View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പാടുപെട്ടു പാടങ്ങളില്‍ ...

ചിത്രംശരിയോ തെറ്റോ (1953)
ചലച്ചിത്ര സംവിധാനംതിക്കുറിശ്ശി സുകുമാരന്‍ നായര്‍, പി എ റെയ്നോള്‍ഡ്
ഗാനരചനതിക്കുറിശ്ശി സുകുമാരന്‍ നായര്‍
സംഗീതംവി ദക്ഷിണാമൂര്‍ത്തി
ആലാപനംജോസ്‌ പ്രകാശ്‌

വരികള്‍

Added by madhavabhadran on February 2, 2011
 
പാടുപെട്ടു പാടങ്ങളില്‍ പണിയെടുക്കും പാവങ്ങള്‍ക്കു
പട്ടിണിക്കു ചീട്ടുചെന്നാല്‍ ശരിയോ തെറ്റോ
പ്രേമമെന്ന പേരു ചൊല്ലി മാനമുള്ള പെണ്ണുങ്ങളെ
പെരുവഴിയില്‍ തള്ളുവതു ശരിയോ തെറ്റോ

വേര്‍പ്പൊഴുക്കി വേണ്ട പോലെ വേല ചെയ്തു പിന്നെ കൂലി
വേണമെന്നു ചൊല്ലുന്നതു് ശരിയോ തെറ്റോ
വേലചെയ്തിടാതെ വീടുകാവലായിരുന്നു ചോറു
മൂക്കു മുട്ടെത്തിന്നുവതു ശരിയോ തെറ്റോ

കള്ളടിച്ചു പള്ള വീര്‍ത്തു കണ്ടമാനം കഴിയുന്നവന്‍
കാശില്ലാതെ കഷ്ടപ്പെട്ടാല്‍ ശരിയോ തെറ്റോ
നെഞ്ചിലോ വിഷം നിറച്ചു പഞ്ചസാരവാക്കുരച്ചു
വഞ്ചനകള്‍ ചെയ്യുന്നതു ശരിയോ തെറ്റോ

അവന്റെ ബുദ്ധി എന്റെ ശക്തി നിന്റെ യുക്തിയൊന്നു പോലെ
ആകണമെന്നോതുവതു ശരിയോ തെറ്റോ
സ്വാര്‍ത്ഥപരമായി പരമാര്‍ത്ഥതവെടിഞ്ഞു പണം
ചേര്‍ത്തു ചേര്‍ത്തു വയ്ക്കുന്നതു ശരിയോ തെറ്റോ

കണ്ണില്ലാതെ കയ്യില്ലാതെ കണ്ണില്‍കാണും യാചകരില്‍
കനിവില്ലാതെ കഴയുവതു ശരിയോ തെറ്റോ
ഇപ്രപഞ്ചസൃഷ്ടിചെയ്തു രക്ഷശിക്ഷയേകുമീശന്‍
ഇല്ലയെന്നു ചൊല്ലുവതു ശരിയോ തെറ്റോ

ശരിയോ തെറ്റോ ശരിയോ തെറ്റോ

----------------------------------

Added by devi pillai on February 6, 2011

paadupettu paadangalil paniyedukkum paavangalkku
pattinikku sheettu chennaal sheriyo thetto??
premamenna peru cholli maanamulla pennungale
peruvazhiyil thalluvathu sheriyo thetto?

verppozhukki vendapole vela cheythu pinne kooli
venamennu chollunnathu sheriyo thetto?
velacheythidaathe veedu kaavalaayirunnu choru
mookkumutte thinnuvathu sheriyo thetto?

kalladichu pallaveerthu kandamaanam kazhiyunnavan
kaashillaathe kashtappettaal sheriyo thetto?
nenchilo visham nirachu panchasaaravaakkurachu
vanchanakal cheyyunnathu sheriyo thetto?

avante budhi ente shakthi ninte yukthiyonnupole
aakanamennothuvathu sheriyo thetto?
swaarthaparamaayi paramaarthatha vedinju panam
cherthu cherthu vaykkunnathu sheriyo thetto?

kannillaathe kayyillaathe kannilkkaanum yaachakaril
kanivillaathe thazhayuvathu sheriyo thetto
iprapancha srishti cheythu rakshashikshayekumeeshan
illayennnu cholluvathu sheriyo thetto?

sheriyo thetto?

ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കണ്ണുനീര്‍ നീ ചൊരിയരുതേ
ആലാപനം : ജോസ്‌ പ്രകാശ്‌   |   രചന : തിക്കുറിശ്ശി സുകുമാരന്‍ നായര്‍   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
വാര്‍മഴവില്ലേ വാ
ആലാപനം : പി ലീല, ജോസ്‌ പ്രകാശ്‌   |   രചന : തിക്കുറിശ്ശി സുകുമാരന്‍ നായര്‍   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
താരമേ താണു വരൂ
ആലാപനം : ജോസ്‌ പ്രകാശ്‌   |   രചന : തിക്കുറിശ്ശി സുകുമാരന്‍ നായര്‍   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
കമല ലോചനാ കണ്ണാ
ആലാപനം : മീന സുലോചന   |   രചന : തിക്കുറിശ്ശി സുകുമാരന്‍ നായര്‍   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
പോകാം പോകാം
ആലാപനം : ജോസ്‌ പ്രകാശ്‌   |   രചന : തിക്കുറിശ്ശി സുകുമാരന്‍ നായര്‍   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
അനുരാഗമോഹനം
ആലാപനം : മീന സുലോചന   |   രചന : തിക്കുറിശ്ശി സുകുമാരന്‍ നായര്‍   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
വൃന്ദാവനറാണി
ആലാപനം :   |   രചന : തിക്കുറിശ്ശി സുകുമാരന്‍ നായര്‍   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
തൂമുല്ല സെന്റ് പോലെ
ആലാപനം : ജോസ്‌ പ്രകാശ്‌, മീന സുലോചന   |   രചന : തിക്കുറിശ്ശി സുകുമാരന്‍ നായര്‍   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
പ്രേമത്തിന്‍ മുരളിയൂതി
ആലാപനം : പി ലീല   |   രചന : തിക്കുറിശ്ശി സുകുമാരന്‍ നായര്‍   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
ബാലനാം പ്രഹ്ലാദനെപ്പോലെ
ആലാപനം : കുട്ടപ്പന്‍ ഭാഗവതര്‍, വിജയലക്ഷ്മി   |   രചന : തിക്കുറിശ്ശി സുകുമാരന്‍ നായര്‍   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
ശ്രീ രാമൻ സീതയെ
ആലാപനം : പി ലീല   |   രചന : തിക്കുറിശ്ശി സുകുമാരന്‍ നായര്‍   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
കഥ ജീവിത ഗതി തന്‍
ആലാപനം :   |   രചന : തിക്കുറിശ്ശി സുകുമാരന്‍ നായര്‍   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
തരുമോ
ആലാപനം : പി ലീല   |   രചന : തിക്കുറിശ്ശി സുകുമാരന്‍ നായര്‍   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
പ്രതികാര ചിന്ത
ആലാപനം : വി ദക്ഷിണാമൂര്‍ത്തി   |   രചന : തിക്കുറിശ്ശി സുകുമാരന്‍ നായര്‍   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
ജയമംഗള
ആലാപനം : വി ദക്ഷിണാമൂര്‍ത്തി, പി ലീല   |   രചന : തിക്കുറിശ്ശി സുകുമാരന്‍ നായര്‍   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
പ്രാണസഖി
ആലാപനം : ജോസ്‌ പ്രകാശ്‌   |   രചന : തിക്കുറിശ്ശി സുകുമാരന്‍ നായര്‍   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി