View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഒരു വെണ്ണിലാ ...

ചിത്രംപ്രമാണി (2010)
ചലച്ചിത്ര സംവിധാനംബി ഉണ്ണികൃഷ്ണൻ
ഗാനരചനഎം ഡി രാജേന്ദ്രന്‍
സംഗീതംഎം ജയചന്ദ്രന്‍
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

Oru vennila poopadam oru ponkina thelivaram
Nira nanmathan vensooryan akalangalil thedunnu
Oru pookkalam e nirakoodin kathirkalam
(Oru vennila...)

Venal marathanalil kilipadum kalam pattil
Omal chirakazhakode manam thane parannuyarumbol
Thulumbunnu mannil vinnil pakal thullikal
Olikkunnu nenjinnullil azhanthumbikal
Ini varinellu padume pulakankurangalil
(Oru vennila....)

Eran kulir thennalin vazhimaarum mazhakkaril
Tharum thalirum choodum niram marum e vayaloram
Vithirthunnu munnil maya mayil peelikal
Vidarthunnu veendum kannamthali poovukal
Ini mazhavillu neyyume Hridayantharangalil
(Oru vennila...)
വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

ഒരു വെണ്ണിലാ പൂപ്പാടം
ഒരു പൊൻ‌കിനാ തെളിവാരം
നിറ നന്മതൻ വെൺ‌സൂര്യൻ അകലങ്ങളിൽ തേടുന്നു
ഒരു പൂക്കാലം ഈ നിറകൂടിൻ കതിർകാലം
ഒരു വെണ്ണിലാ പൂപ്പാടം
ഒരു പൊൻ‌കിനാ തെളിവാരം

വേനൽ മരത്തണലിൽ കിളിപാടും കളം പാട്ടിൽ
ഓമൽ ചിരകഴകോടെ മാനം താനെ പറന്നുയരുമ്പോൾ
തുളുമ്പുന്നു മണ്ണിൽ വിണ്ണിൽ പകൽ തുള്ളികൾ
ഒളിക്കുന്നു നെഞ്ചിനുള്ളിൽ അഴൽ‌തുമ്പികൾ
ഇനി വരിനെല്ല് പാടുമീ പുളകാങ്കുരങ്ങളിൽ
ഒരു വെണ്ണിലാ പൂപ്പാടം
ഒരു പൊൻ‌കിനാ തെളിവാരം

ഈറൻ കുളിർ തെന്നലിൻ വഴിമാറും മഴക്കാറിൽ
താരും തളിരും ചൂടും നിറം മാറും ഈ വയലോരം
വിതിർത്തുന്നു മുന്നിൽ മായ മയിൽ‌പ്പീലികൾ
വിടർത്തുന്നും വീണ്ടും കണ്ണാന്തളി പൂവുകൾ


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

പ്രമാണി
ആലാപനം : അന്‍വര്‍ സാദത്ത്   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : എം ജയചന്ദ്രന്‍
താമരപ്പാടം
ആലാപനം : അന്‍വര്‍ സാദത്ത്, സുദീപ് കുമാര്‍   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : എം ജയചന്ദ്രന്‍