View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ശാന്തിയുടെ തീരങ്ങള്‍ [പു] ...

ചിത്രംബ്രഹ്മാസ്ത്രം (2010)
ചലച്ചിത്ര സംവിധാനംവി സോമനാഥൻ
ഗാനരചനവയലാര്‍ ശരത്ചന്ദ്ര വർമ്മ
സംഗീതംവിജയ്‌ കൃഷ്ണ
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

shaanthiyude theerangal
raavananu nalkunno
seethayude kanneeril
raamakadha maayunno
bhagavaante swantham naattil
paka pukayumoro naalil
ninamaniyum eeran mannil
novin shankhamo
hare.....

avanavan swaarthanaakum
dhanavaante manthram naavil
gunapaadamalle innengum vedaanthamaay
kalahamaanennumennum
adhikaaramoham choodum
padayaathra kaanunnu nammal nissangaraayi
vidhiyenna perum cholli
irulinteyetho koottil
vidhiyenna perum cholli
irulinteyetho koottil
snehamenna bandhuvinte manassu muriye
daivam dooreye
(shaanthiyude)

uyirile moolyaminno
apamaana bhaaram peri
vanavaasamaayi engengo ekaakiyaayi
ulakile neethimaano
ranabhoovil etho konil
sharashayya mele kezhunno kozhinjapole
manassaakshiyillaathaayi
mathabhraanthu vallaathaayi
kalla mandahaasamulla
kanivin urave
enthe mounamaay?...
(shaanthiyude)
വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

ശാന്തിയുടെ തീരങ്ങള്‍
രാവണന് നല്കുന്നോ
സീതയുടെ കണ്ണീരില്‍
രാമകഥ മായുന്നോ
ഭഗവാന്റെ സ്വന്തം നാട്ടില്‍
പക പുകയുമോരോ നാളില്‍
നിണമണിയും ഈറന്‍ മണ്ണില്‍
നോവിന്‍ ശംഖമോ
ഹരേ .....
ശാന്തിയുടെ തീരങ്ങള്‍
രാവണന് നല്കുന്നോ

അവനവന്‍ സ്വാര്‍ത്ഥനാകും
ധനവാന്റെ മന്ത്രം നാവില്‍
ഗുണപാഠമല്ലേ ഇന്നെങ്ങും വേദാന്തമായ്
കലഹമാണെങ്ങുമെങ്ങും
അധികാരമോഹം ചൂടും
പദയാത്ര കാണുന്നു നമ്മള്‍ നിസ്സംഗരായി
വിധിയെന്ന പേരും ചൊല്ലി
ഇരുളിന്റെയേതോ കൂട്ടില്‍
വിധിയെന്ന പേരും ചൊല്ലി
ഇരുളിന്റെയേതോ കൂട്ടില്‍
സ്നേഹമെന്ന ബന്ധുവിന്റെ മനസ്സ് മുറിയെ
ദൈവം ദൂരെയേ.....
(ശാന്തിയുടെ )

ഉയിരിലെ മൂല്യമിന്നോ
അപമാന ഭാരം പേറി
വനവാസമായി എങ്ങെങ്ങോ ഏകാകിയായി
ഉലകിലെ നീതിമാനോ
രണഭൂവില്‍ ഏതോ കോണില്‍
ശരശയ്യ മേലെ കേഴുന്നോ കൊഴിഞ്ഞപോലെ
മനസ്സാക്ഷിയില്ലാതായി
മതഭ്രാന്ത്‌ വല്ലാതായി
മനസ്സാക്ഷിയില്ലാതായി
മതഭ്രാന്ത്‌ വല്ലാതായി
കള്ള മന്ദഹാസമുള്ള
കനിവിന്‍ ഉറവേ
എന്തേ മൌനമായ് ?...
(ശാന്തിയുടെ )


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ശാന്തിയുടെ തീരങ്ങള്‍ [സ്ത്രീ]
ആലാപനം : ശ്വേത മോഹന്‍   |   രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ   |   സംഗീതം : വിജയ്‌ കൃഷ്ണ
പ്രിയ സഖി രാധേ
ആലാപനം : പി ജയചന്ദ്രൻ, സുജാത മോഹന്‍   |   രചന : കെ എസ് ഹരിഹരന്‍   |   സംഗീതം : വിജയ്‌ കൃഷ്ണ
പെണ്ണല്ലേ
ആലാപനം : ജ്യോതിഷ് കൃഷ്ണ   |   രചന : അനില്‍ വാടാനാംകുറിശ്ശി   |   സംഗീതം : വിജയ്‌ കൃഷ്ണ
കളിവാക്ക്‌ ചൊല്ലി കുളിരേകും
ആലാപനം : വിധു പ്രതാപ്‌   |   രചന : കെ എസ് ഹരിഹരന്‍   |   സംഗീതം : വിജയ്‌ കൃഷ്ണ
പൊന്നോമനയ്ക്കൊരു
ആലാപനം : മധു ബാലകൃഷ്ണന്‍   |   രചന : പി പ്രകാശ്   |   സംഗീതം : ആര്‍ സോമശേഖരന്‍