View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

വാതില്‍ ചാരാനായ്‌ സമയമായ്‌ ...

ചിത്രംമൈ മതേഴ്സ് ലാപ് ടോപ്പ് (2008)
ചലച്ചിത്ര സംവിധാനംരൂപേഷ് പോള്‍
ഗാനരചനറഫീക്ക് അഹമ്മദ്
സംഗീതംശ്രീവല്‍സന്‍ ജെ മേനോന്‍
ആലാപനംശ്രീവല്‍സന്‍ ജെ മേനോന്‍

വരികള്‍

Added by Kalyani on October 26, 2010

വാതില്‍ ചാരാനായ് സമയമായ്
മാരിപ്പൂ മായും ഇരുളലയായ്
ഓര്‍മ്മത്താഴ്വാരം നിഴലല മൂടി
(വാതില്‍ ചാരാനായ്...)

ഉടലാം പ്രിയവേഷം ഉരിയാതണയാമോ
ജനനാന്തര സ്മൃതി പാകിയ
മൃതി തന്‍ പാതാളം..
മറവിപ്പുഴ നീന്തി വരവായ് മണ്‍തോണി
ഒരു നിര്‍മ്മല നിമിഷാഗ്നിയില്‍
ഉരുകിച്ചേര്‍ന്നു മായാം
ആഴങ്ങള്‍ കാണാക്കാലത്തിന്‍
ജലജാലകം തേടി നീന്തിടാം
ആഴങ്ങള്‍ കാണാക്കാലത്തിന്‍
ജലജാലകം തേടി നീന്തിടാം
സാഗരോർമ്മി തന്‍ സാമഗീതക-
മാലയില്‍ കോര്‍ത്തിടും വരെ
(വാതില്‍ ചാരാനായ് സമയമായ് ..)

മൃതിതന്‍ വിരല്‍ നീണ്ടു മണലില്‍ വരിമാഞ്ഞു
കനലാളിയ മരുഭൂമിയില്‍
മഴ തന്‍ പാദതാളം
കരിവേരുകള്‍ മൂകം മുറിവാലറിയുന്നു
ഒരു ശാദ്വല ഹരിതാഭയില്‍
ഒരു പൂക്കാലമാവാം
ആയിരങ്ങള്‍ ദിനാന്ത മാത്രകള്‍
ആഴിയില്‍ മുങ്ങി മായവേ(2)
ഈ ചിദംബര ശ്യാമസന്ധ്യയില്‍
താരകാജാലമായിടാം ...
(വാതില്‍ ചാരാനായ് ...)

 

----------------------------------

Added by Kalyani on October 26, 2010

Vaathil chaaraanaay samayamaay
maarippoo maayum irulalayaay
ormmathaazhvaaram nizhalala moodi
(vaathil chaaraanaay...)

udalaam priya vesham uriyaathanayaamo..
jananaanthara smrithi paakiya
mrithi than paathaalam..
maravippuzha neenthi varavaay manthoni
oru nirmmala nimishaagniyil
urukichernnu maayaam
aazhangal kaanaakkaalathin
jala jaalakam thedi neenthidaam (2)
saagarommithan saamageethaka
maalayil korthidum vare
(vaathil chaaraanaay samayamaay..)

mrithithan viral neendu manalil varimaanju
kanalaaliya marubhoomiyil
mazha than paada thaalam
kariverukal mookam murivaalariyunnu
oru shaadwala harithaabhayil
oru pookkaalamaavaam
aayirangal dinaantha maathrakal
aazhiyil mungi maayave (2)
ee chithambara shyaama sandhyayil
thaarakaa jaalamaayidaam...
(vaathil chaaraanaay...)

 


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ജലശയ്യയില്‍
ആലാപനം : സോണിയ   |   രചന : റഫീക്ക് അഹമ്മദ്   |   സംഗീതം : ശ്രീവല്‍സന്‍ ജെ മേനോന്‍
ജലശയ്യയില്‍
ആലാപനം : കല്യാണി മേനോന്‍   |   രചന : റഫീക്ക് അഹമ്മദ്   |   സംഗീതം : ശ്രീവല്‍സന്‍ ജെ മേനോന്‍
ഇളം നീലനീല മിഴികള്‍
ആലാപനം : ശ്രീവല്‍സന്‍ ജെ മേനോന്‍   |   രചന : റീത പോള്‍   |   സംഗീതം : ശ്രീവല്‍സന്‍ ജെ മേനോന്‍
മേയ്‌ മാസമേ
ആലാപനം : അമല്‍ ആന്റണി   |   രചന : റഫീക്ക് അഹമ്മദ്   |   സംഗീതം : ശ്രീവല്‍സന്‍ ജെ മേനോന്‍
ഏതോ ജലശംഖില്‍ [F]
ആലാപനം : സോണിയ   |   രചന : റഫീക്ക് അഹമ്മദ്   |   സംഗീതം : ശ്രീവല്‍സന്‍ ജെ മേനോന്‍
ഏതോ ജലശംഖില്‍ [D]
ആലാപനം : അമല്‍ ആന്റണി, സോണിയ   |   രചന : റഫീക്ക് അഹമ്മദ്   |   സംഗീതം : ശ്രീവല്‍സന്‍ ജെ മേനോന്‍