View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കഥയമമ ...

ചിത്രംകേരളാ കഫേ (2009)
ചലച്ചിത്ര സംവിധാനംരഞ്ജിത്ത്, ശ്യാമപ്രസാദ്, അഞ്ജലി മേനോന്‍, അൻ‌വർ റഷീദ്, ബി ഉണ്ണികൃഷ്ണൻ, ലാല്‍ ജോസ്, എം പദ്മകുമാര്‍, രേവതി, ഷാജി കൈലാസ്, ഉദയ് ആനന്ദന്‍, ശങ്കർ രാമകൃഷ്ണൻ
ഗാനരചനറഫീക്ക് അഹമ്മദ്
സംഗീതംബിജിബാല്‍
ആലാപനംപി ജയചന്ദ്രൻ

വരികള്‍

kadhayamama kadhayamama kadhakalathisaadaram
kadhayamama kadhayamama kadhakalathisaadaram
palakodi janmangal kumilakalaayunarnnudayum
kadhaasarith saagara seemayil
kadhakalaakunnu naam ariveelayenkilum adhavaa
thiricharinjennaalumariyukillulkkadha
kadhakalaal nivrithamee prakrithiyum
kadhayamama kadhayamama............

kadhakaleekkadalukal kulashaila sringangal
kadhathanne vazhineele adarumeeyilakalum
kadanamaayeriyumaayussinte thirikettu kadhakazhiyumpol thudangunnu
puthiyathinnavasaanamillaatha kadanamo
thudarunnu thudarunnu thudarunnu
kadhayamama................


vazhiyorasathrathil aparaahnavelayil
orumichukoodippirinjupokum vare
parayuka parayuka kadhakal nirantharam
kadhaparanjangane kadhakalaayi
kaalathilaliyuka
athiloru kadhayillayenkilum kadhakalekkaal
bhaaramilla bhoomikkumennariyuka
aazhamilloru samudrathinum
(m) കഥയമമ കഥയമമ കഥകളതിസാദരം കഥകളതി സാദരം
(Ch) കഥയമമ കഥയമമ കഥകളതിസാദരം കഥകളതി സാദരം
(m) പലകോടി ജന്മങ്ങള്‍ കുമിളകളായുണര്‍ന്നുടയും കഥാ സരിത് സാഗരസീമയില്‍
കഥകളാകുന്നു നാം അറിവീലയെങ്കിലും അധവാ തിരിച്ചറിഞ്ഞെന്നാലുമറിയുകില്ലുള്‍ക്കഥ കഥകളാല്‍ നിവൃതമീ പ്രകൃതിയും
(Ch) കഥയമമ കഥയമമ കഥകളതിസാദരം കഥകളതി സാദരം
♪.♫.♪.♫.♪.♫.♪.♫.♪.♫.♪.♫.♪.♫.♪.♫.♪.♫

(m) കഥകളീക്കടലുകള്‍ കുലശൈലശൃംഗങ്ങള്‍ കഥതന്നെ വഴിനീളേ അടരുമീ ഇലകളും
കദനമായെരിയുമായുസ്സിന്‍റെ തിരികെട്ടു കഥകഴിയുമ്പോള്‍ തുടങ്ങുന്നു പുതിയതൊന്നവസാനമില്ലാതെ കഥനമോ തുടരുന്നു തുടരുന്നു തുടരുന്നു
(Ch) കഥയമമ കഥയമമ കഥകളതിസാദരം കഥകളതി സാദരം
♪.♫.♪.♫.♪.♫.♪.♫.♪.♫.♪.♫.♪.♫.♪.♫.♪.♫

(m) വഴിയോരസത്രത്തിലപരാന്ധവേളയില്‍ ഒരുമിച്ചുകൂടിപ്പിരിഞ്ഞു പോകും വരെ
പറയുക പറയുക കഥകള്‍ നിരന്തരം കഥപറഞ്ഞങ്ങനെ കഥകളായി കാലത്തിലലിയുക
അതിലൊരു കഥയില്ലയെങ്കിലും കഥകളേക്കാള്‍ ഭാരമില്ലഭൂമിക്കുമെന്നറിയുക
ആഴമില്ലൊരു സമുദ്രത്തിനും
♪.♫.♪.♫.♪.♫.♪.♫.♪.♫.♪.♫.♪.♫.♪.♫.♪.♫
(Ch) കഥയമമ കഥയമമ കഥകളതിസാദരം കഥകളതി സാദരം


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മാനസമൈനേ വരൂ (ബിറ്റ്‌)
ആലാപനം :   |   രചന :   |   സംഗീതം : ബിജിബാല്‍