View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഓലഞ്ഞാലിക്കിളി(F) ...

ചിത്രംഅച്ഛനും അമ്മയും ചിരിക്കുമ്പോള്‍ (2009)
ചലച്ചിത്ര സംവിധാനംബിനോയ് ജോണ്‍
ഗാനരചനബിനോയ് ജോണ്‍
സംഗീതംസുജയ്
ആലാപനം

വരികള്‍

Olanjaalikkili thaarattu paadumpol
omalkkilikunjinnunnukille
maananchum mizhiyaal konchikkarayumpol
amminjappaalinnu amma nalkaam
kunjaattakkiliye pullippoonkuyile
kocharimaniyonnu thinnukille
amma thanmakale unnaathirunnaal
en karal alakadalakaumallo
amma than kadamizhi nirayumallo
(Olanjaalikkili..)

Vennilaakkunniloroonjaalu ketti
Athil iruthaattaam muthe amma
Maanathu divyathaaram kando
Ammaykku ponnunniyum pirannu
Ponmanikkiliyonnu parakkaan kothikkave
achante maaril chaanjamarnnu
ammakkiliyonnu thottunarthi
(Olanjaalikkili..)

Oru nooraashakal en manassil nalki
oru mohathaaramaay ilanilaavil
Vinnazhake ente maarathananjille
Mooka vishaadaardramaamen kanavu
amma than sneham panku vechariyaan
oru janmam poraa manujanmam
janmam nooru manujanmam
(Olanjaalikkili..)

raareeraaro raareeram raaro
raareeraaro raareeram raaro
 
ഓലഞ്ഞാലിക്കിളി താരാട്ടു പാടുമ്പോൾ
ഓമൽക്കിളിക്കുഞ്ഞിന്നുണ്ണുകില്ലേ
മാനഞ്ചും മിഴിയാൽ കൊഞ്ചിക്കരയുമ്പോൾ
അമ്മിഞ്ഞപ്പാലിന്നു അമ്മ നൽകാം
കുഞ്ഞാറ്റക്കിളിയേ പുള്ളിപ്പൂങ്കുയിലേ
കൊച്ചരിമണിയൊന്നു തിന്നുകില്ലേ
അമ്മ തൻ മകളേ ഉണ്ണാതിരുന്നാൽ
എൻ കരൾ അലകടലാകുമല്ലോ
അമ്മ തൻ കടമിഴി നിറയുമല്ലോ
(ഓലഞ്ഞാലിക്കിളി...)

വെണ്ണിളാക്കുന്നിലൊരൂഞ്ഞാലു കെട്ടി
അതിൽ ഇരുത്താട്ടാം മുത്തേ അമ്മ
മാനത്ത് ദിവ്യതാരം കണ്ടോ
അമ്മയ്ക്ക് പൊന്നുണ്ണിയും പിറന്നു
പൊൻമണിക്കിളിയൊന്നു പറക്കാൻ കൊതിക്കവേ (2)
അച്ഛന്റെ മാറിൽ ചാഞ്ഞമർന്നു
അമ്മക്കിളിയൊന്നു തൊട്ടുണർത്തി
(ഓലഞ്ഞാലിക്കിളി...)

ഒരു നൂറാശകൾ എൻ മനസ്സിൽ നൽകി
ഒരു മോഹതാരമായ് ഇളനിലാവിൽ
വിണ്ണഴകേ എന്റെ മാറത്തണഞ്ഞില്ലേ
മൂകവിഷാദാർദ്രമാമെൻ കനവ്
അമ്മ തൻ സ്നേഹം പങ്കു വെച്ചറിയാൻ (2)
ഒരു ജന്മം പോരാ മനുജന്മം
ജന്മം നൂറു മനുജന്മം
(ഓലഞ്ഞാലിക്കിളി...)

രാരീരാരോ രാരീരം രാരോ
രാരീരാരോ രാരീരം രാരോ


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

എന്റെ മണ്ണ്
ആലാപനം :   |   രചന : ബിനോയ് ജോണ്‍   |   സംഗീതം : സുജയ്
കാക്കേ കാക്കേ കൂടെവിടെ
ആലാപനം :   |   രചന : ബിനോയ് ജോണ്‍   |   സംഗീതം : സുജയ്
ലക്കിഡിപ്പ്
ആലാപനം :   |   രചന : ബിനോയ് ജോണ്‍   |   സംഗീതം : സുജയ്
ഓലഞ്ഞാലിക്കിളി (M)
ആലാപനം :   |   രചന : ബിനോയ് ജോണ്‍   |   സംഗീതം : സുജയ്
തന്‍ ശ്രുതി
ആലാപനം :   |   രചന : ബിനോയ് ജോണ്‍   |   സംഗീതം : സുജയ്
ദൈവത്തെ
ആലാപനം :   |   രചന : ബിനോയ് ജോണ്‍   |   സംഗീതം : സുജയ്
ഈ തീരാത്ത വേദനകള്‍
ആലാപനം :   |   രചന : ബിനോയ് ജോണ്‍   |   സംഗീതം : സുജയ്