View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മുരുകൻ കാട്ടാക്കട ...

ചിത്രംചട്ടമ്പിനാട് (2009)
ചലച്ചിത്ര സംവിധാനംഷാഫി
ഗാനരചനമുരുകൻ കാട്ടാക്കട
സംഗീതംഅലക്സ്‌ പോള്‍
ആലാപനംസി ജെ കുട്ടപ്പൻ

വരികള്‍

oru kadha parayaam oru kadha parayaam
nilayillaakkadha naattukadha
nerarivin kadha nerikedin kadha
neraayulloru naattukadha
nerarivin kadha nerikedin kadha
akkadha ikkadha naattukadha
(oru kadha)

maavelithara poloru naattil
chembattin naadidanaattil
orunaal veeshiyadichoru kaattil
veenu mulachoru vishavithu
chattam maatti chittakal maatti
naadoru chattambikkalamaay (2)
(oru kadha)

angekkombil irunnu chilaykkum
changaalikkili chodichu
aa vithethaanaavishavitheth-
angekkombile thathamme
aa visha vithathu nammudeyullile
kaadathil veenu mulaykkunnu
aa kaadangu karichu kalanjaal
sneham poliyo poli poliyo (2)
poliyo poli poliyo poli
poliyo poli poli
sneham poliyo poli poliyo
ഒരു കഥ പറയാം ഒരു കഥ പറയാം
നിലയില്ലാക്കഥ നാട്ടുകഥ
നേരറിവിന്‍ കഥ നെറികേടിന്‍ കഥ
നേരായുള്ളൊരു നാട്ടുകഥ
നേരറിവിന്‍ കഥ നെറികേടിന്‍ കഥ
അക്കഥ ഇക്കഥ നാട്ടുകഥ
(ഒരു കഥ)

മാവേലിത്തറപോലൊരു നാട്ടില്‍
ചെമ്പട്ടിന്‍‌നാടിടനാട്ടില്‍
ഒരുനാള്‍ വീശിയടിച്ചൊരു കാറ്റില്‍
വീണുമുളച്ചൊരു വിഷവിത്ത്
ചട്ടം മാറ്റി ചിട്ടകള്‍ മാറ്റി
നാടൊരു ചട്ടമ്പിക്കളമായ് (2)
(ഒരു കഥ)

അങ്ങേക്കൊമ്പിലിരുന്നു ചിലയ്ക്കും
ചങ്ങാലിക്കിളി ചോദിച്ചു
ആ വിത്തേതാണാവിഷവിത്തേത-
ങ്ങേക്കൊമ്പിലെ തത്തമ്മേ
ആ വിഷവിത്തതു നമ്മുടെയുള്ളിലെ
കാടതില്‍ വീണുമുളയ്ക്കുന്നു
ആ കാടങ്ങു കരിച്ചുകളഞ്ഞാല്‍
സ്നേഹം പൊലിയോ പൊലി പൊലിയോ (2)
പൊലിയോ പൊലി പൊലിയോ പൊലി
പൊലിയോ പൊലി പൊലി...
സ്നേഹം പൊലിയോ പൊലി പൊലിയോ (2)
(ഒരു കഥ)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മുക്കുറ്റിച്ചാന്തണിയുന്നേ
ആലാപനം : മഞ്ജരി   |   രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ   |   സംഗീതം : അലക്സ്‌ പോള്‍
ചെങ്കദളിക്കുമ്പിളിലെ
ആലാപനം : റിമി ടോമി   |   രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ   |   സംഗീതം : അലക്സ്‌ പോള്‍
മുക്കൂറ്റിചാന്തണിയുന്നെ [D]
ആലാപനം : മഞ്ജരി, വിധു പ്രതാപ്‌   |   രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ   |   സംഗീതം : അലക്സ്‌ പോള്‍
ചട്ടമ്പിനാട്
ആലാപനം : രമേഷ് ബാബു, രെജു ജോസഫ്‌, വിധു പ്രതാപ്‌   |   രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ   |   സംഗീതം : അലക്സ്‌ പോള്‍