View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

എന്നുണ്ണി നീയേ ...

ചിത്രംപ്രമുഖന്‍ (2009)
ചലച്ചിത്ര സംവിധാനംസലിം ബാബ
ഗാനരചനവയലാര്‍ ശരത്ചന്ദ്ര വർമ്മ
സംഗീതംശ്യാം ധര്‍മന്‍
ആലാപനംസുജാത മോഹന്‍

വരികള്‍

Added by Kalyani on November 8, 2010

എന്നുണ്ണി നീയേ പൊന്നുണ്ണി നീയേ
എന്നും യശോദമ്മ ഞാനേ
മനമമ്പാടിയായ് മകനേ...
കൈകാല്‍ വളർന്നൂ എന്നാലുമിന്നും
കൈക്കുഞ്ഞു നീയെന്റെ മാറില്‍
ഒരു പാലാഴി എന്‍ മനസ്സില്‍ ...
കഥ പറയൂ യദുകുലമേ
തിരി തെളിയൂ വിഷുദിനമേ
കണി കാണാന്‍ നിന്നൂ നിന്‍ മിഴിയില്‍
അഴകേഴും കൊണ്ടേ നീയെന്‍ മുന്നില്‍
എന്നുണ്ണി നീയേ പൊന്നുണ്ണി നീയേ
എന്നും യശോദമ്മ ഞാനേ..
മനമമ്പാടിയായ് മകനേ...

കാളിന്ദിനദിയുടെ കുളിരോടെ
കനവെങ്ങെങ്ങും പായുന്നിതാ(2)
മണിമുകിലായ് വന്നു ഞാനെന്‍ കുഞ്ഞിന്റെ കൈയ്യില്‍
പൂമാരി അണിയുകയായ്
വാത്സല്യമാകുന്ന പുതുമഴയില്‍
നീരാടി നീയെന്റെ മുത്തായ് മാറില്ലേ
എന്നുണ്ണി നീയേ പൊന്നുണ്ണി നീയേ
എന്നും യശോദമ്മ ഞാനേ
മനമമ്പാടിയായ് മകനേ...

ആനന്ദത്തിരയുടെ ചിരിയോടെ
അഴലെങ്ങെങ്ങു മായുന്നിതാ..ദൂരെ
ആനന്ദത്തിരയുടെ ചിരിയോടെ
അഴലെങ്ങെങ്ങു മായുന്നിതാ
കനകനിലാവെന്റെ മൌനം കണ്ണന്റെ ചുണ്ടില്‍
തൂവെണ്ണയരുളുകയായ്
രാരീരമാകുന്ന മധുരിമയില്‍
ആറാടി നീയെന്റെ തോളില്‍ ചായൂല്ലേ ...

(എന്നുണ്ണി നീയേ പൊന്നുണ്ണി നീയേ....)

 

----------------------------------

Added by Kalyani on November 8, 2010

Ennunni neeye ponnunni neeye
ennum yashodamma njaane
manam ambaadiyaay makane...
kaikaal valarnnuu ennaaluminnum
kaikkunju neeyente maaril
oru paalaazhi en manassil...
kadha parayuu yadukulame
thiri theliyuu vishu diname
kani kaanaan ninnuu nin mizhiyil
azhakezhum konde neeyente munnil..
ennunni neeye ponnunni neeye
ennum yashodamma njaane
manam ambaadiyaay makane...

kaalindinadiyude kulirode
kanavengengum paayunnithaa(2)
mani mukilaay vannu njaanen kunjinte kaiyyil
poomaari aniyukayaay
vaalsallyamaakunna puthumazhayil
neeraadi neeyente muthaay maarille
ennunni neeye ponnunni neeye
ennum yashodamma njaane
manam ambaadiyaay makane...

aanadathirayude chiriyode
azhalengengu maayunnithaa..doore
aanadathirayude chiriyode
azhalengengu maayunnithaa
kanaka nilaavente maunam kannante chundil
thoovennayarulukayaay
raareeramaakunna madhurimayil
aaraadi neeyente tholil chaayoolle...

(ennunni neeye ponnunni neeye....)

 


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കുഞ്ഞോളങ്ങൾ
ആലാപനം : ബിജു നാരായണന്‍   |   രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ   |   സംഗീതം : ശ്യാം ധര്‍മന്‍
ഖമറേ
ആലാപനം : പ്രദീപ്‌ പള്ളുരുത്തി   |   രചന : ഫസല്‍ നടപ്പുറം   |   സംഗീതം : ശ്യാം ധര്‍മന്‍
കണ്മുനയാൽ
ആലാപനം : ജ്യോത്സ്ന രാധാകൃഷ്ണൻ, ജാസ്സീ ഗിഫ്റ്റ്‌   |   രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ   |   സംഗീതം : ശ്യാം ധര്‍മന്‍
കണ്ണാ കാർമുകിൽ
ആലാപനം : ജ്യോത്സ്ന രാധാകൃഷ്ണൻ, ശ്യാം ധര്‍മന്‍   |   രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ   |   സംഗീതം : ശ്യാം ധര്‍മന്‍