View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഒരുമതവും അന്യമല്ല ...

ചിത്രംയുഗപുരുഷൻ (2010)
ചലച്ചിത്ര സംവിധാനംആര്‍ സുകുമാരന്‍
ഗാനരചനകൈതപ്രം
സംഗീതംമോഹന്‍ സിതാര
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

oru mathavum anyamallennum manushyaril
uchaneechathwangal illennumaruluvaan (2)
yugapurushanaay nenchil arivinte neraay
vachanavum karmmavum korthu gurudevan
vachanavum karmmavum korthu gurudevan
(oru mathavum)

neerum niranna nilaavum kanalkkaattum
ida chernna saakshaal chidambaram kandavar (2)
naagakkadalinte naduve nadannukond-
arikilekkanayunnu shree gurudevan
arikilekkanayunnu shree gurudevan
(oru mathavum)

nee nadakkumbolerumbu polum nonthu
pokaathirikkenam ennu cholli (2)
nee chirikkumbolaarum karayuvaa-
nida varaaykenamennothi gurudevan
ida varaaykenamennothi gurudevan
(oru mathavum)

kaattuthee aalippadarnnu kathunnoren
aathmavanathil vannaalambameki (2)
om om ennu thottullathellaathinum porul
naamennu paadunnu loka gurudevan
shreenaaraayana gurudevan
(oru mathavum)
വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

ഒരു മതവുമന്യമല്ലെന്നും മനുഷ്യരിൽ
ഉച്ചനീചത്വങ്ങളില്ലെന്നുമരുളുവാൻ (2)
യുഗപുരുഷനായ് നെഞ്ചിലറിവിന്റെ നേരായ്
വചനവും കർമ്മവും കോർത്തു ഗുരുദേവൻ
വചനവും കർമ്മവും കോർത്തു ഗുരുദേവൻ
(ഒരു മതവും...)

നീരും നിരന്ന നിലാവും കനൽക്കാറ്റും
ഇട ചേർന്ന സാക്ഷാൽ ചിദംബരം കണ്ടവൻ (2)
നാഗക്കടലിന്റെ നടുവേ നടന്നു കൊണ്ടരികിലേക്കണയുന്നു
ശ്രീ ഗുരുദേവൻ
അരികിലേക്കണയുന്നു ശ്രീ ഗുരുദേവൻ
(ഒരു മതവും...)

നീ നടക്കുമ്പോളെറുമ്പു പോലും നൊന്തു
പോകാതിരിക്കേണമെന്നു ചൊല്ലി (2)
നീ ചിരിക്കുമ്പോളാരും കരയുവാനിടവരായ്കേണ
മെന്നോതി ഗുരുദേവൻ
ഇടവരായ്കേണമെന്നോതി ഗുരുദേവൻ
(ഒരു മതവും....)

കാട്ടുതീയാളി പടർന്നു കത്തുന്നൊരെൻ
ആത്മവനത്തിൽ വന്നാലംബമേകി (2)
ഓം ഓമെന്നു തൊട്ടുള്ളതെല്ലാത്തിനും പൊരുൾ
നാമെന്നു പാടുന്നു ലോകഗുരുദേവൻ
ശ്രീ നാരായണഗുരുദേവൻ
(ഒരു മതവും....)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ജാതിഭേദം
ആലാപനം : കെ ജെ യേശുദാസ്, കോറസ്‌, മണികണ്ഠന്‍   |   രചന : കൈതപ്രം, ശ്രീനാരായണ ഗുരു   |   സംഗീതം : മോഹന്‍ സിതാര
പ്രജ്ഞാനം
ആലാപനം : മധു ബാലകൃഷ്ണന്‍   |   രചന : ശ്രീനാരായണ ഗുരു   |   സംഗീതം : മോഹന്‍ സിതാര
ദാഹിക്കുന്നു
ആലാപനം : മണികണ്ഠന്‍   |   രചന : കുമാരനാശാന്‍   |   സംഗീതം : മോഹന്‍ സിതാര
മഞ്ഞു മലയിലങ്ങു
ആലാപനം : കോറസ്‌, മണികണ്ഠന്‍   |   രചന : കൈതപ്രം   |   സംഗീതം : മോഹന്‍ സിതാര
കോടി കോടി അടിമകൾ
ആലാപനം : ഉണ്ണി മേനോന്‍   |   രചന : കൈതപ്രം   |   സംഗീതം : മോഹന്‍ സിതാര