എങ്ങോ പൈങ്കിളി എങ്ങോ കാകളി ...
ചിത്രം | അതിരഥൻ (1991) |
ചലച്ചിത്ര സംവിധാനം | പ്രദീപ് കുമാർ |
ഗാനരചന | ബിച്ചു തിരുമല |
സംഗീതം | ജോണ്സണ് |
ആലാപനം | കെ എസ് ചിത്ര |
വരികള്‍
Added by shine_s2000@yahoo.com on May 21, 2009 Engo Painkili Etho Kaakali paadi eeran raathriyil manjum maunavum ennum novukalunnum kaadukalil thengum kanneer koodukalil (Engo Painkili...) pinneyee poovaakakal, malar thalam onnu choodanenkilum, maranne poy ninnilam chemchundile, niram kaanay vannirunnorallayo, aa poovukal polum ninteyomal pamparam, karangunnayiram paaduvan, nin swaram, kelkkuvaanaay.. (Engo Painkili...) innumeeran kannumaay, pular kaalam vannidaarundenkilum, janal chillil poy nizhal koothaaduvaan, veyilthundam peeli veesillokkeyum, nin koottukaarallo ninte thooval sayyayil, vannu minnaminnikal kaavalaay, kanmani, saanthi deepavumaay.. (Engo Painkili...) ---------------------------------- Added by devi pillai on February 22, 2011 എങ്ങോ പൈങ്കിളി ഏതോ കാകളി പാടി ഈറന്‍ രാത്രിയില്‍ മഞ്ഞും മൌനവും എന്നും നോവുകള്‍ ഉണ്ണും കാടുകളില്‍ തേങ്ങും കണ്ണീര് കൂടുകളില്‍ (എങ്ങോ പൈങ്കിളി...) പിന്നെയീ പൂവാകകള്‍ മലര്‍ത്താലം ഒന്ന് ചൂടാനെങ്കിലും മറന്നേ പോയ് നിന്നിളം ചെഞ്ചുണ്ടിലെ നിറം കാണാനായ് വന്നിരുന്നോരല്ലയോ ആ പൂവുകള്‍ പോലും നിന്റെയോമല്‍ പമ്പരം കറങ്ങുന്നായിരം പാടുവാന്‍ നിന് സ്വരം കേള്‍ക്കുവാനായ് .. (എങ്ങോ പൈങ്കിളി...) ഇന്നുമീറന് കണ്ണുമായ് പുലര്‍കാലം വന്നിടാറുണ്ടെങ്കിലും ജനല്‍ ചില്ലില്‍ പോയ് നിഴല്ക്കൂത്താടുവാന് വെയില്‍ത്തുണ്ടം പീലി വീശില്ലൊക്കെയും നിന് കൂട്ടുകാരല്ലോ നിന്റെ തൂവല്‍ ശയ്യയില്‍ വന്നു മിന്നാമിന്നികള്‍ കാവലായ് കണ്മണി ശാന്തി ദീപവുമായ് (എങ്ങോ പൈങ്കിളി) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- മാതളം പൂ തേടി വന്നു
- ആലാപനം : കെ ജെ യേശുദാസ്, കെ എസ് ചിത്ര | രചന : ബിച്ചു തിരുമല | സംഗീതം : ജോണ്സണ്
- എങ്ങോ പൈങ്കിളി എങ്ങോ കാകളി (M)
- ആലാപനം : കെ ജെ യേശുദാസ് | രചന : ബിച്ചു തിരുമല | സംഗീതം : ജോണ്സണ്