View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

നീര്‍മിഴിയോടെ ...

ചിത്രംവലിയങ്ങാടി (2010)
ചലച്ചിത്ര സംവിധാനംസലിം ബാബ
ഗാനരചനവയലാര്‍ ശരത്ചന്ദ്ര വർമ്മ
സംഗീതംസയന്‍ അന്‍‌വര്‍
ആലാപനം

വരികള്‍

Neermizhiyode alayukayaayo
paazhvazhi neele jeevithame
nombaramekum chuvadukalaake
manassin chumalil thaange nee
irulo kaiyyerum nin chinthayil
niraye novaninja thengalalle
hridayam kanalin marubhoomiyo
neermizhiyode alayukayaayo
paazhvazhi neele jeevithame

pakalukalengo vazhimarayunno
iravin bhaaram perukunnu
kadalukalullil kali thudarunno
thirayil theeram thakarunnu
kaavalaam eeshwarano...kaivediyunnapole
thozharaay ninnavaro kaikazhukunnu melle
aaswaasam doore...ethetho vidhiyaale
(neermizhiyode....)

uyirinu meethe oru thanalille
arike innum thunayille
urukiya nenchin chithayude mele
thazhukaanetho viralille
enkilum dushakunam pollalekunnapole
ennine thoruvaano kannuneer maari melle
aaswaasam doore...ethetho vidhiyaale
(neermizhiyode..)
നീര്‍മിഴിയോടെ അലയുകയായോ
പാഴ്വഴി നീളേ ജീവിതമേ
നൊമ്പരമേകും ചുവടുകളാകെ
മനസ്സിന്‍ ചുമലില്‍ താങ്ങി നീ
ഇരുളോ കൈയ്യേറും നിന്‍ ചിന്തയില്‍
നിറയെ നോവണിഞ്ഞ തേങ്ങലല്ലേ
ഹൃദയം കനലിന്‍ മരുഭൂമിയോ
നീര്‍മിഴിയോടെ അലയുകയായോ
പാഴ്വഴി നീളേ ജീവിതമേ

പകലുകളെങ്ങോ വഴിമറയുന്നോ
ഇരവിന്‍ ഭാരം പെരുകുന്നൂ
കടലുകളുള്ളില്‍ കളി തുടരുന്നോ
തിരയില്‍ തീരം തകരുന്നൂ
കാവലാം ഈശ്വരനോ...കൈവെടിയുന്ന പോലെ
തോഴരായ് നിന്നവരോ കൈകഴുകുന്നു മെല്ലെ
ആശ്വാസം ദൂരേ...ഏതേതോ വിധിയാലേ
(നീര്‍മിഴിയോടെ....)

ഉയിരിനു മീതേ ഒരു തണലില്ലേ
അരികെ ഇന്നും തുണയില്ലേ
ഉരുകിയ നെഞ്ചിന്‍ ചിതയുടെ മേലേ
തഴുകാനേതോ വിരലില്ലേ
എങ്കിലും ദുഃശകുനം പൊള്ളലേകുന്നപോലെ
എന്നിനീ തോരുവാനോ കണ്ണുനീര്‍മാരി മെല്ലെ
ആശ്വാസം ദൂരേ...ഏതേതോ വിധിയാലേ
(നീര്‍മിഴിയോടെ....)

 


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കിനാവിലിന്നൊരു
ആലാപനം : വിനീത്‌ ശ്രീനിവാസന്‍   |   രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ   |   സംഗീതം : സയന്‍ അന്‍‌വര്‍
തെങ്കാശിക്കാരേ
ആലാപനം : പ്രദീപ്‌ പള്ളുരുത്തി   |   രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ   |   സംഗീതം : സയന്‍ അന്‍‌വര്‍