View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Sadukudu ...

MoviePullimaan (2010)
Movie DirectorAnil K Nair
LyricsKaithapram
MusicSharreth
SingersMG Sreekumar, Amritha Suresh

Lyrics

Sadukuduke sadukudu sadukudu mooli mooli paadippokaam
Panimazhayil irumanam orumanam aayidaam
yamunayileyalakalililakili kunjurumpaay ozhukippokaam
muralikayiloru swaramadhurima pookidaam
kulirkkum thennalil chirikkum pookkalaay
namukkaakkuruviyodumoru kuruvi pole kuku kukkukku
nilaavin maayayil kinaavin kaayalil
Namukkinnakkareyikkareyaadithuzhayaamolachangaadam
(sadukuduke..)

Kaitholappanthalil ponnunnikkannane
Kalimannil menanjeduthavale
Ee kaikal menanjoraa ponnunnikkannanil
Ninne njaan kandu ninnallo
Veluppinu pathazhaku karuppinu noorazhaku
Karuppin nenchinakathe Chandanamuthazhaku
Velutha muthazhaku karuppu noolizhayil
koruthoru maalayaninjaal ninakku noorazhaku
Ponchingappoonkadavathinnashtamirohini raavaanu
(sadukuduke..)

Oru vattam kandu naam palavattam thedi naam
Pranayathin therileri naam
Thererippokave theerathe cholayil
Thiramaala pookkalaay naam
Thodumpol poonkudam thulumpum paalkkudam
chirichaal ninte mukhathoru mazhavil poomaanam
Pidaykkum meenmizhi thudikkum thenmozhi
ninakkaanente manassin pavizhakkottaaram
pon pavizhakkottaarathil maniyara deepam poonthinkal
(sadukuduke..)
സടുകുടുകെ സടുകുടു സടുകുടു മൂളീ മൂളി പാടിപ്പോകാം
പനിമഴയിൽ ഇരുമനമൊരുമനം ആയിടാം
യമുനയിലെയലകളിലിലകിളി കുഞ്ഞുറുമ്പായ് ഒഴുകി പോകാം
മുരളികയിലൊരു സ്വരമധുരിമ പൂകിടാം
കുളിർക്കും തെന്നലിൽ ചിരിക്കും പൂക്കളായ്
നമുക്കാക്കുരുവിയോടുമൊരു കുരുവി പോലെ കുകു കുക്കുക്കൂ
നിലാവിൻ മായയിൽ കിനാവിൻ കായലിൽ
നമുക്കിന്നക്കരെയിക്കരെയാടിത്തുഴയാമോലച്ചങ്ങാടം
(സടുകുടുകെ....)

കൈതോലപ്പന്തലിൽ പൊന്നുണ്ണിക്കണ്ണനെ
കളിമണ്ണിൽ മെനഞ്ഞെടുത്തവളേ
ഈ കൈകൾ മെനഞ്ഞൊരാ പൊന്നുണ്ണിക്കണ്ണനിൽ
നിന്നെ ഞാൻ കണ്ടു നിന്നല്ലോ
വെളുപ്പിനു പത്തഴക് കറുപ്പിനു നൂറഴക്
കറുപ്പിൻ നെഞ്ചിനകത്തെ ചന്ദനമുത്തഴക്
വെളുത്ത മുത്തഴക് കറുപ്പു നൂലിഴയിൽ
കോരുത്തൊരു മാലയണിഞ്ഞാൽ നിനക്കു നൂറഴക്
പൊൻ ചിങ്ങപ്പൂങ്കടവത്തിന്നഷ്ടമിരോഹിണി രാവാണ്
(സടുകുടുകെ....)

ഒരു വട്ടം കണ്ടു നാം പലവട്ടം തേടി നാം
പ്രണയത്തിൻ തേരിലേറി നാം
തേരേറിപ്പോകവേ തീരത്തെച്ചോലയിൽ
തിരമാലപ്പൂക്കളായ് നാം
തൊടുമ്പോൾ പൂങ്കുടം തുളുമ്പും പാൽക്കുടം
ചിരിച്ചാൽ നിന്റെ മുഖത്തൊരു മഴവിൽ പൂമാനം
പിടയ്ക്കും മീൻ മിഴി തുടിയ്ക്കും തേന്മൊഴി
നിനക്കാണെന്റെ മനസ്സിൻ പവിഴക്കൊട്ടാരം
പൊൻ പവിഴക്കൊട്ടാരത്തിൽ മണിയറ ദീപം പൂന്തിങ്കൾ
(സടുകുടക്....)


Other Songs in this movie

Aanandam [V2]
Singer : Sharreth   |   Lyrics :   |   Music : Sharreth
Thanthaaneno [F]
Singer : Manisha Sheen   |   Lyrics : Vayalar Sarathchandra Varma   |   Music : Sharreth
Mallipoo
Singer : MG Sreekumar, Sithara Krishnakumar   |   Lyrics : Kaithapram   |   Music : Sharreth
Kaliyarangiloru
Singer : Sannidhanandan   |   Lyrics : Vijeesh Calicut   |   Music : Sharreth
Oh Vaname
Singer : KK Nishad   |   Lyrics : Kaithapram   |   Music : Sharreth
Aanandam
Singer : Sharreth   |   Lyrics :   |   Music : Sharreth
Salambakkam
Singer : Sharreth, Aju   |   Lyrics : Vijeesh Calicut   |   Music : Sharreth
Thanthaaneno [M]
Singer : Vineeth Sreenivasan   |   Lyrics : Vayalar Sarathchandra Varma   |   Music : Sharreth