View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

രാവില്‍ നിലാമഴക്കീഴില്‍ ...

ചിത്രംനിലാവ് (2010)
ചലച്ചിത്ര സംവിധാനംഅജിത് നായര്‍
ഗാനരചനഅജിത് നായര്‍
സംഗീതംറെജി ഗോപിനാഥ്
ആലാപനംകെ എസ്‌ ചിത്ര

വരികള്‍

Lyrics submitted by: Sandhya Prakash

Raavil nilaa mazhakkeezhil
etho nilaakkilikkoottil
ariyaathe chundil padarnnoree manjum
pakaraatha chumbanamaayirunnu
(Raavil nilaa mazhakkeezhil ...)

Novarinju maari ninna raavil
mohamennu kaathil mooli neeyum
madhu nukarnna poovile nanavarinja poovithal
maravi neytha noolizha than irulkkoottilaayi..
vidaraatha chempakamaay pozhinju veenu...
(Raavil nilaa mazhakkeezhil...)

Novuranja raathri maari naale
onamennu kaathil mooli megham
poy maranjorormmayile onathumpiyo
poovilikku koottirunna baalya kaalamo
idanenchile nerthoreenamo..?
(Raavil nilaa mazhakkeezhil...)
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

രാവില്‍ നിലാ മഴക്കീഴില്‍
ഏതോ നിലാക്കിളിക്കൂട്ടില്‍ .
അറിയാതെ ചുണ്ടില്‍ പടര്‍ന്നോരീ മഞ്ഞും
പകരാത്ത ചുംബനമായിരുന്നു
(രാവില്‍ നിലാ മഴക്കീഴില്‍...)

നോവറിഞ്ഞു മാറി നിന്ന രാവില്‍
മോഹമെന്നു കാതില്‍ മൂളി നീയും
മധു നുകര്‍ന്ന പൂവിലെ നനവറിഞ്ഞ പൂവിതള്‍
മറവി നെയ്ത നൂലിഴതന്‍ ഇരുള്‍ക്കൂട്ടിലായി ..
വിടരാത്ത ചെമ്പകമായി പൊഴിഞ്ഞു വീണു ...
(രാവില്‍ നിലാ മഴക്കീഴില്‍ ..)

നോവുറഞ്ഞ രാത്രി മാറി നാളെ
ഓണമെന്നു കാതില്‍ മൂളി മേഘം
പോയ് മറഞ്ഞൊരോര്‍മ്മയിലെ ഓണത്തുമ്പിയോ
പൂവിളിക്ക് കൂട്ടിരുന്ന ബാല്യ കാലമോ
ഇടനെഞ്ചിലെ നേര്‍ത്തൊരീണമോ ?
(രാവില്‍ നിലാ മഴക്കീഴില്‍ ..)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

അറിയാതെ ഒന്നും പറയാതെ
ആലാപനം : ജി വേണുഗോപാല്‍   |   രചന : അജിത് നായര്‍   |   സംഗീതം : അജിത് നായര്‍