മുത്തുച്ചിപ്പി ചെല്ലക്കണ്ണേ ...
ചിത്രം | കെമിസ്ട്രി (2009) |
ചലച്ചിത്ര സംവിധാനം | വിജി തമ്പി |
ഗാനരചന | ബിച്ചു തിരുമല |
സംഗീതം | എം ജയചന്ദ്രന് |
ആലാപനം | സുദീപ് കുമാര്‍ |
വരികള്‍
Muthuchippi chellakkanne ninte athithethi thankachundil aaro kettunna pattu kottaarathil aare nee kaathu nilkkunnu chollu aaraarathaaraarathaaro (Muthuchippi..) Mele maanathe poovirukkaan ente tholil chaanchaadi neeyorikkal ninnil ninnu nee ninne nokki innum chithram varanjidumpol etho gandharvan ezhilam paala poomchundilekkaavaahikkum oh.. (Muthuchippi..) Kaayaampoo kallakkannil ninnum kochu vezhampal pakshi paariyaalum kaalam kaanaatha kaattu poovin kolam chillittu moodiyaalum ninte mounathin konchal palunkocha kkenthenthu chanthamenno oh.. | മുത്തുച്ചിപ്പി ചെല്ലക്കണ്ണേ നിന്റെ അത്തിത്തെത്തി തങ്കച്ചുണ്ടിൽ (2) ആരോ കെട്ടുന്ന പട്ടുകൊട്ടാരത്തിൽ ആരെ നീ കാത്തു നിൽക്കുന്നു ചൊല്ലൂ ആരാരതാരാരരതാരോ (മുത്തുച്ചിപ്പി...) മേലേ മാനത്തെ പൂവിറുക്കാൻ എന്റെ തോളിൽ ചാഞ്ചാടീ നീയൊരിക്കൽ നിന്നിൽ നിന്നു നീ നിന്നെ നോക്കി ഇന്നും ചിത്രം വരഞ്ഞിടുമ്പോൾ ഏതോ ഗന്ധർവൻ ഏഴിലം പാലപ്പൂംചെണ്ടിലേക്കാവാഹിക്കും ഓ.. (മുത്തുച്ചിപ്പീ..) കായാമ്പൂ കള്ളകണ്ണിൽ നിന്നും കൊച്ചു വേഴാമ്പൽ പക്ഷി പാറിയാലും കാലം കാണാത്ത കാട്ടു പൂവിൻ കോലം ചില്ലിട്ടു മൂടിയാലും നിന്റെ മൗനത്തിൻ കൊഞ്ചൽ പളുങ്കൊച്ച ക്കെന്തെന്തു ചന്തമെന്നോ ഓ.. (മുത്തുച്ചിപ്പീ..) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- പാട്ടു പാടി (ഡമുക്കു ഡമുക്കു)
- ആലാപനം : ജാസ്സീ ഗിഫ്റ്റ്, റിമി ടോമി | രചന : വിനു കിരിയത്ത് | സംഗീതം : വിനു കിരിയത്ത്
- വന്ദേ മാതരം
- ആലാപനം : അലക്സ് കയ്യാലയ്ക്കൽ, കോറസ്, ശ്വേത മോഹന്‍, ടി ടി സൈനോജ് | രചന : ബിച്ചു തിരുമല | സംഗീതം : എം ജയചന്ദ്രന്
- മുത്തുച്ചിപ്പി ചെല്ലക്കണ്ണേ (F)
- ആലാപനം : സുജാത മോഹന്‍ | രചന : ബിച്ചു തിരുമല | സംഗീതം : എം ജയചന്ദ്രന്