View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പൊന്നാംതുമ്പി ...

ചിത്രംഅണ്ണാര കണ്ണനും തന്നാലായത് (2010)
ചലച്ചിത്ര സംവിധാനംപ്രകാശന്‍
ഗാനരചന
സംഗീതംനിഖില്‍ പ്രഭ
ആലാപനംകലാഭവന്‍ മണി
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: HEMA C

വരികള്‍

Lyrics submitted by: Sandhya Prakash

Ponnaamthumpi penne doore neeyum kandille
puthuponnaay minnum pookkaalathin chantham kandille
munnaazhi kulirullilozhikkym kaalam vannille
cheruchempaavinte kathirukalaay nanmakalille
kurumanipraavukalo kurukurukunne
nalla kannaanthalir thellum melle maadi vilikkunne
kunjuthoni paattum namme innu virunnu vilikkunne
(Ponnaamthumpi....)

Venal vecha mannil puthumaamazha veenu
ee nonthu kathiya nenchakathinorulsavamalle
kannu pothiya raavo veyilettothungille
enna vattiya kanaviniyum kan thurannille
iniyennum kaanenam kanivinte paadam
ee varavonnariyanam karayilla sneham
ee mizhiyil nananaaniniyenthinu venam ponnam thumpee
(Ponnaamthumpi....)

Thennalonnilaane neduveerppala maanju
odiyethiyorormmakalile theekkanalaari
kaakkappoovinte nenchil naruthenmazha peythu
koottirikkuvaanaaloruvan ee vazhi vannu
arikathaay nirayenam azhakinte lokam
ariyaathe thedenam mazhavillin chaayam
ii maunam marayaanaay enthini venam
Ponnaamthumpi...
(Ponnaamthumpi....)
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

പൊന്നാം തുമ്പിപ്പെണ്ണേ ദൂരെ നീയും കണ്ടില്ലേ
പുതുപൊന്നായ് മിന്നും പൂക്കാലത്തിൻ ചന്തം കണ്ടില്ലേ
മുന്നാഴി കുളിരുള്ളിലൊഴിക്കും കാലം വന്നില്ലേ
ചെറുചെമ്പാവിന്റെ കതിരുകളായ് നന്മകളില്ലേ
കുറുമണിപ്രാവുകളോ കുറുകുറുകുന്നേ
നല്ല കണ്ണാന്തളിർ തെല്ലും മെല്ലെ മാടിവിളിക്കുന്നേ
കുഞ്ഞുതോണി പാട്ടും നമ്മെ ഇന്നു വിരുന്നു വിളിക്കുന്നേ
(പൊന്നാംതുമ്പി....)

വേനൽ വെച്ച മണ്ണിൽ പുതുമാമഴ വീണു
ഈ നൊന്തു കത്തിയ നെഞ്ചകത്തിനൊരുത്സവമല്ലേ
കണ്ണുപൊത്തിയ രാവോ വെയിലേറ്റൊതുങ്ങില്ലേ
എണ്ണ വറ്റിയ കനവിനിയും കൺ തുറന്നില്ലേ
ഇനിയെന്നും കാണേണം കനിവിന്റെ പാടം
ഈ വരവൊന്നറിയണം കരയില്ലാ സ്നേഹം
ഈ മിഴിയിൽ നനയാനിനിയെന്തിനി വേണം പൊന്നാംതുമ്പി..
(പൊന്നാംതുമ്പി....)

തെന്നലൊന്നിലാണേ നെടുവീർപ്പല മാഞ്ഞു
ഓടിയെത്തിയൊരോർമ്മകളിലെ തീക്കനലാറി
കാക്കപ്പൂവിന്റെ നെഞ്ചിൽ നറുതേന്മഴ പെയ്തു
കൂട്ടിരിക്കുവാനാളൊരുവൻ ഈ വഴി വന്നു
അരികത്തായ് നിറയേണം അഴകിന്റെ ലോകം
അറിയാതെ തേടേണം മഴവില്ലിൻ ചായം
ഈ മൗനം മറയാനായ് എന്തിനി വേണം
പൊന്നാംതുമ്പി..
(പൊന്നാംതുമ്പി....)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

നിറയുമീ മിഴി
ആലാപനം : വി ദേവാനന്ദ്‌   |   രചന : റഫീക്ക് അഹമ്മദ്   |   സംഗീതം : നിഖില്‍ പ്രഭ
കുറുവാൽ കുരുവി
ആലാപനം : സോമദാസ്‌   |   രചന :   |   സംഗീതം :
പുന്നാര പച്ചക്കിളിയെ
ആലാപനം : വിനീത്‌ ശ്രീനിവാസന്‍, റിമി ടോമി   |   രചന :   |   സംഗീതം : നിഖില്‍ പ്രഭ
പൂത്തങ്കിരിയേ
ആലാപനം : സന്നിധാനന്ദന്‍   |   രചന :   |   സംഗീതം : നിഖില്‍ പ്രഭ