View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ജാതിഭേദം ...

ചിത്രംയുഗപുരുഷൻ (2010)
ചലച്ചിത്ര സംവിധാനംആര്‍ സുകുമാരന്‍
ഗാനരചനകൈതപ്രം, ശ്രീനാരായണ ഗുരു
സംഗീതംമോഹന്‍ സിതാര
ആലാപനംകെ ജെ യേശുദാസ്, കോറസ്‌, മണികണ്ഠന്‍

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

Jaathibhedam mathadwesham ethumillaathe sarvvarum
Sodarathwena vaazhunna maathrikaa sthaanamaanithu

Aakaashathiri thaarakathiri vinniluyarthum raave
Adimathwathin koottil chiraku karinju kidakkum painkiliye
Aruvippurathu shreenaaraayana sooryanudichatharinjo
Jaathikkomaram udavaalilakki vetti marikkum naattil
Akatti nirthiya pavithra mathilukal
Idinju veenatharinjo (aakaashathiri)

Palunku kottaarathil ninnum kallukaleriyunnore (2)
Kottaarathin asthivaara kalludanjatharinjo (2)
Adimachangala ooriyerinjavarudamakalaayatharinjo
Meghathudikaluyarthiya minnalkkodiyude padaham ketto (2)
Padaham ketto (aakaashathiri)

Choppanam kande...enoru choppanam kande
Kandappulayanum enum innoru choppanam kande
Kuttaakkuttiruttu maayana choppanam kande choppanam kande
Daivathe kaanaan pone ambalam kaanaan pone
Nedicha sharkkara madhurappazhangalum vaariyedukkaan pone
Njangalu vaariyedukkaan pone
Daivathe kandaal kannu pottumennu cholliyathaaraanappaa
Daivathe kandittum ee randu kannum pottaathirikkana kandaa
Manthram kettaalu kaathu randum pottippokumennothanathaaraanappaa
Gurudevan chollana manthram kettittum
Kaathonnum potteelaa kettaa kaathonnum potteelaa....
വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സർവരും
സോദരത്വേന വാഴുന്ന മാതൃകാസ്ഥാനമാണിത്

ആകാശത്തിരി താരകത്തിരി വിണ്ണിലുയർത്തും രാവേ
അടിമത്വത്തിൻ കൂട്ടിൽ ചിറകു കരിഞ്ഞു കിടക്കും പൈങ്കിളിയേ
അരുവിപ്പുറത്തു ശ്രീനാരായണ സൂര്യനുദിച്ചതറിഞ്ഞോ
ജാതികോമരമുടവാളിളക്കി വെട്ടി മരിക്കും നാട്ടിൽ
അകറ്റി നിർത്തിയ പവിത്ര മതിലുകൾ
ഇടിഞ്ഞു വീണതറിഞ്ഞോ (ആകാശത്തിരി.....)

പളുങ്കു കൊട്ടാരത്തിൽ നിന്നും കല്ലുകളെറിയുന്നോരേ (2)
കൊട്ടാരത്തിൻ അസ്ഥിവാര കല്ലുടഞ്ഞതറിഞ്ഞോ (2)
അടിമച്ചങ്ങല ഊരിയെറിഞ്ഞവരുടമകളായതറിഞ്ഞോ
മേഘത്തുടികളുയർത്തിയ മിന്നൽക്കൊടിയുടെ പടഹം കേട്ടോ (2)
പടഹം കേട്ടോ (ആകാശത്തിരി.....)

ചൊപ്പനം കണ്ടേ ഏനൊരു ചൊപ്പനം കണ്ടേ
കണ്ടപ്പുലയനും ഏനുമിന്നൊരു ചൊപ്പനം കണ്ടേ
കുറ്റാകുറ്റിരുട്ട് മായണ ചൊപ്പനം കണ്ടേ ചൊപ്പനം കണ്ടേ
ദൈവത്തെ കാണാൻ പോണേ അമ്പലം കാണാൻ പോണേ
നേദിച്ച ശർക്കര മലർപഴങ്ങളും വാരിയെടുക്കാൻ പോണേ
ഞങ്ങളു വാരിയെടുക്കാൻ പോണേ
ദൈവത്തെ കണ്ടാ കണ്ണുപൊട്ടുമെന്നു ചൊല്ലിയതാരാണപ്പാ
ദൈവത്തെ കണ്ടിട്ടും ഈ രണ്ടുകണ്ണും പൊട്ടാതിരിക്കണ കണ്ടാ
മന്ത്രംകേട്ടാല് കാതുരണ്ടും പൊട്ടിപ്പോകുമെന്നോതണതാരപ്പാ
ഗുരുദേവൻ ചൊല്ലണ മന്ത്രം കേട്ടിട്ടും
കാതൊന്നും പൊട്ടീലാ കേട്ടാ കാതൊന്നും പൊട്ടീല്ലാ


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

പ്രജ്ഞാനം
ആലാപനം : മധു ബാലകൃഷ്ണന്‍   |   രചന : ശ്രീനാരായണ ഗുരു   |   സംഗീതം : മോഹന്‍ സിതാര
ദാഹിക്കുന്നു
ആലാപനം : മണികണ്ഠന്‍   |   രചന : കുമാരനാശാന്‍   |   സംഗീതം : മോഹന്‍ സിതാര
മഞ്ഞു മലയിലങ്ങു
ആലാപനം : കോറസ്‌, മണികണ്ഠന്‍   |   രചന : കൈതപ്രം   |   സംഗീതം : മോഹന്‍ സിതാര
ഒരുമതവും അന്യമല്ല
ആലാപനം : കെ ജെ യേശുദാസ്   |   രചന : കൈതപ്രം   |   സംഗീതം : മോഹന്‍ സിതാര
കോടി കോടി അടിമകൾ
ആലാപനം : ഉണ്ണി മേനോന്‍   |   രചന : കൈതപ്രം   |   സംഗീതം : മോഹന്‍ സിതാര