View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കഴിക്കാന്‍ രസമുള്ള ...

ചിത്രംഡ്യൂപ്ലിക്കേറ്റ്‌ (2009)
ചലച്ചിത്ര സംവിധാനംഷിബു പ്രഭാകർ
ഗാനരചനസന്തോഷ് വര്‍മ്മ
സംഗീതംഅലക്സ്‌ പോള്‍
ആലാപനംഎം ജി ശ്രീകുമാർ

വരികള്‍

കഴിക്കാൻ രസമുള്ള കല്യാണം
ഇനി കഴിച്ചാലോ എരിപൊരി വിമ്മിട്ടം (2)
കഴിക്കാത്തോർക്കോ എന്തിഷ്ടം
കഴിക്കാതിരുന്നാലതു കഷ്ടം
ചുരുക്കത്തിൽ പറഞ്ഞാൽ ഉടയോൻ നമ്മളെ
കുടുക്കിട്ടു കുരുക്കണ പരിപാടി
(കഴിക്കാൻ..)

കണ്ണാടിക്കൂട്ടിലെ ചക്കരക്കട്ടി
ചക്കരക്കട്ടി
ഹാ കണ്ണാടിക്കൂട്ടിലെ ചക്കരക്കട്ടി
കയ്യിൽ കിട്ടുമ്പം കഴിച്ചാലോ
നമ്മുടെ കയ്യിൽ കിട്ടുമ്പം കഴിച്ചാലോ
സമ്മാനം കിട്ടിയ സ്വർണ്ണക്കുടുക്കയിൽ
മുക്കാലും ക്ലാവു പിടിച്ചാലൊ
ആ മുക്കാലും ക്ലാവു പിടിച്ചാലൊ
തലയിൽ വരച്ചത് തുടച്ചൊന്നു മാറ്റാൻ
തലതൊട്ടപ്പനുമാവില്ലല്ലോ
വരുവാനുള്ളതു ഒന്നും വഴിയിൽ
വാടകമുറിയിൽ തങ്ങില്ലല്ലോ
ഒരു കല്യാണം അതിലെന്തെന്തെല്ലാം
വക തകിലു പുകിലു മേളം
(കഴിക്കാൻ..)

രണ്ടാളെ ഒന്നായ് മാറ്റാൻ കല്യാണം വേണം തക തെയ് തെയ്
കല്യാണം നന്നാവാനായ് ഉള്ളൊന്നാവേണം തക തെയ് തെയ്
ഉള്ളും മുള്ളും ഒന്നായ് തീരാൻ സ്നേഹം വേണം തക തെയ് തെയ്
ദാമ്പത്യങ്ങൾ നീണാൾ വാഴാൻ ഭാഗ്യം വേണം തക തെയ് തെയ്
രണ്ടാളെ ഒന്നായ് മാറ്റാൻ കല്യാണം വേണം തക തെയ് തെയ്
തക തെയ് തെയ് തക തെയ് തെയ് തക തെയ് തെയ്

പുളിങ്കൊമ്പിൽ പിടിക്കണ പുതുമണവാളനെ
പുളിയുറുമ്പടിമുടി പൊതിഞ്ഞാലോ
പുളിയുറുമ്പടിമുടി പൊതിഞ്ഞാലോ
കച്ചിത്തുരുമ്പെന്നു കരുതിയെടുത്തത്
കൊമ്പേരി മൂർഖനെയായാല്ലോ
കൊമ്പേരി മൂർഖനെയായാല്ലോ
പട്ടണവത്തിലു കൂടെ വരാനൊരു കൂടപ്പിറപ്പും കാണില്ലല്ലോ
കാണാൻ പോകണ പൂരം മുൻപേ കണ്ടവൻ ചൊല്ലീട്ടറിയേണ്ടല്ലോ
തല പെട്ടാലും ഇടപെട്ടാലും പുലി വാലു തന്നെ യോഗം (കഴിക്കാൻ...)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഇരുളിലെ
ആലാപനം : പ്രദീപ്‌ പള്ളുരുത്തി   |   രചന : അനില്‍ പനച്ചൂരാന്‍   |   സംഗീതം : അലക്സ്‌ പോള്‍
നുരയുന്നൊരു
ആലാപനം : പ്രദീപ്‌ പള്ളുരുത്തി, വിധു പ്രതാപ്‌   |   രചന : സന്തോഷ് വര്‍മ്മ   |   സംഗീതം : അലക്സ്‌ പോള്‍
കാക്കനോട്ടം
ആലാപനം : ജാസ്സീ ഗിഫ്റ്റ്‌   |   രചന : രമേശ്‌ കാവില്‍   |   സംഗീതം : അലക്സ്‌ പോള്‍