View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഒന്നാം വേളി ...

ചിത്രംഇവള്‍ ദ്രൗപദി (2000)
ചലച്ചിത്ര സംവിധാനംടി രാജൻ
ഗാനരചനഗിരീഷ് പുത്തഞ്ചേരി
സംഗീതംഎന്‍ പി പ്രഭാകരന്‍
ആലാപനംഎം ജി ശ്രീകുമാർ

വരികള്‍

Onnaam velippooppanthal oradikkunniluyarnne
ponnaam thonikal elelam thullithudichu varunne..(onnaam..)
njaalikkingini maala chaarthiya konnappoove
njaalikkingini maala chaarthiya konnappoove
meda vishukkaniyorukkinu neeyum vaayo...
onnaam velippooppanthal oradikkunniluyarnne
ponnaam thonikal elelam thullithudichu varunne..

maanathe...punnelkkoonayil...
maarivillu thelinjappol
thaazhathe..njaattu velaykku...
thaamarakkili pokumpol..(maanathe...)
maarante maarile maanikya kottaara vaathil thurannavale
hoy hoy hoy hoy hoyyaare....
onnaam velippooppanthal oradikkunniluyarnne
ponnaam thonikal elelam thullithudichu varunne..

vaarthinkal...neelakkaayalil..
aayirathiri veykkumpol
thaarangal...chellathoniyil..
thaali maalayorukkumpol..(vaarthinkal...)
raavinte romaanchakkumpili konduvaa poovum prasaadavum
hoy hoy hoy hoy hoyyaare....
(onnaam velippooppanthal...)
ഒന്നാം വേളിപ്പൂപ്പന്തല്‍ ഓരടിക്കുന്നിലുയര്‍ന്നേ
പൊന്നാം തോണികള്‍ ഏലേലം തുള്ളിത്തുടിച്ചു വരുന്നേ..(ഒന്നാം..)
ഞാലിക്കിങ്ങിണി മാല ചാര്‍ത്തിയ കൊന്നപ്പൂവേ
ഞാലിക്കിങ്ങിണി മാല ചാര്‍ത്തിയ കൊന്നപ്പൂവേ
മേടവിഷുക്കണിയൊരുക്കിനു നീയും വായോ...
ഒന്നാം വേളിപ്പൂപ്പന്തല്‍ ഓരടിക്കുന്നിലുയര്‍ന്നേ
പൊന്നാം തോണികള്‍ ഏലേലം തുള്ളിത്തുടിച്ചു വരുന്നേ..

മാനത്തെ...പുന്നെല്‍ക്കൂനയില്‍...
മാരിവില്ലു തെളിഞ്ഞപ്പോള്‍
താഴത്തെ..ഞാറ്റു വേലയ്ക്കു്
താമരക്കിളി പോകുമ്പോള്‍ ..(മാനത്തെ...)
മാരന്റെ മാറിലെ മാണിക്യക്കൊട്ടാരവാതില്‍ തുറന്നവളേ
ഹൊയ് ഹൊയ് ഹൊയ് ഹൊയ് ഹൊയ്യാരേ....
ഒന്നാം വേളിപ്പൂപ്പന്തല്‍ ഓരടിക്കുന്നിലുയര്‍ന്നേ
പൊന്നാം തോണികള്‍ ഏലേലം തുള്ളിത്തുടിച്ചു വരുന്നേ..

വാര്‍തിങ്കള്‍...നീലക്കായലില്‍..
ആയിരത്തിരി വെയ്ക്കുമ്പോള്‍
താരങ്ങള്‍...ചെല്ലത്തോണിയില്‍..
താലിമാലയൊരുക്കുമ്പോള്‍..(വാര്‍തിങ്കള്‍....)
രാവിന്റെ രോമാഞ്ചക്കുമ്പിളിൽ കൊണ്ടുവാ പൂവുംപ്രസാദവും
ഹൊയ് ഹൊയ് ഹൊയ് ഹൊയ് ഹൊയ്യാരേ....
(ഒന്നാം വേളിപ്പൂപ്പന്തല്‍ ...)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

പകല്‍പ്പക്ഷി
ആലാപനം : കെ ജെ യേശുദാസ്   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : പേരാറ്റുപുരം മധു
മിഴി നനഞ്ഞു
ആലാപനം : കെ ജെ യേശുദാസ്   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : രാജാമണി
തളിരിടും
ആലാപനം : കെ എസ്‌ ചിത്ര   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : രാജാമണി
നുണച്ചിപ്പെണ്ണേ
ആലാപനം : കെ എസ്‌ ചിത്ര, സുനില്‍കുമാര്‍ പി കെ, വിശ്വനാഥ്   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : രാജാമണി
തളിരിടും
ആലാപനം : സുനില്‍കുമാര്‍ പി കെ   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : രാജാമണി
കളകളം
ആലാപനം : പി ജയചന്ദ്രൻ   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : സുനില്‍ ഭാസ്കര്‍
പകല്‍പ്പക്ഷി
ആലാപനം : കെ ജെ യേശുദാസ്, കെ എസ്‌ ചിത്ര   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : പേരാറ്റുപുരം മധു