികള്‍ സാക്ഷി (2008)
ചലച്ചിത്ര സംവിധാനംഅശോക് ആർ നാഥ്
ഗാനരചനഒ എൻ വി കുറുപ്പ്
സംഗീതംവി ദക്ഷിണാമൂര്‍ത്തി
ആലാപനംകെ ജെ യേശുദാസ്
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: സന്ധ്യ ശശി

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

amme neeyoru devalayam
nanmakal poovittu
poojikkumaalayam
devalayam (amme..)

kaaragrihathil piranna
kaarvarnanum
kaalithozhuthil piranna
ponnunnikkum x 2

vanmarubhoovile dharmapravaachakanum
janmam nalkiya sukrithini nee x 2
amme neeyoru devalayam

kunthiyum neeye gandhariyum neeye
nonthupettavarude dukham nee x 2

angathil jayichorum
anthyam varichavarum
ammakorupolorupole x 2

rakthasakhsiyaay theernorunnikkay
orupidi vattumaay
neeyinnum kaathirippoo

nenjile nombara jwalakalaay
snehabandhure nee ninneriyunnu x 2 (amme)
വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

അമ്മേ നീയൊരു ദേവാലയം
നന്‍മകള്‍ പൂവിട്ടു പൂജിക്കും ആലയം ദേവാലയം
അമ്മേ നീയൊരു ദേവാലയം
നന്‍മകള്‍ പൂവിട്ടു പൂജിക്കും ആലയം ദേവാലയം

കാരഗൃഹത്തില്‍ പിറന്ന കാര്‍വര്‍ണ്ണനും
കാലിത്തൊഴുത്തില്‍ പിറന്ന പൊന്നുണ്ണിക്കും (2)
വന്‍ മരുഭൂവിലെ ധര്‍മ പ്രവാചകനും ജന്മം നല്‍കിയ സുകൃതി നീ (2)
അമ്മേ നീയൊരു ദേവാലയം

കുന്തിയും നീയേ ഗാന്ധാരിയും നീയേ
നൊന്തു പെറ്റവരുടെ ദു:ഖം നീ (2)
അങ്കത്തില്‍ ജയിച്ചവരും അന്ത്യം വരിച്ചവരും
അമ്മക്കൊരുപോലൊരു പോലെ (2)

രക്തസാക്ഷിയായ് തീര്‍ന്നൊരുണ്ണിക്കൊരു പിടി
വറ്റുമായ് നീയിന്നും കാത്തിരിപ്പൂ (2)
നെഞ്ചിലെ നൊമ്പര ജ്വാലകളായ് സ്നേഹ ബന്ധുരേ
നീ നിന്നെരിയുന്നു (2)

അമ്മേ നീയൊരു ദേവാലയം
നന്‍മകള്‍ പൂവിട്ടു പൂജിക്കും ആലയം ദേവാലയം
ദേവാലയം അമ്മേ..


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ചെത്തിയും ചെമ്പരുത്തിയും
ആലാപനം : കെ എസ്‌ ചിത്ര   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
താഴമ്പൂ തൊട്ടിലില്‍
ആലാപനം : എസ് ജാനകി   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
മഞ്ജുതരശ്രീ
ആലാപനം : അപര്‍ണ്ണ രാജീവ്   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി