View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കണ്ണിണകള്‍ നീരണിഞ്ഞതെന്തിനോ ...

ചിത്രംപ്രപഞ്ചം (1971)
ചലച്ചിത്ര സംവിധാനംസുദിൻ മേനോൻ
ഗാനരചനപി ഭാസ്കരൻ
സംഗീതംദുലാല്‍സെന്‍
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Added by venu on December 1, 2009
കണ്ണിണകള്‍ നീരണിഞ്ഞതെന്തിനോ
മന്ദഹാസം ചുണ്ടിലേന്തിയ ഗായകാ (കണ്ണിണകള്‍)

സ്മരണതന്‍ മരുഭൂവിലിന്നീ രാത്രിയില്‍
കരയുവാനായ് വന്നു ചേര്‍ന്ന കാമുകാ
സ്മരണതന്‍ മരുഭൂവിലിന്നീ രാത്രിയില്‍
കരയുവാനായ് വന്നു ചേര്‍ന്ന കാമുകാ
കവിള്‍ നനഞ്ഞു കണ്ഠമിടറി പാടും നിന്‍
കദനഗാനമാര്‍ക്കുവേണ്ടി തീര്‍ത്തു നീ (കണ്ണിണകള്‍)

സുരഭിയാം മധുമാസസുന്ദരവാടിയില്‍
വനശലഭം വന്നു ചേര്‍ന്ന വേളയില്‍
സുരഭിയാം മധുമാസസുന്ദരവാടിയില്‍
വനശലഭം വന്നു ചേര്‍ന്ന വേളയില്‍
ഇടി മുഴങ്ങി മാരിവീശി കാറ്റിനാല്‍
ചിറകൊടിഞ്ഞു വീണുപോയി രാക്കിളി (കണ്ണിണകള്‍)

----------------------------------

Added by devi pillai on December 1, 2009
kanninakal neeraninjathenthino
mandahasam chundilenthiya gayaka

smaranathan marubhoovilinnee rathrikal
karayuvanay vannu chernna kamuka
kavil nananju kandhamidari padum nin
kadanaganamarkkuvendi theerthu nee

surabhiyam madhumasa sundaravadiyil
vanashalabham vannu chernna velayil‍

idimuzhangi mari veeshi kattinal
chirakodinju veenupoyi rakkili


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

പോയ്‌വരൂ തോഴി
ആലാപനം : എല്‍ ആര്‍ ഈശ്വരി   |   രചന : പി ഭാസ്കരൻ   |   സംഗീതം : ദുലാല്‍സെന്‍
ഇന്ദുലേഖ ഇന്നു രാത്രിയിൽ
ആലാപനം : പി ജയചന്ദ്രൻ   |   രചന : പി ഭാസ്കരൻ   |   സംഗീതം : ദുലാല്‍സെന്‍
മൊട്ടു വിരിഞ്ഞില്ല
ആലാപനം : കെ ജെ യേശുദാസ്   |   രചന : പി ഭാസ്കരൻ   |   സംഗീതം : ദുലാല്‍സെന്‍
നീ കണ്ടുവോ മനോഹരി
ആലാപനം : എല്‍ ആര്‍ ഈശ്വരി   |   രചന : പി ഭാസ്കരൻ   |   സംഗീതം : ദുലാല്‍സെന്‍