View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പെരിയാറേ പെരിയാറേ പർവതനിരയുടെ പനിനീരേ ...

ചിത്രംഭാര്യ (1962)
ചലച്ചിത്ര സംവിധാനംഎം കുഞ്ചാക്കോ
ഗാനരചനവയലാര്‍
സംഗീതംജി ദേവരാജൻ
ആലാപനംപി സുശീല, എ എം രാജ

വരികള്‍

Lyrics submitted by: Jayasree Thottekkat

aa......aa.........

Periyaare periyaare
parvathanirayude panineere
Kulirum kondu kunungi nadakkum
malayaali pennanu nee
Oru malayaali pennanu nee
Periyaare....

Mayilaadum kunnil pirannoo
Pinne mayilaanchikkaattil valarnnoo
Nagaram kaanaatha naanam maaraatha
Naadan pennaanu nee
Oru naadan pennaanu nee
Periyaare...

Ponnalakal ponnalakal njorinjuduthu
Pokaanorungukayaanallo
Malayaattoor palliyil perunnaalu koodanam
shivaraathri kaanenam nee
aaluvaa shivaraathri kaanenam nee
periyaare...

Naadake thelineeru nalkenam
Naadodippaattukal paadenam
Kadalil nee chellanam
kaamukane kaananam
Kalyaanamariyikkenam ninte
Kalyaanamariyikkenam
periyaare...
വരികള്‍ ചേര്‍ത്തത്: ജയശ്രീ തോട്ടേക്കാട്ട്

ആ.........ആ.......

പെരിയാറേ പെരിയാറേ
പര്‍വതനിരയുടെ പനിനീരേ
കുളിരും കൊണ്ട് കുണുങ്ങി നടക്കും
മലയാളിപ്പെണ്ണാണ്‌ നീ ഒരു
മലയാളിപ്പെണ്ണാണ്‌ നീ
(പെരിയാറേ)

മയിലാടുംകുന്നില്‍ പിറന്നൂ പിന്നെ
മയിലാഞ്ചിക്കാട്ടിലല്‍ വളര്‍ന്നൂ
നഗരം കാണാത്ത നാണം മാറാത്ത
നാടന്‍പെണ്ണാണ് നീ ഒരു
നാടന്‍പെണ്ണാണ് നീ
(പെരിയാറേ)

പൊന്നലകള്‍ പൊന്നലകള്‍ ഞൊറിഞ്ഞുടുത്തു
പോകാനൊരുങ്ങുകയാണല്ലോ
മലയാറ്റൂര്‍ പള്ളിയില്‍ പെരുന്നാള് കൂടണം
ശിവരാത്രി കാണേണം നീ
ആലുവാ ശിവരാത്രി കാണേണം നീ
(പെരിയാറേ)

നാടാകെ തെളിനീരു നല്‍കേണം
നാടോടിപ്പാട്ടുകള്‍ പാടേണം
കടലില്‍ നീ ചെല്ലണം
കാമുകനെ കാണണം
കല്യാണമറിയിക്കേണം നിന്റെ
കല്യാണമറിയിക്കേണം
(പെരിയാറേ)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

പഞ്ചാരപ്പാലു മിട്ടായി
ആലാപനം : കെ ജെ യേശുദാസ്, പി ലീല, രേണുക   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
ഓമനക്കയ്യിലൊലീവില കൊമ്പുമായ്‌
ആലാപനം : പി സുശീല   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
കാണാന്‍ നല്ല കിനാവുകള്‍
ആലാപനം : എസ് ജാനകി   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
ലഹരി ലഹരി ലഹരി
ആലാപനം : എ എം രാജ, ജിക്കി (പി ജി കൃഷ്ണവേണി)   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
മനസ്സമ്മതം തന്നാട്ടേ
ആലാപനം : എ എം രാജ, ജിക്കി (പി ജി കൃഷ്ണവേണി)   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
മുള്‍ക്കിരീടമിതെന്തിനു
ആലാപനം : പി സുശീല   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
ദയാപരനായ കര്‍ത്താവേ
ആലാപനം : കെ ജെ യേശുദാസ്   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
ആദം ആദം ആ കനി തിന്നരുതു്
ആലാപനം : കെ ജെ യേശുദാസ്, പി സുശീല   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
നീലക്കുരുവീ നീയൊരു
ആലാപനം :   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