View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

രാത്രി മുഴുവൻ ...

ചിത്രംനയനം (2009)
ചലച്ചിത്ര സംവിധാനംസുനിൽ മാധവ്
ഗാനരചനശബരി കെ അയ്യപ്പന്‍
സംഗീതംശിവദാസ് വാരിയര്‍
ആലാപനംശിവദാസ് വാരിയര്‍

വരികള്‍

Lyrics submitted by: BIJU P D

വരികള്‍ ചേര്‍ത്തത്: BIJU P D

രാത്രി മുഴുവന്‍ മഴയായിരുന്നു
പ്രിയ കാമുകിയെ ഓര്‍ത്ത്‌ ഞാന്‍ ഇരുന്നു ...(2)
വാനത്തിന്‍ കൈവിരല്‍ മഴയായി ഭൂമിയെ
തൊട്ടു ചേര്‍ന്നലിഞ്ഞപ്പോള്‍ സുഖമായിരുന്നു ...
(രാത്രി മുഴുവന്‍ ...)

ഓർമ്മകൾ പൂക്കുമീ ശാദ്വല ഭൂമിയിൽ
മനസ്സും നിലാവും മുഖം നോക്കും വേളയിൽ ...(2)
ഒരുമിച്ചു നമ്മൾ ഓർമ്മയിൽ തിരഞ്ഞു
മഴമുകിൽ ചാർത്തിയ പ്രണയ കാലം ...
(രാത്രി മുഴുവന്‍ ...)

മോഹങ്ങളുരുകുമീ മഴനിലാവിൽ
ലജ്ജകൾ നനയും രസമുള്ള വേളയിൽ ...(2)
ഒന്നായ് ചേരാൻ കുളിരിൽ തിരഞ്ഞു
ഇനിയും കൊതിക്കുന്ന പ്രണയകാലം
(രാത്രി മുഴുവന്‍ ...)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ആരും പറയാതെന്‍
ആലാപനം : ജ്യോത്സ്ന രാധാകൃഷ്ണൻ   |   രചന : ഭരണിക്കാവ് ശിവകുമാര്‍   |   സംഗീതം : ശിവദാസ് വാരിയര്‍