View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പുലരുമോ രാവൊഴിയുമോ ...

ചിത്രംഋതു (2009)
ചലച്ചിത്ര സംവിധാനംശ്യാമപ്രസാദ്
ഗാനരചനറഫീക്ക് അഹമ്മദ്
സംഗീതംരാഹുല്‍ രാജ്‌
ആലാപനംഗായത്രി അശോകന്‍, സുചിത് സുരേശൻ

വരികള്‍

Added by ജിജാ സുബ്രഹ്മണ്യൻ on July 7, 2010

പുലരുമോ രാവൊഴിയുമോ ഹരിത ലതാവനിയിൽ (X2)
ഒരു കനലെരിയുന്നതോ ഹിമകണം അലിയുന്നതോ
അകമേ കിനിയുമീറൻ തുഷാരം
ഉറവായ് പടരുകയായ് ഇതാ

ഇരുളായ് പതഞ്ഞു കടലായ് നുരഞ്ഞു
ചഷകം കവിഞ്ഞ രാത്രി
ഉഷസ്സേ വരല്ലേ ഇനിയും നുകർന്നു
കഴിയാതിരിപ്പൂ ഞാൻ

ഓരിതൾ പൂ ചൂടുമീ വിണ്ണിന്റെ ഓരം ചേര്‍ന്നുവോ
വെണ്ണിലാവകലുന്നുവോ രാവലിഞ്ഞീടുമോ
അകമേ കിനിയുമീറൻ തുഷാരം
ഉറവായ് പടരുകയായ് ഇതാ

മഴയായ് പൊഴിഞ്ഞു പുഴയായ് വളർന്നു
ഹൃദയം നിറഞ്ഞ രാത്രി
പതിയെ തിരിഞ്ഞു ചിറകും കുടഞ്ഞു
തിരികെ മടങ്ങുമോ
മൂകമായ് ഈ ചില്ലയിൽ എന്നെന്നും ഇനി നിൽക്കുമോ
ഓർമ്മ തൻ തീരങ്ങളിൽ തോർന്നിടാ മഴയായ്



----------------------------------


Added by ജിജാ സുബ്രഹ്മണ്യൻ on July 7, 2010

Pularumo ravozhiyumo haritha lathaavaniyil
oru kanaleriyunnitho himakanam aliyunnatho
akame kiniyumeeran thusharam
uravaay padarukayaay ithaa...

irulaay pathanju kadalaay nuranju
chashakam kavinja raathri
ushasse varalle iniyum nukarnnu
kazhiyathirippoo njaan
orithal poo choodumee vinninte oram chernnuvo
vennilavakalunnuvo raavalinjeedumo
akame kiniyumeeran thusharam
uravaay padarukayaay ithaa...

mazhayaay pozhinju puzhayaay valarnnu
hrudayam niranja raathri
pathiye thiranju chirakum kudanju
thirike madangumo
mookamaay ee chillayil ennennum ini nilkkumo
ormma than theerangalil thornnidaa mazhayaay



ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ചഞ്ചലം
ആലാപനം : ജോബ് കുര്യൻ, നേഹ നായർ   |   രചന : റഫീക്ക് അഹമ്മദ്   |   സംഗീതം : രാഹുല്‍ രാജ്‌
വേനല്‍ക്കാറ്റില്‍
ആലാപനം : രാഹുല്‍ രാജ്‌   |   രചന : റഫീക്ക് അഹമ്മദ്   |   സംഗീതം : രാഹുല്‍ രാജ്‌
ലവ് കിത്സ്[Theme Song]
ആലാപനം : രാഹുല്‍ രാജ്‌, സ്മിത നിഷാന്ത്‌   |   രചന : ശ്യാമപ്രസാദ്   |   സംഗീതം : രാഹുല്‍ രാജ്‌
കൂ കൂ തീവണ്ടി
ആലാപനം : ജീതു   |   രചന : റഫീക്ക് അഹമ്മദ്   |   സംഗീതം : രാഹുല്‍ രാജ്‌