View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കന്നി നിലാവുദിച്ചു ...

ചിത്രംപ്രതിഷ്ഠ (1979)
ചലച്ചിത്ര സംവിധാനംആര്‍ട്ടിസ്റ്റ് ഗോപാലകൃഷ്ണന്‍
ഗാനരചനആര്‍ട്ടിസ്റ്റ് ഗോപാലകൃഷ്ണന്‍
സംഗീതംഅഴീക്കല്‍ ചിന്നന്‍
ആലാപനംഷൈലജ എം അശോക്

വരികള്‍

Added by devi pillai on January 27, 2011

കണ്ണില്‍ നിലാവുദിച്ചു കൈതപ്പൂക്കാറ്റടിച്ചു
കരളിന്റെ പടവിലോളമായ് ഓര്‍മ്മകള്‍ കുളിരണിഞ്ഞു

മൈലാഞ്ചിപ്പൂക്കള്‍ കൊണ്ടൊരു മാലകെട്ടിയ മണവാട്ടി
മയിലാടും കുന്നിലെങ്ങും കാത്തിരുന്നു
മൌനമായ് ദുഃഖമായ് കാത്തിരുന്നു
നീര്‍തുള്ളും മിഴിയാണ് മിഴിത്തുമ്പില്‍ കിളിയാണ്
തേന്‍ തുള്ളിത്തുളുമ്പുന്ന മനസ്സാണ്
പെണ്ണിന്.........
മുല്ലപ്പൂമ്പല്ലാണ് മൂന്നുമുഴം നാക്കാണ്
മൂക്കിന്റെ തുമ്പത്ത് ശുണ്ഠിയാണ് പെണ്ണിന്
മൂക്കിന്റെ തുമ്പത്ത് ശുണ്ഠിയാണ്

കരിവണ്ട് പറക്കുന്ന മണമുള്ള മെയ്യ്
ചിരിപൊട്ടി ചിതറുന്ന വളയിട്ട കയ്യ്
പുതുമാരന്‍ തൊടുന്നേരം പെണ്ണേ നീ
തടസ്സങ്ങള്‍ പറയല്ലേ തകരാറില്‍ കുരുങ്ങല്ലേ
തലചുറ്റി വീഴല്ലേ പെണ്ണേ നീ...
തലചുറ്റി വീഴല്ലേ പെണ്ണേ നീ....


----------------------------------

Added by devi pillai on January 27, 2011

kannil nilaavudichu
kaithappoo kaattadichu
karalilnte padavilolamaay
ormakal kuliraninju....

mailaanchi pookkal kondoru maalakettya manavaatti
mayilaadum kunnilennum kaathirunnu
mounamaay dukhamaay kaathirunnu
neerthullum mizhiyaanu mizhithumbil kiliyaanu
then thullithulumbunna manassanu
penninu
mullappoompallaanu moonnumuzham naakkaanu
mookkinte thumbathu shundhiyaanu penninu
mookkinte thumbathu shundhiyaanu

karivandu parakkunna manamullameyyu
chiripotti chitharunna valayitta kayyu
puthumaaran thodunneram penne nee
thadasangal parayalle thakaraaril kurungalle
thalachutti veezhalle pennee nee
thalachutti veezhalle penne nee


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

അമ്മേ ഭഗവതി
ആലാപനം : കെ ജെ യേശുദാസ്   |   രചന : ആര്‍ട്ടിസ്റ്റ് ഗോപാലകൃഷ്ണന്‍   |   സംഗീതം : അഴീക്കല്‍ ചിന്നന്‍
ഭ്രമണ പഥത്തിന്റെ
ആലാപനം : കെ പി ബ്രഹ്മാനന്ദൻ   |   രചന : ആര്‍ട്ടിസ്റ്റ് ഗോപാലകൃഷ്ണന്‍   |   സംഗീതം : അഴീക്കല്‍ ചിന്നന്‍
രക്തപുഷ്പ മാലയുമായ്‌
ആലാപനം : കെ ജെ യേശുദാസ്   |   രചന : ആര്‍ട്ടിസ്റ്റ് ഗോപാലകൃഷ്ണന്‍   |   സംഗീതം : അഴീക്കല്‍ ചിന്നന്‍