View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ആരോ പാടുന്നു ദൂരേ ...

ചിത്രംകഥ തുടരുന്നു (2010)
ചലച്ചിത്ര സംവിധാനംസത്യന്‍ അന്തിക്കാട്
ഗാനരചനവയലാര്‍ ശരത്ചന്ദ്ര വർമ്മ
സംഗീതംഇളയരാജ
ആലാപനംകെ എസ്‌ ചിത്ര, ഹരിഹരന്‍

വരികള്‍

Lyrics submitted by: Sandhya Prakash

Aaro...hoy...paadunnu doore.....
aaro hoy paadunu doore
aathmaavil hoy novulla pole
eeran mulamthandil nishwaasamode
praanante sangeetham cherunnapole
ormmavannorumma thannapole
(aaro)

Jeevithamennumennum oru premakadamkadhayalle
utharamonnu thedum manamothiriyodukayille
poothulanja vaasanthamaay vannu cherukayille
venalulla greeshmangalaay pinnemaarukayille hoy
punchiri choodukayille athil ashrukanangalumille...
sundara sandhyakalille ava koorirulaavukayille...
sukhasankada sangamamulloru vaahini nee...
(Aaro)

Mohana veena moolum sadiraadiya naalukalille
neriya nombarangal viralodiya naadavumille
varshakaala vaalsalyamo peythirangukayille
harshamenna hemanthamo vingalaavukayille hoy
snehavirunnudaneelam nira thenarayaavukayille
mookathayenna maraalam chilaneramurummukayille
mazhavilloli kondu pothinjoru vedana nee
(Aaro)
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

ആരോ.. ഹോയ്... പാടുന്നു ദൂരെ...
ആരോ.. ഹോയ്... പാടുന്നു ദൂരെ...
ആത്മാവില്‍ ഹോയ് നോവുള്ളപോലെ
ഈറന്‍ മുളം‌തണ്ടില്‍ നിശ്വാസമോടെ
പ്രാണന്റെ സംഗീതം ചേരുന്നപോലെ
ഓര്‍മ്മവന്നൊരുമ്മതന്നപോലെ
(ആരോ)

ജീവിതമെന്നുമെന്നും ഒരു പ്രേമകടങ്കഥയല്ലേ
ഉത്തരമൊന്നു തേടും മനമൊത്തിരിയോടുകയില്ലേ
പൂത്തുലഞ്ഞ വാസന്തമായ് വന്നുചേരുകില്ലേ
വേനലുള്ള ഗ്രീഷ്മങ്ങളായ് പിന്നെ മാറുകില്ലേ ഹോയ്
പുഞ്ചിരി ചൂടുകയില്ലേ... അതിലശ്രുകണങ്ങളുമില്ലേ...
സുന്ദരസന്ധ്യകളില്ലേ... അവ കൂരിരുളാവുകയില്ലേ...
സുഖസങ്കടസംഗമമുള്ളൊരു വാഹിനി നീ...
(ആരോ)

മോഹനവീണ മൂളും സദിരാടിയ നാളുകളില്ലേ
നേരിയ നൊമ്പരങ്ങള്‍ വിരലോടിയ നാദവുമില്ലേ
വര്‍ഷകാലവാത്സല്യമോ പെയ്തിറങ്ങുകില്ലേ
ഹര്‍ഷമെന്ന ഹേമന്തമോ വിങ്ങലാവുകില്ലേ ഹോയ്
സ്നേഹവിരുന്നുടനീളം നിറ തേനറയാവുകയില്ലേ
മൂകതയെന്ന മരാളം ചില നേരമുറുമ്മുകയില്ലേ
മഴവില്ലൊളി കൊണ്ടു പൊതിഞ്ഞൊരു വേദന നീ
(ആരോ)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മഴമേഘ ചേലിൻ
ആലാപനം : ശ്വേത മോഹന്‍, വിജയ്‌ യേശുദാസ്‌   |   രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ   |   സംഗീതം : ഇളയരാജ
കിഴക്കുമല കമ്മലിട്ട
ആലാപനം : കാര്‍ത്തിക്   |   രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ   |   സംഗീതം : ഇളയരാജ