View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

അച്ഛനാരാണെന്ന ...

ചിത്രംഋഷിവംശം II (1999)
ചലച്ചിത്ര സംവിധാനംരാജീവ്‌ അഞ്ചല്‍
ഗാനരചനരാജീവ്‌ അഞ്ചല്‍
സംഗീതംസഞ്ജീവ് ബാബു
ആലാപനംഡോ സാം

വരികള്‍

Achanaaraanenna sathyam kaathil
aadyam paranju thannamma
arivinte aarambham amma ente
aadi guruvaanamma
(achanaaraanenna sathyam..)

kaiviralthumpiloodaadyaaksharangale
gurunaadhan arivaakki maatti
paadhangal oronnu cholli padhippicha
guruvinte gurunaadhanaayi
oru nooru vidya than padavukal eri njaan
oro gurukkaliloode
avidengumengumen jeevante guruvilla
ividente vazhimutti ninnupoyi...
(achanaaraanenna sathyam..)

kodaanukodi yugangaliloode
ananthamaay ajnaathamaayi
saurayoodhangalil kaalam padarthunna
njaana prakaashathiloode
anuvilum anuvaay guruvaay nirayunna
jeevante guru nithya sathyam
ariyunnu njaaninnu jeevante gurumaargam
kanivaarnna gurunaama manthram
karunaamaya gurunaama manthram
അച്ഛനാരാണെന്ന സത്യം കാതില്‍
ആദ്യം പറഞ്ഞു തന്നമ്മ
അറിവിന്റെ ആരംഭം അമ്മ എന്റെ
ആദി ഗുരുവാണമ്മ
(അച്ഛനാരാണെന്ന സത്യം)
കൈവിരല്‍ത്തുമ്പിലൂടാദ്യാക്ഷരങ്ങളെ
ഗുരുനാഥന്‍ അറിവാക്കി മാറ്റി
പാഠങ്ങള്‍ ഓരോന്നു ചൊല്ലി പഠിപ്പിച്ച
ഗുരുവിന്റെ ഗുരുനാഥനായി
ഒരു നൂറു വിദ്യ തന്‍ പടവുകള്‍ ഏറി ഞാന്‍
ഓരോ ഗുരുക്കളിലൂടെ
അവിടെങ്ങുമെങ്ങുമെന്‍ ജീവന്റെ ഗുരുവില്ല
ഇവിടെന്റെ വഴിമുട്ടി നിന്നുപോയി
(അച്ഛനാരാണെന്ന സത്യം)
കോടാനുകോടി യുഗങ്ങളിലൂടെ
അനന്തമായ് അജ്ഞാതമായി
സൌരയൂഥങ്ങളില്‍ കാലം പടര്‍ത്തുന്ന
ജ്ഞാനപ്രകാശത്തിലൂടെ
അണുവിലും അണുവായ് ഗുരുവായ് നിറയുന്ന
ജീവന്റെ ഗുരു നിത്യസത്യം
അറിയുന്നു ഞാനിന്നു ജീവന്റെ ഗുരുമാര്‍ഗം
കനിവാര്‍ന്ന ഗുരുനാമ മന്ത്രം
കരുണാമയ ഗുരുനാമ മന്ത്രം


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കോലക്കുഴലിന്റെ നാദം
ആലാപനം : കെ എസ്‌ ചിത്ര   |   രചന : അമ്പാടി കൃഷ്ണ പിള്ള   |   സംഗീതം : എം ജി രാധാകൃഷ്ണന്‍
ഒരുപാട് നാളായ്
ആലാപനം : മധു ബാലകൃഷ്ണന്‍   |   രചന : രാജീവ്‌ അഞ്ചല്‍   |   സംഗീതം : സഞ്ജീവ് ബാബു
ആലാപനം : രാധിക തിലക്‌   |   രചന : രാജീവ്‌ അഞ്ചല്‍   |   സംഗീതം : സഞ്ജീവ് ബാബു
ആലാപനം : രാധിക തിലക്‌   |   രചന : രാജീവ്‌ അഞ്ചല്‍   |   സംഗീതം : സഞ്ജീവ് ബാബു