View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

തെന്മല ചോല ...

ചിത്രംസ്വപ്നങ്ങള്‍ സ്വന്തമല്ല (1979)
ഗാനരചനപി ഭാസ്കരൻ
സംഗീതംഎ ടി ഉമ്മര്‍
ആലാപനംഎസ് ജാനകി

വരികള്‍

വരികൾ ചേർത്തത് അനിൽ നെൽപ്പുര


തെന്മല ചോല മുന്നിൽ തേനല ചോല
എന്മനസ്സിൽ സ്നേഹത്തിൻ പൂത്ത താമരച്ചോലാ..
പൂത്ത താമരച്ചോലാ.. (2)
തെന്മല ചോല....

കൊച്ചു കൊച്ചു സ്വപ്നം പോലൊരു കൊതുമ്പു വള്ളം
ഉള്ളിൽ പിച്ചകപ്പൂ ബാണം തള്ളും നയമ്പു വള്ളം(2)
ആറ്റിറമ്പിൽ കണ്ണെഴുതിയകടമ്പിൻ പൂക്കൾ
നമ്മെ കാത്തിരിപ്പൂ വസന്തത്തിൻ മണിക്കിനാക്കൾ (2)
തെന്മല ചോല....

ഏഴമണി മാലയിട്ട കുന്നിനെപ്പുൽകാൻ
മേലെ നീലമുകിൽ തോണിയേറി പൂക്കാലം വന്നു.. (2)
ചെന്നു കണ്ടു കൺകുളിർക്കെ മിന്നു കെട്ടുവാൻ
കയ്യിൽ പൊന്നിൻ മണി താലിയുമായ് വാസരം വന്നു.. (2)
തെന്മല ചോല...

തെന്മല ചോല മുന്നിൽ തേനല ചോല
എന്മനസ്സിൽ സ്നേഹത്തിൻ പൂത്ത താമരച്ചോലാ..
പൂത്ത താമരച്ചോലാ.. (2)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

അനശ്വര പ്രേമം പാഴ്മൊഴിയോ
ആലാപനം : കെ ജെ യേശുദാസ്   |   രചന : കെ എച് ഖാന്‍ സാഹിബ്   |   സംഗീതം : എ ടി ഉമ്മര്‍
മലരുകളേ പൂന്തളിരുകളേ
ആലാപനം : കെ ജെ യേശുദാസ്, വാണി ജയറാം   |   രചന : പി ഭാസ്കരൻ   |   സംഗീതം : എ ടി ഉമ്മര്‍