View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ശാരികേ ...

ചിത്രംധനുര്‍വേദം (1985)
ഗാനരചനവയലാര്‍ ശരത്ചന്ദ്ര വർമ്മ
സംഗീതംആലപ്പി രംഗനാഥ്
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Lyrics submitted by: Ralaraj

വരികള്‍ ചേര്‍ത്തത്: Ralaraj

ശാരികേ..ആ...ആ..
മേഘമായ് ഞാൻ
അരികിൽ വന്നു...

ശാരികേ മേഘമായ് ഞാൻ
വെൺമരാളമായ് നിന്റെ
കാതിലൊരു പ്രേമദൂതിൻ
കാവ്യലയഗീതം പാടാൻ
ശാരികേ മേഘമായ് ഞാൻ
വെൺമരാളമായ് നിന്റെ
അരികിൽ വന്നു...

വർഷബിന്ദുക്കളിൽ
ഹർഷമണിയുന്ന നാം
ചൈത്രരഥമേറിടും
യക്ഷമിഥുനങ്ങളായ്...

വർഷബിന്ദുക്കളിൽ
ഹർഷമണിയുന്ന നാം
ചൈത്രരഥമേറിടും
യക്ഷമിഥുനങ്ങളായ്...
പുതുമലരിൽ മധുനിറയെ
മധുരചുംബനം നുകരുവാൻ
സഖീ വാ...വാ..
(ശാരികേ ... )

ഹംസഗീതങ്ങളിൽ
ഭൈമിയാകുന്നുവോ..
നിന്റെ സ്വപ്നങ്ങളിൽ
മണ്ഡപം തീർത്തുവോ...

ഹംസഗീതങ്ങളിൽ
ഭൈമിയാകുന്നുവോ..
നിന്റെ സ്വപ്നങ്ങളിൽ
മണ്ഡപം തീർത്തുവോ...
ഒരു നളനായ്... ഞാൻ...
കൊതിയറിയെ..
ഒരു നളനായ് കൊതിയറിയെ...
വരണമാല്യമിന്നണിയുവാൻ സഖീ..വാ..വാ...
(ശാരികേ ...)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

സരസ്വതി ക്ഷേത്ര
ആലാപനം : കെ ജെ യേശുദാസ്   |   രചന : ശ്രീകുമാർ അരൂക്കുറ്റി   |   സംഗീതം : ആലപ്പി രംഗനാഥ്