View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Vasanthakaala Jaalakakkili ...

MovieVaranamaalyam (1994)
Movie DirectorVijay P Nair
LyricsBichu Thirumala
MusicNisari Ummer
SingersMG Sreekumar, Sujatha Mohan

Lyrics

Added by devi pillai on June 16, 2010
vasanthakaalajaalakakkili
parannuyarnnu povathengunee
orikkalee kulirthadangalil
ushassuvechu ponnurukki nee
paavanam thanichu nee thapassirunna poovanam
aayiram kinaakalil porunnirunna ninte youvanam


vaathilil vilaku vecha poorna chandranum
vaadiyil urakilacha raathrigandhiyum
minungi minnininnirunna thaarakangalum
nunanjirunnu ninte prema ganasangamam
raavinum raakkinaavinum novukal notta poovinum
madhuramullorormayay sisirasheethageethamaay
ithuvazhikku poru painkili

peelikal medanju nee menanja koottile
snehamam sugandaraaja pushpashayyayil
pozhinju veena lolamam muhoorthavelakal
mozhinjirunnu mounamayi raathrimangalam
meettuvaan naadamaayiyen veenathan
jeevathanthiyil
chirakadichirangi vannu sarigamappazhangalunnu
mazhanilaavu paalupole nee




----------------------------------

Added by devi pillai on June 16, 2010
വസന്തകാലജാലകക്കിളീ പറന്നുയര്‍ന്നു പോവതെങ്ങുനീ
ഒരിക്കലീ കുളിര്‍ത്തടങ്ങളില്‍ ഉഷസ്സുവെച്ചു പൊന്നുരുക്കി നീ
പാവനം തനിച്ചു നീ തപസ്സിരുന്ന പൂവനം
ആയിരം കിനാക്കളില്‍ പൊരുന്നിരുന്ന നിന്റെ യൌവനം

വാതിലില്‍ വിളക്കുവെച്ച പൂര്‍ണ്ണചന്ദ്രനും
വാടിയില്‍ ഉറക്കിളച്ച രാത്രിഗന്ധിയും
മിനുങ്ങി മിന്നിനിന്നിരുന്ന താരകങ്ങളും
നുണഞ്ഞിരുന്നു നിന്റെ പ്രേമഗാനസംഗമം
രാവിനും രാക്കിനാവിനും നോവുകള്‍ നോറ്റ പൂവിനും
മധുരമുള്ളൊരോര്‍മയായ് ശിശിരശീതഗീതമായ്
ഇതുവഴിക്കുപോരു പൈങ്കിളീ


പീലികള്‍ മെടഞ്ഞു നീ മെനഞ്ഞകൂട്ടിലെ
സ്നേഹമാം സുഗന്ധരാജ പുഷ്പശയ്യയില്‍
പൊഴിഞ്ഞുവീണ ലോലമാം മുഹൂര്‍ത്ത വേളകള്‍
മൊഴിഞ്ഞിരുന്നു മൌനമായി രാത്രിമംഗളം
മീട്ടുവാന്‍ നാദമായിയെന്‍ വീണതന്‍ ജീവതന്ത്രിയില്‍
ചിറകടിച്ചിറങ്ങി വന്നു സരിഗമപ്പഴങ്ങളുണ്ണു
മഴനിലാവു പാലുപോലെ നീ


Other Songs in this movie

Omanikkum Ormmakale
Singer : KS Chithra   |   Lyrics : Bichu Thirumala   |   Music : Nisari Ummer
Aa Vazhi Ee Vazhi
Singer : MG Sreekumar, Sujatha Mohan, Chorus   |   Lyrics : Bichu Thirumala   |   Music : Nisari Ummer
Athilola
Singer : KJ Yesudas, KS Chithra   |   Lyrics : Bichu Thirumala   |   Music : Nisari Ummer