

Munthirikkurunnu ...
Movie | Vairam (2009) |
Movie Director | MA Nishad |
Lyrics | Gireesh Puthenchery |
Music | M Jayachandran |
Singers | Vijay Yesudas |
Lyrics
മുന്തിരിക്കുരുന്നു കൊണ്ട് മുഴുനിലാവു പന്തലിട്ട ജന്മനാളിതാ പിറന്നാളിതാ പൊന്നീലിവിലക്കുമേലെ പകൽ കുടഞ്ഞ മഞ്ഞു മേഞ്ഞ പുണ്യനാളിതാ പിറന്നാളിതാ തരുന്നു ഞാനിതാ നുരഞ്ഞ വീഞ്ഞു പോൽ ആയിരം സുസന്ധ്യകൾ നിറം പകർന്ന പൂ വസന്തം (മുന്തിരി...) ദൈവം സ്നേഹമാണു സാത്താൻ പാപമാണു ക്ഷേമം ദാനമാണു ഹാലേലൂയ സ്വർഗ്ഗം നന്മയാണു ജന്മം കാവലാണു കർമ്മം ദൈവമാണു ഹാലേലൂയ പാടാതെ പാടുന്ന പാട്ടുകൾ എന്റെ ചുണ്ടോടു ചേരുന്ന വാക്കുകൾ പൂക്കാതെ പൂക്കുന്ന ലില്ലികൾ നിന്റെ പൂമ്പാറ്റകൾക്കുള്ളൊരുമ്മകൾ സ്നേഹം വഴിയും മനസല്ലേ ഉരുകുമൊരീറൻ മെഴുകിൻ തിരിയല്ലേ ഈ ഏപ്രിൽ തുളുമ്പും സുഗന്ധം (മുന്തിരി...) കാണാക്കിനാവിന്റെ നാട്ടിലെ കാവൽ മാലാഖ മുത്തുന്ന കൈകളിൽ താരാഗണത്തിന്റെ മേടയിൽ നിന്നു താനേ തെളിഞ്ഞാളും ദീപമേ ലെബനോൺ മലയിൽ നീ സൂര്യൻ ഒഴുകിയ സീയോൻ നദിയിൽ തിരയല്ലേ ഈ ഏപ്രിൽ തുളുമ്പും സുഗന്ധം (മുന്തിരി...) |
Other Songs in this movie
- Vennilaavu Kannu Vacha
- Singer : KJ Yesudas | Lyrics : Gireesh Puthenchery | Music : M Jayachandran
- Nattu Paattu Ketto
- Singer : Shankar Mahadevan | Lyrics : Gireesh Puthenchery | Music : M Jayachandran