View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മഹാവിഷ്ണു ഗാഥകൾ മധുരസുധാ ധാരകൾ ...

ചിത്രംസീതാസ്വയംവരം (1976)
ചലച്ചിത്ര സംവിധാനംബാപ്പു
ഗാനരചനശ്രീകുമാരന്‍ തമ്പി
സംഗീതംവി ദക്ഷിണാമൂര്‍ത്തി, കെ വി മഹാദേവന്‍
ആലാപനംവാണി ജയറാം, കെ പി ബ്രഹ്മാനന്ദൻ, കോറസ്‌

വരികള്‍

Added by devi pillai on February 24, 2011

മഹാവിഷ്ണുഗാഥകള്‍ മധുരസുധാധാരകള്‍
അതുകേള്‍ക്കും കാതുകളേ കാതുകള്‍
അതുകാണും കണ്ണുകളേ കണ്ണുകള്‍

മത്സ്യമായ്, കൂര്‍മ്മമായ്
വരാഹമായ്,നരസിംഹമായ്
വന്നിതാദിദേവന്‍
അസുരന്റെ മദം തീര്‍ത്തൊരാദിദേവന്‍

ദേവേന്ദ്രനേയും ജയിച്ച മഹാബലി
ഭൂമിയും സ്വര്‍ഗ്ഗവും തുല്യമാക്കി
ചക്രവര്‍ത്തീ ബലി ചക്രവര്‍ത്തീ

അനന്താ അച്യുതാ മാധവാ
ആനന്ദചിന്മയ അമരാരെ രക്ഷിക്കൂ
അവനിയില്‍ അവതരിക്കൂ

അടിവെച്ചടുക്കുന്നു ബാലന്‍
അടിവെച്ചടുക്കുന്നു വാമനന്‍
അസുരന്റെ ലോകത്ത് വെള്ളിടി
അമരന്റെ ഹൃദയത്തില്‍ പോര്‍വിളി
ലോകങ്ങള്‍ കാക്കുന്നൊരോലക്കുടയുമായ്
അടിവെച്ചടുക്കുന്നു വാമനന്‍

എവിടെനിന്നാണീ പ്രകാശം?
എവിടെനിന്നെത്തിയീ ബാലന്‍ ?
ഏതമ്മ തപം ചെയ്തോ
ഏതു താതന്‍ തപം ചെയ്തോ?

എവിടെനിന്‍ ദേശം ചൊല്ലൂ
പൂരനാള്‍ ഇന്നെന്റെ നാട്
എന്താണ് പേരെന്തു ചൊല്ലൂ
എന്തുപേരും എന്റെ പേര്
എന്തു ചോദിക്കുന്നു നീ?
എന്തും കൊടുക്കുമോ നീ?
മോടികള്‍ മേടകള്‍ പൊന്നുണ്ട് പൊരുളുണ്ട്
പൌര്‍ണ്ണമി തുല്യരാം പലകന്യമാരുണ്ട്
സല്‍ഗതി തേടും പാവം യാചകന്‍
സ്വര്‍ഗ്ഗസുഖം എനിക്കെന്തിനായ്
ഒരു മണ്‍‌ചുമരിന്‍ ഇടം പോരും
മൂന്നടി നിലം നീ തന്നാലും

വളരുന്നു രൂപം വളരുന്നു ഭാവം
ആകാശം മുട്ടെ വളര്‍ന്നു
ആദിവ്യ തേജസ്വരൂപന്‍
വിക്രമനായ് ത്രിവിക്രമനായ്
സ്വര്‍ഗ്ഗശില്‍പ്പി വളര്‍ന്നു വളര്‍ന്നു

സൂര്യബിംബം പോലെ മിന്നിത്തിളങ്ങി
ഓലക്കുട ശിരോരാഗമായി
കാതില്‍ മണിഭൂഷണങ്ങള്‍
കഴുത്തിലും ആഭരണങ്ങള്‍
അരമണി കാഞ്ചി കിലുങ്ങി
പാദസരങ്ങള്‍ കിലുങ്ങി
ആപാദതാരുകള്‍ക്കിടയില്‍
അവനിയും അണുവായ് ചുരുങ്ങി
വളരുന്നു വളരുന്നു ബാലന്‍
പതിനാലു ലോകങ്ങള്‍ രണ്ടടികള്‍

എവിടെ? എവിടെ? മൂന്നാമടി വയ്ക്കാനിടമെവിടെ?
എവിടെ ഇടമെവിടെ?

ബ്രാഹ്മണന്‍ ആരെന്നറിഞ്ഞു മഹാബലി
താഴ്ത്തി ശിരസ്സും
പാദമാ ശിരസ്സില്‍ അമര്‍ത്തി...

