View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ആടും മന്ച്ചത്ത്തില്‍ ...

ചിത്രംആകാശപ്പറവകള്‍ (1988)
ചലച്ചിത്ര സംവിധാനംവിജയൻ കരോട്ട്
ഗാനരചനഒ എൻ വി കുറുപ്പ്
സംഗീതംവിദ്യാധരന്‍ മാസ്റ്റർ
ആലാപനംസി ഒ ആന്റോ

വരികള്‍

Added by devi pillai on March 20, 2010
aadum manchathil ambilimamante
koodirunnaadunnathaaraanu
atham chithira chothi irupathi
ettunde kochammamaar
nakshathrakkochammamaar
nakshathrakkochammamaar


vettilem thinnu vediparanjammaavan
pottichirikkunnunde
thazhathe aattile aambal kanyakal
aadakalillathe neeraadi nilkkunna
thammaavan kaanunnunde
pulli kannaale kaanunnunde
kothi kondu panikkunnunde

nakshathrakkochamma kopam konde
ottayorunthinu thalliyitte
aattu kattilinnammaavan thazhe veene
da nammude ambilimaaman
thazhe thottil marinjuveende
thakkidatharikida thai
aambalpoo kanyakalathukandayyathada naanam
thai thakkida tharikida thai thai
thai thai thai thai tharikida tharikida thai

aazhakku moozhakku vellam kudichalum
aambalkkulathil kidannu mariyumbam
ammaavanenthoru thanthozham

aadiyaadi aangekkarakkoode
aa ponathaaraane?
ambazhathaazhathe amminikkuttide
anputta maarano atho thampraakkalaaraano
aaraayalum namukkentha
kannadacho kannadacho poocha paalu kudichotte

nammakkini oru janmamundenkili
amminikkutti paalootti valarthunna
kunjikkurinjyaaraay thannevenam
narayana ente narayana
palam kadakkuolam narayana
paalam kadannalo kooraayanaa

 

----------------------------------

Added by ജിജാ സുബ്രഹ്മണ്യൻ on July 30, 2010
 
ആ‍ടും മഞ്ചത്തിൽ അമ്പിളിമാമന്റെ
കൂടിരുന്നതാടുന്നതാരാണ് (2)
അത്തം ചിത്തിര ചോതി
ഇരുപത്തി എട്ടുണ്ടേ കൊച്ചമ്മമാർ (2)
നക്ഷത്രക്കൊച്ചമ്മമാർ
നക്ഷത്രക്കൊച്ചമ്മമാർ


വെറ്റിലേം തിന്നു വെടിപറഞ്ഞമ്മാവൻ
പൊട്ടിച്ചിരിക്കുന്നുണ്ടേ (2)
താഴത്തെ ആറ്റിലെ ആമ്പൽക്കന്യകൾ
ആടകളില്ലാതെ നീരാടി നിൽക്കുന്നതമ്മാവൻ കാണുന്നുണ്ടേ
പുള്ളി കണ്ണാലെ കാണുന്നുണ്ടേ
കൊതി കൊണ്ടു പനിക്കുന്നുണ്ടേ


നക്ഷത്രക്കൊച്ചമ്മ കോപം കൊണ്ടേ
ഒറ്റയൊരുന്തിനു തള്ളിയിട്ടേ
ആട്ടു കട്ടിലേന്നമ്മാവൻ താഴെ വീണേ
ആട്ടു കട്ടിലേന്നമ്മാവൻ താഴെ വീണേ
ദാ നമ്മുടെ അമ്പിളിമാമൻ
തക്കിട തരികിട തെയ്
താഴെ തോട്ടിൽ മറിഞ്ഞു വീണേ
തക്കിട തരികിട തെയ്
ദാ നമ്മുടെ അമ്പിളിമാമൻ
തക്കിട തരികിട തെയ്
താഴെ തോട്ടിൽ മറിഞ്ഞു വീണേ
തക്കിട തരികിട തെയ്
ആമ്പല്‍പ്പൂ കന്യകളതുകണ്ടയ്യത്തട നാണം
ആമ്പല്‍പ്പൂ കന്യകളതുകണ്ടയ്യത്തട നാണം
തെയ് തക്കിട തരികിട തെയ് തെയ്
തെയ് തക്കിട തരികിട തെയ് തെയ്
തെയ് തെയ് തെയ് തെയ് തരികിട തരികിട തെയ്


ആഴക്കു മൂഴക്ക് വെള്ളം കുടിച്ചാലും
ആമ്പൽക്കുളത്തിൽ കിടന്നു മറിയുമ്പം
അമ്മാവനെന്തൊരും തന്തോഴം
അമ്മാവനെന്തൊരും തന്തോഴം
ഓ തന്തോഴം തന്തോഴം തന്തോഴം


ആടിയാടി അങ്ങേക്കരേക്കൂടെ
ആ പോണതാരാണേ
ഏയ് ഏയ് ഏയ്
ആടിയാടി അങ്ങേക്കരേക്കൂടെ
ആ പോണതാരാണേ
അമ്പലത്താഴത്തെ അമ്മിണിക്കുട്ടീടെ
അൻപുറ്റ മണിമാരനാണോ അതോ തമ്പ്രാക്കളാരാനോ
ആരായാലും നമുക്കെന്താ

കണ്ണടച്ചോ ഹെയ് ഹെയ് കണ്ണടച്ചോ
കണ്ണടച്ചോ കണ്ണടച്ചോ പൂച്ച പാലു കുടിച്ചോട്ടെ
പൂച്ച പാലു കുടിച്ചോട്ടെ

നമ്മക്കിനി ഒരു ജന്മമുണ്ടെങ്കിലതമ്മിണിക്കുട്ടി
പാലൂട്ടി വളർത്തുന്ന കുഞ്ഞിക്കുറിഞ്ഞ്യാരായ് തന്നെ വേണം
നമ്മക്കിനി ഒരു ജന്മമുണ്ടെങ്കിലതമ്മിണിക്കുട്ടി
പാലൂട്ടി വളർത്തുന്ന കുഞ്ഞിക്കുറിഞ്ഞ്യാരായ് തന്നെ വേണം
നാരായണാ എന്റെ നാരായണാ
പാലം കടക്ക്വോളം നാരായണാ
പാലം കടന്നാലോ കൂരായണാ




ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ആരു നീ എന്‍വഴിയോരത്തു നില്‍ക്കുന്ന
ആലാപനം : കെ ജെ യേശുദാസ്   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : വിദ്യാധരന്‍ മാസ്റ്റർ