View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

നീയെന്‍ ജീവനില്‍ ...

ചിത്രംശ്രദ്ധ (2000)
ചലച്ചിത്ര സംവിധാനംഐ വി ശശി
ഗാനരചനഗിരീഷ് പുത്തഞ്ചേരി
സംഗീതംഭരദ്വാജ്‌
ആലാപനംകെ എസ്‌ ചിത്ര

വരികള്‍

നീയെൻ ജീവനിൽ ഇടയഗീതമായ് വരുമോ
നീയെൻ ജീവനിൽ ഇടയഗീതമായ് വരുമോ
ഈ സന്ധ്യയിൽ സ്മൃതി പാടിടുമൊരീണമായ് നിറയൂ
(നീയെൻ ജീവനിൽ ...)

ദീപം തെളിയും മിഴിയാൽ ഞാൻ
പ്രണയാഭിലാഷം ചാർത്തുന്നു
ഇടനെഞ്ചിലോമൽക്കിളി പാടി
മധുരിതമേതോ കഥ പാടി
നിന്നാത്മനാദം ശ്രുതിയാകും
നാം കണ്ട സ്വപ്നം മലരാകും
നിതാന്ത സ്വർഗ്ഗീയനിമിഷങ്ങളിൽ
ശൃംഗാരഭാവങ്ങൾ തേങ്ങുകയോ
(നീയെൻ ജീവനിൽ ...)

മോഹം തുളുമ്പും കവിളിണയിൽ
മുഗ്ദ്ധാനുരാഗം തീർത്തു ഞാൻ
മലരമ്പു കൊള്ളും മയിലാകും
ഇതുവരെ അറിയാസുഖമറിയും
ആകാശമൗനം മഴയാകും
ആ രോമഹർഷം കുളിരാകും
തുഷാരരാഗാർദ്ര തീരങ്ങളിൽ
ഏകാന്തസ്വപ്നങ്ങൾ നിറമണിയും
ആ..ആ.ആ.
(നീയെൻ ജീവനിൽ .....)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മേഘരാഗത്തിൽ [M]
ആലാപനം : കെ ജെ യേശുദാസ്   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : ഭരദ്വാജ്‌
ആദ്യാനുരാഗം
ആലാപനം : എം ജി ശ്രീകുമാർ   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : ഭരദ്വാജ്‌
മേഘരാഗത്തിൽ (F)
ആലാപനം : സുനന്ദ   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : ഭരദ്വാജ്‌
ചോലമലങ്കാറ്റടിക്കണു
ആലാപനം : എം ജി ശ്രീകുമാർ, സുജാത മോഹന്‍   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : ഭരദ്വാജ്‌
പാർട്ടി പാർട്ടി ടൈം (ഓ ലിറ്റിൽ)
ആലാപനം : എം ജി ശ്രീകുമാർ, സുജാത മോഹന്‍, സുനന്ദ   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : ഭരദ്വാജ്‌
ഒന്നു തൊട്ടേനെ നിന്നെ
ആലാപനം : എം ജി ശ്രീകുമാർ   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : ഭരദ്വാജ്‌
ഒന്നു തൊട്ടേനെ നിന്നെ (D)
ആലാപനം : കെ എസ്‌ ചിത്ര, എം ജി ശ്രീകുമാർ   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : ഭരദ്വാജ്‌