മൂന്നടി നിലം നീ തന്നാലും

----------------------------------

Added by devi pillai on February 24, 2011

mahaavishnu gaadhakal
madhurasudhaadhaarakal
athukelkkum kaathukale kaathukal
athukaanum kannukale kannukal

malsyamaay,koormamaay
varaahamaay, narasimhamaay
vannithaadi devan
asurante madam
theerthoraadi devan

devendraneyum jayicha mahaabali
bhoomiyum swarggavum thulyamaakki
chakravarthee bali chakravarthi....

ananthaa achyuthaa maadhavaa
aananda chinmayaa amarare raskhikoo
avaniyil avatharikkoo

adivechadukkunnu baalan
adivechadukkunnu vaamanan
asurante lokathu vellidi
amarante hridayathil porvili
lokangal kaakkunnorolakkudayumaay
adivechadukkunnu vaamanan

evideninnaanee prakaasham
evideninnethiyee baalan
ethamma thapam cheytho
ethu thaathan thapam cheytho?

evide nin desham cholloo
pooranaal innente naadu
enthaanu perenthu cholloo
enthu perum ente peru
enthu chodikkunnu nee?
enthum kodukkumo nee?
modikal medakaal ponnundu porulundu
pournami thulyaraam palakanyamaarundu
salgathi thedum paavam yaachakan
swargasukham enikkenthinaay
oru manchumarin idam porum

valarunnu roopam valarunnu bhaavam
aakaasham mutte valarnnu
aadivya thejaswaroopan
vikramanaay thrivikramanaay
swargga shilppi valarnnu valarnnu

sooryabimbam pole minnithilangi
olakkuda shiroraagamaayi
kaathil manibhooshanangal
kazhuthilum aabharanangal
aramani kaanchi kulungi
paadasarangal kilungi
aapaadathaarukalkkadiyil
avaniyum anuvaay churungi
valarunnu valarunnu baalan
pathinaalu lokangal randadikal

evide? evide ? moonnaamadi veykkaanidamevide?
evide idamevide?

braahmanan aarennarinju mahaabali
thaazhthi sirassum
paadamaa shirassil amarthi

moonnadi nilam nee thannaalum


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ലക്ഷ്മീം [ബിറ്റ്]
ആലാപനം : പി ബി ശ്രീനിവാസ്‌   |   രചന : പരമ്പരാഗതം   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി, കെ വി മഹാദേവന്‍
വിഷ്ണും ജിഷ്ണും
ആലാപനം : പി സുശീല, ജയശ്രീ   |   രചന : പരമ്പരാഗതം   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി, കെ വി മഹാദേവന്‍
ശ്രീരാമായണ കഥ
ആലാപനം : അമ്പിളി, കെ പി ബ്രഹ്മാനന്ദൻ, കോറസ്‌, ജയശ്രീ   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി, കെ വി മഹാദേവന്‍
ശുദ്ധലക്ഷ്മീര്‍ [Bit]
ആലാപനം : പി ബി ശ്രീനിവാസ്‌   |   രചന : പരമ്പരാഗതം   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി, കെ വി മഹാദേവന്‍
ഓം ഓം [chanting ] [Bit]
ആലാപനം : കോറസ്‌   |   രചന : പരമ്പരാഗതം   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി, കെ വി മഹാദേവന്‍
സർവ്വം രാമമയം
ആലാപനം : കെ ജെ യേശുദാസ്, പി സുശീല, കോറസ്‌   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി, കെ വി മഹാദേവന്‍
വനസഞ്ചാരം ചെയ്യും
ആലാപനം : പി ബി ശ്രീനിവാസ്‌, കെ പി ബ്രഹ്മാനന്ദൻ, ജയശ്രീ   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി, കെ വി മഹാദേവന്‍
സൂര്യവംശജൻ
ആലാപനം : വാണി ജയറാം, കെ പി ബ്രഹ്മാനന്ദൻ   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി, കെ വി മഹാദേവന്‍
കല്യാണം കാണാൻ വന്നാലും
ആലാപനം : കെ ജെ യേശുദാസ്, പി സുശീല, കോറസ്‌   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി, കെ വി മഹാദേവന്‍
രാമചന്ദ്രായ ജനകരാജ [ബിറ്റ്]
ആലാപനം : പി സുശീല, കെ പി ബ്രഹ്മാനന്ദൻ   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി, കെ വി മഹാദേവന്‍
പരമപാവനമായ
ആലാപനം : വാണി ജയറാം, അമ്പിളി, കെ പി ബ്രഹ്മാനന്ദൻ, ജയശ്രീ   |   രചന : ശ്രീകുമാരന്‍ തമ്പി, പരമ്പരാഗതം   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി, കെ വി മഹാദേവന്‍
ചമയത്തിനു സമയമായി
ആലാപനം : അമ്പിളി, ജയശ്രീ   |   രചന : ശ്രീകുമാരന്‍ തമ്പി, പരമ്പരാഗതം   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി, കെ വി മഹാദേവന്‍
ജനകരാജാവിനു
ആലാപനം : കെ ജെ യേശുദാസ്, കോറസ്‌   |   രചന : ശ്രീകുമാരന്‍ തമ്പി, പരമ്പരാഗതം   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി, കെ വി മഹാദേവന്‍
കൊഞ്ചും
ആലാപനം : പി സുശീല   |   രചന : ശ്രീകുമാരന്‍ തമ്പി, പരമ്പരാഗതം   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി, കെ വി മഹാദേവന്‍