View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

തന്‍ ശ്രുതി ...

ചിത്രംഅച്ഛനും അമ്മയും ചിരിക്കുമ്പോള്‍ (2009)
ചലച്ചിത്ര സംവിധാനംബിനോയ് ജോണ്‍
ഗാനരചനബിനോയ് ജോണ്‍
സംഗീതംസുജയ്
ആലാപനം

വരികള്‍

 
Than sruthi pizhakkumpozhum thaalamittu veena meetti
Oru novu paattu paadi oru nooru swapnam kandu
ponnomal kunjungalkku thaathanennum daivamallo
pathneesamethanaayi vaazhunna raajaavallo
kaanaakkayangaliloode jeevitha pandhaavu thedi
raathri than yaamangalil raappaadi paadumpozhum
ekaantha theerangalil ethrayo janmangalaay
paadaan marupaattillaathe vingunnu mookamaay
(Than sruthi...)

Thaathante snehathinte chilampoli thaalamelam
Manikkuyil veena meetti mayilamma nruthamaadi
Ilam mulam thandil poothu sundara raagangal
kelkkaanenthu rasamullil vedana thudi kottunnu
maathaapithaa bandhu sodar vasanthangalaaswadichu
punyamaam jeevithathin dhanyamaam nimishangalum
thaali chaarthi pennu vannaal aayiram swapnangalaay
pournnami ponnaambalin arikil saayoojyamaay
(Than sruthi...)

Azhakulla pennu rani makkal swargga sammaanangal
thaathan snehappookkal nalki muthavum nalki makkal
baandhavam mohathinte bandhanam nalkidunnu
bandhathin noolizhakal korkkunnu pottumpozhum
bandhuvaay snehathinte naruthen nukarnnavar
kaippu neerekeedumpol thengaruthe maname
vedana than parvangalil mezhukaay urukumpozhum
makkale maarodanachu oru naru punchiriyaal
(Than sruthi...)
 
തൻ ശ്രുതി പിഴയ്ക്കുമ്പോഴും താളമിട്ടു വീണ മീട്ടി
ഒരു നോവു പാട്ടു പാടി ഒരു നൂറു സ്വപ്നം കണ്ടു
പൊന്നോമൽക്കുഞ്ഞുങ്ങൾക്ക് താതനെന്നും ദൈവമല്ലോ
പത്നീസമേതനായി വാഴുന്ന രാജാവല്ലോ
കാണാക്കയങ്ങളിലൂടെ ജീവിതപന്ഥാവു തേടി
രാത്രി തൻ യാമങ്ങളിൽ രാപ്പാടി പാടുമ്പോഴും
ഏകാന്ത തീരങ്ങളിൽ എത്രയോ ജന്മങ്ങളായ്
പടാൻ മറുപാട്ടില്ലാതെ വിങ്ങുന്നു മൂകമായ്
(തൻ ശ്രുതി...)

താതന്റെ സ്നേഹത്തിന്റെ ചിലമ്പൊലി താളമേളം
മണിക്കുയിൽ വീണ മീട്ടി മയിലമ്മ നൃത്തമാടി
ഇളം മുളംതണ്ടിൽ പൂത്തു സുന്ദര രാഗങ്ങൾ
കേൾക്കാനെന്തു രസമുള്ളിൽ വേദന തുടി കൊട്ടുന്നു
മാതാപിതാ ബന്ധു സോദർ വസന്തങ്ങളാസ്വദിച്ചു
പുണ്യമാം ജീവിതത്തിൻ ധന്യമാം നിമിഷങ്ങളും
താലി ചാർത്തി പെണ്ണു വന്നാൽ ആയിരം സ്വപ്നങ്ങളായ്
പൗർണ്ണമി പൊന്നാമ്പലിൻ അരികിൽ സായൂജ്യമായ്
(തൻ ശ്രുതി...)

അഴകുള്ള പെണ്ണു റാണി മക്കൾ സ്വർഗ്ഗ സമ്മാനങ്ങൾ
താതൻ സ്നേഹപ്പൂക്കൾ നൽകി മുത്തവും നൽകി മക്കൾ
ബാന്ധവം മോഹത്തിന്റെ ബന്ധനം നൽകിടുന്നു
ബന്ധത്തിൻ നൂലിഴകൾ കോർക്കുന്നു പൊട്ടുമ്പോഴും
ബന്ധുവായ് സ്നേഹത്തിന്റെ നറുതേൻ നുകർന്നവർ
കൈയ്പ്പുനീരേകിടുമ്പോൾ തേങ്ങരുതേ മനമേ
വേദന തൻ പർവങ്ങളിൽ മെഴുകായ് ഉരുകുമ്പോഴും
മക്കളെ മാറോടണച്ച് ഒരു നറു പുഞ്ചിരിയാൽ
(തൻ ശ്രുതി...)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

എന്റെ മണ്ണ്
ആലാപനം :   |   രചന : ബിനോയ് ജോണ്‍   |   സംഗീതം : സുജയ്
കാക്കേ കാക്കേ കൂടെവിടെ
ആലാപനം :   |   രചന : ബിനോയ് ജോണ്‍   |   സംഗീതം : സുജയ്
ലക്കിഡിപ്പ്
ആലാപനം :   |   രചന : ബിനോയ് ജോണ്‍   |   സംഗീതം : സുജയ്
ഓലഞ്ഞാലിക്കിളി(F)
ആലാപനം :   |   രചന : ബിനോയ് ജോണ്‍   |   സംഗീതം : സുജയ്
ഓലഞ്ഞാലിക്കിളി (M)
ആലാപനം :   |   രചന : ബിനോയ് ജോണ്‍   |   സംഗീതം : സുജയ്
ദൈവത്തെ
ആലാപനം :   |   രചന : ബിനോയ് ജോണ്‍   |   സംഗീതം : സുജയ്
ഈ തീരാത്ത വേദനകള്‍
ആലാപനം :   |   രചന : ബിനോയ് ജോണ്‍   |   സംഗീതം : സുജയ്