View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കുഞ്ഞോളങ്ങൾ ...

ചിത്രംപ്രമുഖന്‍ (2009)
ചലച്ചിത്ര സംവിധാനംസലിം ബാബ
ഗാനരചനവയലാര്‍ ശരത്ചന്ദ്ര വർമ്മ
സംഗീതംശ്യാം ധര്‍മന്‍
ആലാപനംബിജു നാരായണന്‍

വരികള്‍

Added by Kalyani on November 8, 2010

കുഞ്ഞോളങ്ങള്‍ മെല്ലെ ഞൊറിഞ്ഞകലേ
തോണികളില്‍..
പുഴതന്നില്‍ മണ്ണു കോരുവാന്‍ പോണോരേ
ഒരുമെയ്യാല്‍ പോണവരേ ...
(കുഞ്ഞോളങ്ങള്‍....)

ഉല്ല ലാ ലാ ... ഉല്ല ലാ ല ലെ ..
ഉല്ല ലാ ലാ ... ഉല്ല ലാ ല ലെ
ഉല്ല ലാ ലാ ... ഉല്ല ലാ ല ലെ
ഉല്ലാ ലെ ....(2)

ഈറന്‍ പകല്‍ വിളക്കുതെളിച്ചു വന്നാവിണ്ണിലായ് ചേരുമ്പോള്‍
ആഴങ്ങളില്‍ വിരിച്ച മണലുമായ് നിങ്ങള്‍ പോരുന്നൂ (2)
പുതുപൊന്നിന്‍ കിണ്ണം പോലെ മുന്നില്‍ കായല്‍ മിന്നുമ്പോള്‍
ആരോ ദൂരെ തീരത്തില്ലേ കൈനീട്ടം നല്‍കാന്‍ ...(2)
ചാഞ്ഞുകൊണ്ടേ മുളംതണ്ടിലൂന്നി
കാറ്റിനോടോ കുറുമ്പൊന്നു ചൊല്ലി
ആറ്റിറമ്പില്‍ ചെന്നിറങ്ങാന്‍ താനേ വെമ്പുന്നൂ
(കുഞ്ഞോളങ്ങള്‍....)

ഈറന്‍ മണല്‍ പകുത്തു കൊടുത്തുകൊണ്ടീനാളിതാ മായുമ്പോള്‍
ഈണങ്ങളില്‍ കൊരുത്ത ചിരിയുമായ് നിങ്ങള്‍ കൂടുന്നോ (2)
തിരിവെട്ടം കൊണ്ടേ മാനം മേലേ രാവോ പോരുമ്പോള്‍ ..
എന്തോയെന്തോ തോന്നുന്നെന്നോ നെഞ്ചോരം തന്നില്‍ (2)
അന്തിയെങ്ങോ മറഞ്ഞങ്ങു പോകേ
ചന്തയെങ്ങോ പിരിഞ്ഞങ്ങു പോകേ
ചുണ്ടില്‍ നാടന്‍ പാട്ടു പാടാന്‍
മോഹം വന്നെന്നോ .....

(കുഞ്ഞോളങ്ങള്‍ ....)

 

----------------------------------

Added by Kalyani on November 8, 2010

Kunjolangal melle njorinjakale thonikalil
puzha thannil mannu koruvaan ponore
orumeyyaal ponavare...
(kunjolangal....)

ulla laa laa... ulla laa la le..
ulla laa laa... ulla laa la le..
ulla laa laa... ulla laa la le..
uullaa le....(2)

eeran pakal vilakkuthelichuvannaa vinnilaay cherumpol
aazhangalil viricha manalumaay ningal porunnuu(2)
puthu ponnin kinnam pole munnil kaayal minnumpol
aaro doore theerathille kaineettam nalkaan...(2)
chaanjukonde mulamthandiloonni
kaattinodo kurumbonnu cholli
aattirambil chennirangaan thaane vempunnuu
(kunjolangal....)

eeran manal pakuthu koduthukodeenaalithaa maayumpol
eenangalil korutha chiriyumaay ningal koodunno(2)
thiri vettam konde maanam mele raavo porumpol..
enthoyentho thonnunnenno nenchoram thannil (2)
anthiyengo maranjangu poke
chanthayengo pirinjangu poke
chundil naadan paattu paadaan
moham vannenno.....

(kunjolangal....)

 


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഖമറേ
ആലാപനം : പ്രദീപ്‌ പള്ളുരുത്തി   |   രചന : ഫസല്‍ നടപ്പുറം   |   സംഗീതം : ശ്യാം ധര്‍മന്‍
കണ്മുനയാൽ
ആലാപനം : ജ്യോത്സ്ന രാധാകൃഷ്ണൻ, ജാസ്സീ ഗിഫ്റ്റ്‌   |   രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ   |   സംഗീതം : ശ്യാം ധര്‍മന്‍
എന്നുണ്ണി നീയേ
ആലാപനം : സുജാത മോഹന്‍   |   രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ   |   സംഗീതം : ശ്യാം ധര്‍മന്‍
കണ്ണാ കാർമുകിൽ
ആലാപനം : ജ്യോത്സ്ന രാധാകൃഷ്ണൻ, ശ്യാം ധര്‍മന്‍   |   രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ   |   സംഗീതം : ശ്യാം ധര്‍മന്‍