View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

വാര്‍മേഘം ഈറന്‍ മൂടും ...

ചിത്രംഗോകുലം (1993) (2005)
ചലച്ചിത്ര സംവിധാനംവിക്രമൻ
ഗാനരചനഭരണിക്കാവ് ശിവകുമാര്‍
സംഗീതംസിര്‍പ്പി
ആലാപനംമഞ്ജരി

വരികള്‍

 
Vaarmegham eeran moodum thinkalkkaavil
Indrachaapam pookkal choodum chaithra raavil
azhakolum thaaram izha paakum theril
raappaadi athilaadum pon thoovalil
neeraadume en maanasam onnu paadidum
(Vaarmegham...)

Kaattilaadumolamaay veendumonnu paadave
aathmaraagam thedumen mohamalli poovidum
vaazhum janmanaalukal peeli choodidum
raagadevan thookidum naadam naalum medayaay
vaanacholayil dinam neenthum meghamaay
aadippaadi njaan oru vaanampaadiyaay
raagamaay chinthu paadidum
(Vaarmegham...)

Paarvanathin paalnilaa ennumennil chinnave
meettum thankaveenayil mohathaaram chinthave
pushyarathna praavukal thooval neerthidum
raavininnekayaam paadum naalum chernnu paadum
deham poothidum madaraagam paadidum
dyovin thaarakal naalu pookkal choodidum
raagamaay chinthu paadidum en raagamaay chinthu paadidum
(Vaarmegham...)
 
വാർമേഘം ഈറൻ മൂടും തിങ്കൾക്കാവിൽ
ഇന്ദ്രചാപം പൂക്കൾ ചൂടും ചൈത്രരാവിൽ
അഴകോലും താരം ഇഴ പാകും തേരിൽ
രാപ്പാടി അതിലാടും പൊൻ തൂവലിൽ
നീരാടുമേ എൻ മാനസം ഒന്നു പാടിടും
(വാർമേഘം.......)

കാറ്റിലാടുമോളമായ് വീണ്ടുമൊന്നു പാടവേ
ആത്മരാഗം തേടുമെൻ മോഹമല്ലി പൂവിടും
വാഴും ജന്മനാളുകൾ പീലി ചൂടിടും
രാഗദേവൻ തൂകിടും നാദം നാളും മേടയായ്
വാനച്ചോലയിൽ ദിനം നീന്തും മേഘമായ്
ആടിപ്പാടി ഞാൻ ഒരു വാനമ്പാടിയായ്
രാഗമായ് ചിന്തു പാടിടും
(വാർമേഘം.......)

പാർവണത്തിൻ പാൽനിലാ എന്നുമെന്നിൽ ചിന്നവേ
മീട്ടും തങ്കവീണയിൽ മോഹരാഗം ചിന്തവേ
പുഷ്യരത്ന പ്രാവുകൾ തൂവൽ നീർത്തിടും
രാവിനിന്നേകയാം പാടും നാളും ചേർന്നു പാടും
ദേഹം പൂത്തിടും മദരാഗം പാടിടും
ദ്യോവിൻ താരകൾ നാലു പൂക്കൾ ചൂടിടും
രാഗമായ് ചിന്തു പാടിടും എൻ രാഗമായ് ചിന്തു പാടിടും
(വാർമേഘം.......)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

അന്തിവാനം വിണ്ണിന്‍
ആലാപനം : പ്രീത കണ്ണൻ   |   രചന : ഭരണിക്കാവ് ശിവകുമാര്‍   |   സംഗീതം : സിര്‍പ്പി
പൊന്നാമ്പലായ്
ആലാപനം : സരിത സജിത്   |   രചന : ഭരണിക്കാവ് ശിവകുമാര്‍   |   സംഗീതം : സിര്‍പ്പി
ജമന്തി പൂവിറുത്തേ
ആലാപനം : മഞ്ജരി, ഷാമി   |   രചന : ഭരണിക്കാവ് ശിവകുമാര്‍   |   സംഗീതം : സിര്‍പ്പി
തനനന പൂവിറുത്തേ
ആലാപനം : മഞ്ജരി   |   രചന : ഭരണിക്കാവ് ശിവകുമാര്‍   |   സംഗീതം : സിര്‍പ്പി
പുളകങ്ങൾ
ആലാപനം : അലക്സ് കയ്യാലയ്ക്കൽ, പ്രീത കണ്ണൻ   |   രചന : ഭരണിക്കാവ് ശിവകുമാര്‍   |   സംഗീതം : സിര്‍പ്പി
മത്താപ്പു മാല കെട്ടി
ആലാപനം : കോറസ്‌   |   രചന : ഭരണിക്കാവ് ശിവകുമാര്‍   |   സംഗീതം : സിര്‍പ്പി