View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഊഞ്ഞാലാട്ടാന്‍ ...

ചിത്രംസ്വര്‍ണ്ണ മെഡല്‍ (1977)
ചലച്ചിത്ര സംവിധാനംപി എ തോമസ്‌
ഗാനരചനഅഗസ്റ്റിന്‍ വഞ്ചിമല
സംഗീതംജോസഫ്‌ കൃഷ്ണ
ആലാപനംഎസ് ജാനകി

വരികള്‍

Added by devi pillai on November 13, 2010

ഊഞ്ഞാലാട്ടാന്‍ കാര്‍ത്തികക്കാറ്റ്
ഊഞ്ഞാല്‍ത്തട്ടൊരു കാര്‍മുകില്‍പ്പട്ട്
ഊഞ്ഞാലാടുന്നൊരമ്പിളിപ്പെണ്ണ്
കണ്ടു നില്‍ക്കുന്നതോ പൂത്തചെമ്മണ്ണ്

മാനത്തിന്‍ മുറ്റത്ത് മഴവില്ലിന്‍ കൊമ്പത്ത്
താരകള്‍ പൂത്തൊരൂഞ്ഞാലകെട്ടി
പകലൊളി വന്നാ കയററുത്തു
അമ്പിളിപ്പെണ്ണയ്യോ കടലില്‍പ്പതിച്ചു
ഊഞ്ഞാലോ ഊഞ്ഞാലോ
മാനത്തിന്‍ മുറ്റത്തൊരൂഞ്ഞാലോ

മണ്ണിന്റെ മാറത്ത് പൂമരക്കൊമ്പത്ത്
മരവള്ളികൊണ്ടൊരൂഞ്ഞാലകെട്ടി
മലയണ്ണാന്‍ വന്നാ കയററുത്തു
മലയത്തി മാരന്റെ മടിയില്‍പ്പതിച്ചു
ഊഞ്ഞാലോ ഊഞ്ഞാലോ
മണ്ണിന്റെ മുറ്റത്തൊരൂഞ്ഞാലോ


----------------------------------

Added by devi pillai on November 13, 2010

oonjaalaattaan kaarthikakkaattu
oonjaalthattoru kaarmukilppattu
oonjaalaadunnorambilippennu
kandu nilkkunnatho poothachemmannu

maanathin muttathu mazhavillin kombathu
thaarakal poothoroonjaalaketti
pakaloli vannaa kayararuthu
ambilippennayyo kadalil pathichu
oonjaalo... oonjaalo...
maanathin muttathoroonjaalo

manninte maarathu poomarakkombathu
maravallikondoroonjaala ketti
malayannaan vannaa kayararuthu
malayathi maarante madiyilppathichu
oonjaalo oonjaalo
manninte maarathoroonjaalo


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

പറുദീസ [ദൈവം നമുക്കു തന്ന]
ആലാപനം : പി ജയചന്ദ്രൻ, ബി വസന്ത   |   രചന : പി ഭാസ്കരൻ   |   സംഗീതം : ജോസഫ്‌ കൃഷ്ണ
ഹണി ഹല്ലോ ഹണി
ആലാപനം : കെ ജെ യേശുദാസ്   |   രചന : പി ഭാസ്കരൻ   |   സംഗീതം : ജോസഫ്‌ കൃഷ്ണ
പൊന്നു പൂത്ത മാനത്ത്
ആലാപനം : എസ് ജാനകി   |   രചന : തോമസ് പാറന്നൂര്‍   |   സംഗീതം : ജോസഫ്‌ കൃഷ്ണ