View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

വസന്ത മഴയില്‍ ...

ചിത്രംസത്യം (1985)
ഗാനരചനബിച്ചു തിരുമല
സംഗീതംബിച്ചു തിരുമല
ആലാപനംഎം ജി ശ്രീകുമാർ, ഈശ്വരി പണിക്കര്‍

വരികള്‍

Added by maathachan@gmail.com on September 5, 2008ലാ ലാലാലാ ലാ ലാലാല ....

വസന്ത മഴയില്‍ നനഞ്ഞു വിരിഞ്ഞ പനിമലരില്‍
കുരുന്നു കനവായ്‌ വിരുന്നു വരുന്ന ഹിമകണികേ
കുഞ്ഞു മലരിനു കുളിരുന്നോ? എന്റെ കുഞ്ഞു മലരിന്നു കുളിരുന്നോ?
വായോ ഈ വഴി വായോ (2) വായോ..വായോ..

നിറങ്ങള്‍ മെഴുവും സുമങ്ങള്‍ നിറഞ്ഞ വനലതയില്‍
മരന്തമൊഴുകും ദലങ്ങള്‍ അണിഞ്ഞ പരിമളമേ
ഏതു രാവിന്റെ ഉറക്കറയില്‍ നിന്നെ എന്റെ മോഹങ്ങള്‍ എതിരേല്‍ക്കും
എന്നോ എന്നിനി എന്നോ? (2) എന്നോ...എന്നോ..എന്നോ..

നീ സ്വയം മറന്നു നിന്ന ജനാലയില്‍
എന്റെ മോഹമാം ശതാവരി പൂത്തുപോല്‍ ആരും കാണാതോരൊ പൂവും താലോലിച്ചെന്‍
കനവിന്‍ കാതലായ്‌ ചൊടിയില്‍ മൊഴിതന്‍ മൗനമായ്‌
ഈ വിരിഞ്ഞ മാറിവിലെന്റെ പ്രേമലേഖനങ്ങള്‍ തന്റെ ആദ്യ പാദം (വസന്ത മഴയില്‍...)

എന്‍ മനോരഥങ്ങളോടിയ പാതയില്‍ ചോലമാമരങ്ങളീ അനുഭൂതികള്‍ (എന്‍...)
നിന്നെ കാണാന്‍ എന്നെ പുല്‍കാന്‍ എന്നില്‍ നിന്നും വന്നു ഞാന്‍ മനസ്സിന്‍ മഞ്ചലില്‍
പുളകമേ പുണരൂ തെന്നലില്‍
ഈ സുഗന്ധ വാഹിയായ മന്ദമാരുതന്റെ കാതിലെന്‍ സ്വകാര്യം (നിറങ്ങല്‍ മെഴുവും...)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

അമ്മാനം
ആലാപനം : സുമന്‍ ബിച്ചു   |   രചന : ബിച്ചു തിരുമല   |   സംഗീതം : ബിച്ചു തിരുമല
കേഴു വേഴാമ്പലേ
ആലാപനം : ഈശ്വരി പണിക്കര്‍   |   രചന : ബിച്ചു തിരുമല   |   സംഗീതം : ബിച്ചു തിരുമല
ഹൃദയം കളിവീണയാക്കി
ആലാപനം : കെ ജെ യേശുദാസ്   |   രചന : ബിച്ചു തിരുമല   |   സംഗീതം : ബിച്ചു തിരുമല