View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മായക്കിനാവിൻ ...

ചിത്രംഅമ്മത്തൊട്ടിൽ (2006)
ചലച്ചിത്ര സംവിധാനംരാജേഷ് അമനകര
ഗാനരചനഷിബു കിഴക്കേക്കൂറ്റ്
സംഗീതംരാജേഷ്‌ അപ്പുക്കുട്ടന്‍
ആലാപനംകെ എസ്‌ ചിത്ര

വരികള്‍

Maarikkinaavin varnna jaalakam
mellethurannaaro vilikkave..
eerakkuzhalppaattettu paaduvaan
kolakkuyil nee chaareyethiyaal
maanathe mazhavillilooyalaattidaam.....
ariya kunnimani maala korthidaam
pavizha muthu vecha njaathu nalkidaam(ariya....)
thaalathil thullum thumpippennaaloppam
aadippaadaan vaa...vaa...vaa....
minnum minnaaminni kurunne.....neelakkadampin ninavilaa
olangal thallum paattinaay
thedithalarnnen thennale....
virunnorukki ninne kaathu ninnidaam.....
puthiya thirakalilonnu neenthidaam
karaliloru mayilaattamaadidaam (puthiya....)
poovellaam punchirikkum neram melle kannirukkum
thoovalkkoottil paadum varnnappeelikkilikal......maanathe thaaraa vanikayil
meghangal neyyum padavithil
kaathu nilkkum thinkale.....
pulari mazha ini ennu peythidum
nagaramunarukayaayi sandhyayil
kavitha vidarukayaayi kankalil (nagara....)
njorinja pattuduthu pottum kuthi chaanthum vechu vaayo
konchum moovanthippoonkaattaay kulire....
(maarikkinaavin .........)
മാരിക്കിനാവിന്‍ വര്‍ണ്ണജാലകം
മെല്ലെത്തുറന്നാരോ വിളിക്കവേ
ഈറക്കുഴല്‍പ്പാട്ടേറ്റുപാടുവാന്‍
കോലക്കുയില്‍ നീ ചാരെയെത്തിയാല്‍
മാനത്തെ മഴവില്ലിലൂയലാട്ടിടാം.....
അരിയകുന്നിമണി മാല കോര്‍ത്തിടാം
പവിഴമുത്തുവെച്ച ഞാത്തു നല്‍കിടാം(അരിയ....)
താളത്തില്‍ തുള്ളും തുമ്പിപ്പെണ്ണാളൊപ്പം
ആടിക്കൂടാന്‍ വാ...വാ...വാ....
മിന്നും മിന്നാമിന്നിക്കുരുന്നേ.....നീലക്കടമ്പിൻ നിനവിലാ
ഓളങ്ങള്‍ തല്ലും പാട്ടിനായ്
തേടിത്തളർന്നെന്‍ തെന്നലേ....
വിരുന്നൊരുക്കി നിന്നെ കാത്തു നിന്നിടാം.....
പുതിയ തിരകളിലൊന്നു നീന്തിടാം
കരളിലൊരു മയിലാട്ടമാടിടാം (പുതിയ....)
പൂവെല്ലാം പുഞ്ചിരിക്കും നേരം മെല്ലെ കണ്ണിറുക്കും
തൂവല്‍ക്കൂട്ടില്‍ പാടും വര്‍ണ്ണപ്പീലിക്കിളികള്‍ ......മാനത്തെ താരാവനികയില്‍
മേഘങ്ങള്‍ നെയ്യും പടവിതില്‍
കാത്തു നില്‍ക്കും തിങ്കളേ.....
പുലരിമഴ ഇനി എന്നു പെയ്തിടും
നഗരമുണരുകയായി സന്ധ്യയില്‍
കവിത വിടരുകയായി കണ്‍കളില്‍ (നഗര....)
ഞൊറിഞ്ഞ പട്ടുടുത്തു പൊട്ടുംകുത്തി ചാന്തുംവെച്ചു വായോ
കൊഞ്ചും മൂവന്തിപ്പൂങ്കാറ്റായ് കുളിരേ....
(മാരിക്കിനാവിന്‍ .........)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ചിലമ്പുകൾ
ആലാപനം : കെ എസ്‌ ചിത്ര, എം ജി ശ്രീകുമാർ   |   രചന : ഷിബു കിഴക്കേക്കൂറ്റ്   |   സംഗീതം : രാജേഷ്‌ അപ്പുക്കുട്ടന്‍