View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

സ്വന്തം സ്വന്തം ബാല്യത്തിലൂടെ ...

ചിത്രംമദ്ധ്യവേനല്‍ (2009)
ചലച്ചിത്ര സംവിധാനംമധു കൈതപ്രം
ഗാനരചനകൈതപ്രം
സംഗീതംകൈതപ്രം വിശ്വനാഥ്‌
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Added by maathachan on June 23, 2009
സ്വന്തം സ്വന്തം ബാല്യത്തിലൂടെ
ഒന്ന് പോകാന്‍ മോഹമില്ലാത്തവരുണ്ടോ ?
സ്വന്തം സ്വന്തം പ്രണയത്തിലൂടെ
ഒന്നലയാന്‍ ഉള്ളില്‍ കൊതി തോന്നാത്തവരുണ്ടോ?
കണ്ണാടി പുഴ കാണുമ്പോള്‍ കണ്ണീര്‍ കനവുകള്‍ തെളിയുമ്പോള്‍
വെറുതെ പാടാന്‍ കൊതിക്കാത്തൊരാളുണ്ടോ ?
സ്വന്തം സ്വന്തം ബാല്യത്തിലൂടെ
ഒന്ന് പോകാന്‍ മോഹമില്ലാത്തവരുണ്ടോ ?

ഒളമാവിന്‍ തണലും തറവാടും പുരയും
അമ്മ വിളമ്പിയ ചോറും (ഒളമാവിന്‍..)
പൊന്‍ വിഷുക്കണിയും പൊന്നോണരാവും
കാവും കുളവും കളിയാട്ടവും
ആ നല്ല നാളിന്‍ ഓര്‍മ്മയില്‍ മുഴുകാന്‍
വെറുതെ വെറുതെ കൊതിച്ചുപോയ്‌ ഞാന്‍
സ്വന്തം സ്വന്തം ബാല്യത്തിലൂടെ
ഒന്ന് പോകാന്‍ മോഹമില്ലാത്തവരുണ്ടോ ?

എല്ലാം ഞാന്‍ നല്‍കാം ഈ ജന്മമാകെ നല്‍കാം
എന്‍ ബാല്യം തിരികെ തരുമോ ? (എല്ലാം..)
അനുരാഗ രാവും ഹരിവാസരവും
തിരികെ വരുമോ എന്നെങ്കിലും
അമ്പല നടവഴിയില്‍ ആമ്പല്‍ കുളവക്കില്‍
വരുമോ വരുമോ എന്നെങ്കിലും (സ്വന്തം സ്വന്തം..)

----------------------------------

Added by Susie on November 3, 2009
swantham swantham baalyathiloode
onnu pokaan mohamillaathavarundo?
swantham swantham pranayathiloode
onnalayaan ullil kothi thonnathavarundo
kannaadippuzha kaanumbol
kanneer kanavukal theliyumbol
veruthe paadaan kothikkaathoraalundo?
swantham swantham baalyathiloode
onnu pokaan mohamillaathaverundo?

olamaavin thanalum tharavaadum purayum
amma vilambiya chorum (olamaavin)
pon vishukkaniyum ponnonaraaavum
kaavum kulavum kaliyaattavum
aa nalla naalin ormmayil muzhukaan
veruthe veruthe kothichupoy njaan
swantham swantham baalyathiloode
onnu pokaan mohamillaathavarundo?

ellaam njaan nalkaam ee janmamaake nalkaam
en baalyam thirike tharumo? (ellaam)
anuraaga raavum harivaasaravum
thirike varumo ennenkilum
ambala nadavazhiyil aambalkkulavakkil
varumo varumo ennenkilum (swantham swantham)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

സ്വന്തം സ്വന്തം ബാല്യത്തിലൂടെ
ആലാപനം : ഗായത്രി അശോകന്‍   |   രചന : കൈതപ്രം   |   സംഗീതം : കൈതപ്രം വിശ്വനാഥ്‌
ശ്യാമു തൊരീ
ആലാപനം : ഗായത്രി അശോകന്‍   |   രചന : സൂര്‍ദാസ്   |   സംഗീതം : കൈതപ്രം വിശ്വനാഥ്‌
മുല്ലപ്പൂമാല
ആലാപനം : ജി വേണുഗോപാല്‍   |   രചന : ഡോ എ എസ് പ്രശാന്ത് കൃഷ്ണ   |   സംഗീതം : ഡോ എ എസ് പ്രശാന്ത് കൃഷ്ണ