View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പുണരും പുതു മണം ...

ചിത്രംകലണ്ടര്‍ (2009)
ചലച്ചിത്ര സംവിധാനംമഹേഷ്‌
ഗാനരചനഅനില്‍ പനച്ചൂരാന്‍
സംഗീതംഅഫ്സല്‍ യൂസഫ്‌
ആലാപനംസിസിലി

വരികള്‍

Lyrics submitted by: Bijulal B Ponkunnam

Puthiya kudumbathin kathirukaluyarunnu
Thiru sabha vijayathin thodukuriyaniyunnu (2)

Punarum puthumanam kalarum madhukanam (2)
oru kolussin chirimanikal
anupama pada laasyamelamaay unarumee velayil
(punarum..)

Iravum pakalum oru maathrayaay
kaliyum chiriyum oru kaavymaay
thalirum kulirum tharu shaakhayil
vidarum malarin mrudu shobhakal
oru nilaa viriyumaay azhakinte raathri
vannananju thaarakam nokkave
(punarum..)

Marayum naalil neduveerppukal
parayaathariyum mana novukal
mariyum thoniyil oru vedana
muriyum hrudayam oru kaamana
olivumaay varikayaay thanuvinte
aardramaam viral thodunnithaa snehamaay
(punarum..)
വരികള്‍ ചേര്‍ത്തത്: ബിജുലാല്‍ ബി പൊന്‍കുന്നം

പുതിയ കുടുംബത്തിൻ കതിരുകളുയരുന്നു
തിരുസഭ വിജയത്തിൻ തൊടുകുറിയണിയുന്നു

പുണരും പുതുമണം കലരും മധുകണം
ഒരു കൊലുസിൻ ചിരിമണികൾ
അനുപമപദലാസ്യമേളമായ് ഉണരുമീ വേളയിൽ
(പുണരും..)

ഇരവും പകലും ഒരു മാത്രയായ്
കളിയും ചിരിയും ഒരു കാവ്യമായ്
തളിരും കുളിരും തരു ശാഖയിൽ
വിടരും മലരിൻ മൃദുശോഭകൾ
ഒരു നിലാവിരിയുമാ അഴകിന്റെ രാത്രി
വന്നണഞ്ഞു താരകം നോക്കവേ
(പുണരും..)

മറയും നാളിൽ നെടുവീർപ്പുകൾ
പറയാതറിയും മനനോവുകൾ
മറിയും തോണിയിൽ ഒരു വേദന
മുറിയും ഹൃദയം ഒരു കാമനയായ്
ഒലിവുമായ് വരികയായ് തണുവിന്റെ ആർദ്രമാം
വിരൽ തൊടുന്നിതാ സ്നേഹമായ്
(പുണരും..)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ചിറകാര്‍ന്ന മൗനം
ആലാപനം : കെ ജെ യേശുദാസ്, സിസിലി   |   രചന : അനില്‍ പനച്ചൂരാന്‍   |   സംഗീതം : അഫ്സല്‍ യൂസഫ്‌
പുണരും പുതു മണം
ആലാപനം : സിസിലി, വിജയ്‌ യേശുദാസ്‌   |   രചന : അനില്‍ പനച്ചൂരാന്‍   |   സംഗീതം : അഫ്സല്‍ യൂസഫ്‌
ഗന്ധരാജന്‍ പൂ വിടര്‍ന്നു
ആലാപനം : കെ ജെ യേശുദാസ്   |   രചന : അനില്‍ പനച്ചൂരാന്‍   |   സംഗീതം : അഫ്സല്‍ യൂസഫ്‌
പച്ച വെള്ളം
ആലാപനം : വിനീത്‌ ശ്രീനിവാസന്‍   |   രചന : അനില്‍ പനച്ചൂരാന്‍   |   സംഗീതം : അഫ്സല്‍ യൂസഫ്‌
പുണരും പുതു മണം
ആലാപനം : വിജയ്‌ യേശുദാസ്‌   |   രചന : അനില്‍ പനച്ചൂരാന്‍   |   സംഗീതം : അഫ്സല്‍ യൂസഫ്‌
ഗന്ധരാജന്‍ പൂ വിടര്‍ന്നു [സ്ത്രീ]
ആലാപനം : സുജാത മോഹന്‍   |   രചന : അനില്‍ പനച്ചൂരാന്‍   |   സംഗീതം : അഫ്സല്‍ യൂസഫ്‌