View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പുന്നാരപ്പെണ്ണിന്റെ ...

ചിത്രംജംബുലിംഗം (1982)
ചലച്ചിത്ര സംവിധാനംശശികുമാര്‍
ഗാനരചനപാപ്പനംകോട്‌ ലക്ഷ്മണന്‍
സംഗീതംഎം കെ അര്‍ജ്ജുനന്‍
ആലാപനംകോറസ്‌, ലത രാജു

വരികള്‍

Added by devi pillai on April 6, 2010
punnaarappenninte nikkaahinu
ponninte thattamittu peraudichu
maathalappoovotha madanante niramotha
manavaalan kanavilu parannuvannu
ee marimaanmizhiyude manam kavarnnu

mailanchikkayilu manivalakkilikal
maarane mayakkunna kissapaadi
melaake thudikkunnorazhakinte chiriyil
thaamarappoompodi kulirchoodi
kilukile muthodu muthu kilungi
chodiyil chiriyude cheppukilungi
poonilaavin polimayilanchum
poonkinaavaay vannallo

kasthoorimeyyilu madamalinjilaki
kaathile alukkukal kadhapaadi
ponnelassaranjaanam manithongalilaki
poomeni monchinu thunayaayi
mizhikalilaliyunna surumayinangi
surumayil panimathi azhakuminungi
thennilaavin thanimayilanchum
thenkinaavaay ninnallo

----------------------------------

Added by devi pillai on April 6, 2010
പുന്നാരപ്പെണ്ണിന്റെ നിക്കാഹിന്
പൊന്നിന്റെ തട്ടമിട്ട് പെറയുദിച്ചു
മാതളപ്പൂവൊത്ത മദനന്റെ നിറമൊത്ത
മണവാളന്‍ കനവില് പറന്നുവന്നു
ഈ മറിമാന്മിഴിയുടെ മനം കവര്‍ന്നു

മൈലാഞ്ചിക്കയ്യില് മണിവളക്കിളികള്‍
മാരനെ മയക്കുന്ന കിസ്സപാടി
മേലാകെത്തുടിക്കുന്നൊരഴകിന്റെ ചിരിയില്‍
താമരപ്പൂമ്പൊടി കുളിര്‍ചൂടി
കിലുകിലെമുത്തൊടു മുത്തുകിലുങ്ങി
ചൊടിയില്‍ ചിരിയുടെ ചെപ്പുകിലുങ്ങി
പൂനിലാവിന്‍ പൊലിമയിലഞ്ചും
പൂങ്കിനാവായ് വന്നല്ലോ

കസ്തൂരിമെയ്യിലു മദമലിഞ്ഞിളകി
കാതിലെയലുക്കുകള്‍ കഥപാടീ
പൊന്നേലസ്സരഞ്ഞാണം മണിത്തൊങ്ങലിളകി
പൂമേനിമൊഞ്ചിനു തുണയായീ
മിഴികളിലലിയുന്ന സുറുമയിണങ്ങി
സുറുമയില്‍ പനിമതി അഴകുമിണങ്ങി
തേന്‍ നിലാവിന്‍ തനിമയിലഞ്ചും
തേന്‍ കിനാവായ് നിന്നല്ലോ


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മുല്ലപ്പൂ കൊണ്ടു വായോ
ആലാപനം : കോറസ്‌, ലതിക   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : എം കെ അര്‍ജ്ജുനന്‍
ഒന്നു വിളിച്ചാൽ ഒരു പറ്റം
ആലാപനം : കോറസ്‌, സി ഒ ആന്റോ   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : എം കെ അര്‍ജ്ജുനന്‍
അമ്മേ മഹാമായേ
ആലാപനം : ജെ എം രാജു   |   രചന : പാപ്പനംകോട്‌ ലക്ഷ്മണന്‍   |   സംഗീതം : എം കെ അര്‍ജ്ജുനന്‍
മണിക്കുട്ടാ [തമ്പ്രാക്കൾ]
ആലാപനം : കോറസ്‌, സി ഒ ആന്റോ   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : എം കെ അര്‍ജ്ജുനന്‍