View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ചെന്തെങ്ങിൽ പൊന്നിളനീർ ...

ചിത്രംപോക്കിരിരാജ (2010)
ചലച്ചിത്ര സംവിധാനംവൈശാഖ്
ഗാനരചനകൈതപ്രം
സംഗീതംജാസ്സീ ഗിഫ്റ്റ്‌
ആലാപനംഅന്‍വര്‍ സാദത്ത്, രഞ്ജിത് ഗോവിന്ദ്, അനന്തു, സുചിത്ര കാർത്തിക്

വരികള്‍

Lyrics submitted by: Sandhya Prakash

Chenthengil ponnilaneerunde
cheruthenmaavil maampazhaminunde
ilaneer muthi kattu kudikkaan ithuvazhiye vaayo
ee mampazhamonnu kadichu rasikkaan ithile nee vaayo
ee thakkaali thakkaali
ee kavilathu kavilathu
oru thoominnal thoominnal
ee kankonil kankonil
ee minnal theemazhakkumpilil onnu nirakkaamo onnu nirakkaamo
ee pranayachoododottiyurangaan poraamo
(Chenthengil...)

Edanil pokaan oru koottaay vaa ithu vazhiye
manju malayoram vilanjorappil njaan nalkaam
daivamoru nizhalaay thiru mizhiyaalinnathu kaanum
paarijaathangal virinja parudeesakal marayum
innente azhakin mazha ninnil veenaliyum
kaattinte gathiyil mazhamegham vazhi maaraam
ninakkente pookkaalam njaan nalkaam
athil kunjupokkal polum pozhiyaam
(ee thakkaali..)

Raappaadi paadum koorirulil poonkudilukalil
snehaniramettaal neelakkurinjikal pookkum
snehamennarike puthumazhayaay pozhiyumpol
swapnamoru salabham pole nrutham cheyyunnu
ee raaviletho puthuvarnnam vidarunnu
varnnangalenne varavelkkaanunarunnu
namunninnu swarggaaraamam theerkkaam
azhakinte kaanakkaazhchakal kaanaam
(ee thakkaali...)
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

ചെന്തെങ്ങിൽ പൊന്നിളനീരുണ്ടേ
ചെറുതേന്മാവിൽ മാമ്പഴമിന്നുണ്ടേ
ഇളനീർ മുത്തി കട്ടു കുടിക്കാൻ ഇതുവഴിയേ വായോ
ഈ മാമ്പഴമൊന്നു കടിച്ചു രസിക്കാൻ ഇതിലേ നീ വായോ
ഈ തക്കാളി..തക്കാളി
ഈ കവിളത്ത് ...കവിളത്ത്
ഒരു തൂമിന്നൽ തൂമിന്നൽ
ഈ കൺകോണിൽ കൺകോണിൽ
ഈ മിന്നൽതീമഴക്കുമ്പിളിൽ ഒന്നു നിറയ്ക്കാമോ ഒന്നു നിറയ്ക്കാമോ
ഈ പ്രണയച്ചൂടോടൊട്ടിയുറങ്ങാൻ പോരാമോ
(ചെന്തെങ്ങിൽ..)

ഏദനിൽ പോകാൻ ഒരു കൂട്ടായ് വാ ഇതു വഴിയേ
മഞ്ഞുമലയോരം വിളഞ്ഞോരാപ്പിൾ ഞാൻ നൽകാം
ദൈവമൊരു നിഴലായ് തിരു മിഴിയാലിന്നതു കാണും
പാരിജാതങ്ങൾ വിരിഞ്ഞ പറുദീസകൾ മറയും
ഇന്നെന്റെ അഴകിൻ മഴ നിന്നിൽ വീണലിയും
കാറ്റിന്റെ ഗതിയിൽ മഴമേഘം വഴി മാറാം
നിനക്കെന്റെ പൂക്കാലം ഞാൻ നൽകാം
അതിൽ കുഞ്ഞുപ്പൂക്കൾ പോലും പൊഴിയാം
(ഈ തക്കാളി.....)

രാപ്പാടി പാടും കൂരിരുളിൽ പൂങ്കുടിലുകളിൽ
സ്നേഹനിറമേറ്റാൽ നീലക്കുറിഞ്ഞികൾ പൂക്കും
സ്നേഹമെന്നരികേ പുതുമഴയായ് പൊഴിയുമ്പോൾ
സ്വപ്നമൊരു ശലഭം പോലെ നൃത്തം ചെയ്യുന്നു
ഈ രാവിലേതോ പുതുവർണ്ണം വിടരുന്നു
വർണ്ണങ്ങളെന്നെ വരവേൽക്കാനുണരുന്നു
നമുക്കിന്നു സ്വർഗ്ഗാരാമം തീർക്കാം
അഴകിന്റെ കാണാക്കാഴ്ചകൾ കാണാം
(ഈ തക്കാളി.....)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കേട്ടില്ലേ കേട്ടില്ലേ [V2]
ആലാപനം : പ്രിഥ്വിരാജ്, വിജയ്‌ യേശുദാസ്‌, റിജിയ   |   രചന : കൈതപ്രം   |   സംഗീതം : ജാസ്സീ ഗിഫ്റ്റ്‌
മാണിക്യക്കല്ലിൻ
ആലാപനം : ജാസ്സീ ഗിഫ്റ്റ്‌, അനന്തു, മാലതി (പുതിയ )   |   രചന : കൈതപ്രം   |   സംഗീതം : ജാസ്സീ ഗിഫ്റ്റ്‌
കേട്ടില്ലേ കേട്ടില്ലേ
ആലാപനം : അന്‍വര്‍ സാദത്ത്, വിജയ്‌ യേശുദാസ്‌, റിജിയ   |   രചന : കൈതപ്രം   |   സംഗീതം : ജാസ്സീ ഗിഫ്റ്റ്‌
മണിക്കിനാവിൻ കൊതുമ്പുവള്ളം
ആലാപനം : കെ ജെ യേശുദാസ്, സുജാത മോഹന്‍   |   രചന : കൈതപ്രം   |   സംഗീതം : ജാസ്സീ ഗിഫ്റ്റ്‌
പോക്കിരി രാജ (തീം)
ആലാപനം :   |   രചന : രാജാമണി   |   സംഗീതം : രാജാമണി