View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

അറിയാതെ ജനനിയെ ...

ചിത്രംഭൂമിക്കൊരു ചരമഗീതം (2005)
ചലച്ചിത്ര സംവിധാനംആര്‍ ശരത്ത്
ഗാനരചനഒ എൻ വി കുറുപ്പ്
സംഗീതംജി ദേവരാജൻ
ആലാപനംഅപര്‍ണ്ണ രാജീവ്

വരികള്‍

ariyaathe jananiye parinayichoru
yavana tharunante kadhayethra pazhaki
puthiya kadhayezhuthunnu vasudhayude makkalivar
vasudhayude vasthramuriyunnoo
(ariyaathe)

vipanikalilava vittu monthunnoo
vidanakhara mazhumunakal keli thudarunnoo
vipanikalilava vittu monthunnoo
vidanakhara mazhumunakal keli thudarunnoo

kathunna sooryante kannukalilni-
nnagni varshichu roshamunarunnoo
kathunna sooryante kannukalilni-
nnagni varshichu roshamunarunnoo

aadimukilmaala kudineeru thirayunnoo
aathirakal kuliru thirayunnoo
aavanikaloru kunju poovu thirayunnoo
aarukalozhukku thirayunnoo
sargga laya thaalangal thettunnoo
jeeevaradha chakrangal chaalilurayunnoo

bodhamaam niranilaavoru thulliyenkilum
chethanayil sheshikkuvolam
ninnilninnuruvaayi ninnil ninnuyiraarnno-
rennil ninnormmakal maathram (bodhamaam)

neeyente rasanayil vayampum narum
thenumaay vannoraadyaanubhoothi
neeyente rasanayil vayampum narum
thenumaay vannoraadyaanubhoothi

neeyente thiri kedum neratthu
theerthakanamaayaliyum anthyaanubhoothi
neeyente thiri kedum neratthu
theerthakanamaayaliyum anthyaanubhoothi

ninnil kurukkunna karukayude nirukayile
manjuneerthulliyilppolum
oru kunju sooryanundathu kandudichithen
karaliloru vismaya vibhaatham (ninnil)

ninte tharunirakalude thanalukalil
menjupoyennumen kaamamaam dhenu
ninte tharunirakalude thanalukalil
menjupoyennumen kaamamaam dhenu

ninte kadalinmeethe etho pravaachakar vannapol
kaattukal nadannoo.....
അറിയാതെ ജനനിയെ പരിണയിച്ചൊരു
യവന തരുണന്റെ കഥയെത്ര പഴകി
പുതിയ കഥയെഴുതുന്നു വസുധയുടെ മക്കളിവര്‍
വസുധയുടെ വസ്ത്രമുരിയുന്നൂ
(അറിയാതെ )

വിപണികളിലവ വിറ്റു മോന്തുന്നൂ
വിടനഖര മഴുമുനകള്‍ കേളി തുടരുന്നൂ
വിപണികളിലവ വിറ്റു മോന്തുന്നൂ
വിടനഖര മഴുമുനകള്‍ കേളി തുടരുന്നൂ

കത്തുന്ന സൂര്യന്റെ കണ്ണുകളില്‍നി-
ന്നഗ്നി വര്‍ഷിച്ചു രോഷമുണരുന്നൂ
കത്തുന്ന സൂര്യന്റെ കണ്ണുകളില്‍നി-
ന്നഗ്നി വര്‍ഷിച്ചു രോഷമുണരുന്നൂ

ആടിമുകില്‍മാല കുടിനീരു തിരയുന്നൂ
ആതിരകള്‍ കുളിരു തിരയുന്നൂ
ആവണികളൊരു കുഞ്ഞു പൂവ് തിരയുന്നൂ
ആറുകളൊഴുക്കു തിരയുന്നൂ

സര്‍ഗ്ഗ ലയ താളങ്ങള്‍ തെറ്റുന്നൂ
ജീവരഥ ചക്രങ്ങള്‍ ചാലിലുറയുന്നൂ

ബോധമാം നിറനിലാവൊരു തുള്ളിയെങ്കിലും
ചേതനയില്‍ ശേഷിക്കുവോളം
നിന്നില്‍നിന്നുരുവായി നിന്നില്‍ നിന്നുയിരാര്‍ന്നൊ-
രെന്നില്‍ നിന്നോര്‍മ്മകള്‍ മാത്രം (ബോധമാം )

നീയെന്റെ രസനയില്‍ വയമ്പും നറും
തേനുമായ് വന്നൊരാദ്യാനുഭൂതി
നീയെന്റെ രസനയില്‍ വയമ്പും നറും
തേനുമായ് വന്നൊരാദ്യാനുഭൂതി

നീയെന്റെ തിരി കെടും നേരത്ത്
തീര്‍ഥകണമായലിയും അന്ത്യാനുഭൂതി
നീയെന്റെ തിരി കെടും നേരത്ത്
തീര്‍ഥകണമായലിയും അന്ത്യാനുഭൂതി

നിന്നില്‍ കുരുക്കുന്ന കറുകയുടെ നിറുകയിലെ
മഞ്ഞുനീര്‍ത്തുള്ളിയില്‍പ്പോലും
ഒരു കുഞ്ഞു സൂര്യനുണ്ടത് കണ്ടുദിച്ചിതെന്‍
കരളിലൊരു വിസ്മയ വിഭാതം (നിന്നില്‍ )

നിന്റെ തരുനിരകളുടെ തണലുകളില്‍
മേഞ്ഞുപോയെന്നുമെന്‍ കാമമാം ധേനു
നിന്റെ തരുനിരകളുടെ തണലുകളില്‍
മേഞ്ഞുപോയെന്നുമെന്‍ കാമമാം ധേനു
നിന്റെ കടലിന്മീതെ ഏതോ പ്രവാചകര്‍ വന്നപോല്‍


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ആയിരമുണ്ണിക്കനികള്‍ക്കു
ആലാപനം : പി ജയചന്ദ്രൻ   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : ജി ദേവരാജൻ