View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

നീ എന്റേതല്ലേ ...

ചിത്രംപെണ്‍പട്ടണം (2010)
ചലച്ചിത്ര സംവിധാനംവി എം വിനു
ഗാനരചനകൈതപ്രം
സംഗീതംഎം ജി ശ്രീകുമാർ
ആലാപനംമധു ബാലകൃഷ്ണന്‍, ശ്വേത മോഹന്‍

വരികള്‍

Lyrics submitted by: Sandhya Prakash

Oho um..oho..aa.....
Neeyentethalle ente swanthamalle alle
Ponnalle neeyinnente maathramalle alle
Ennittenthininiyum paribhavamullil
Kochu kochu kurumpin mullu vecha munakal
Athil arorumariyaatha rasamillayo
(neeyentethalle..)

Kaliveedu meyunna pon peeliyo
Kathirolakkattinte thalolamo
Kalivaakkil nirayunna kankonile
Kanneerin nanavulla punchiriyo
Eeyenkaantha raavin nilaavo
Ninakkethaanu priyamente azhake
Parayoo parayoo parayoo
(neeyentethalle..)

Niranaazhi manassinte nairmalyamo
Priya santhwanathinte romanchamo
Aliyum nilavile ashelshamo
Mizhiyodu mizhi cherum unmadaamo
Ozhivillatheyaakunna mazhayo
Ninakkethaanu priyamente azhake
Parayoo parayoo parayoo
(neeyentethalle..)
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

ഓഹോ ഉം..ഓഹോ..ആ...
നീയെന്റേതല്ലേ എന്റെ സ്വന്തമല്ലേ അല്ലേ
പൊന്നല്ലേ നീയിന്നെന്റെ മാത്രമല്ലേ അല്ലേ
എന്നിട്ടെന്തിനിനിയും പരിഭവമുള്ളിൽ
കൊച്ചു കൊച്ചു കുറുമ്പിൻ മുള്ളു വെച്ച മുനകൾ
അതിലാരോരുമറിയാത്ത രസമില്ലയോ
(നീയെന്റേതല്ലേ...)

കളിവീടു മേയുന്ന പൊൻ പീലിയോ
കതിരോല കാറ്റിന്റെ താലോലമോ
കളിവാക്കിൽ നിറയുന്ന കൺകോണിലെ
കണ്ണീരിൻ നനവുള്ള പുഞ്ചിരിയോ
ഈയേകാന്ത രാവിൻ നിലാവോ
നിനക്കേതാണു പ്രിയമെന്റെ അഴകേ
പറയൂ പറയൂ പറയൂ
(നീയെന്റേതല്ലേ...)

നിറനാഴി മനസ്സിന്റെ നൈർമല്യമോ
പ്രിയ സാന്ത്വനത്തിന്റെ രോമാഞ്ചമോ
അലിയും നിലാവിലെ ആശ്ലേഷമോ
മിഴിയോടു മിഴി ചേരും ഉന്മാദമോ
ഒഴിവില്ലാതെയാകുന്ന മഴയോ
നിനക്കേതാണ് പ്രിയമെന്റെ അഴകേ
പറയൂ പറയൂ പറയൂ
(നീയെന്റേതല്ലേ...)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

നേരം പുലരും
ആലാപനം : പ്രദീപ്‌ പള്ളുരുത്തി   |   രചന : അനില്‍ പനച്ചൂരാന്‍   |   സംഗീതം : എം ജി ശ്രീകുമാർ
പെൺപട്ടണം [Theme]
ആലാപനം : ജ്യോത്സ്ന രാധാകൃഷ്ണൻ   |   രചന : കൈതപ്രം   |   സംഗീതം : എം ജി ശ്രീകുമാർ
നീ എന്റേതല്ലേ [M]
ആലാപനം : മധു ബാലകൃഷ്ണന്‍   |   രചന : കൈതപ്രം   |   സംഗീതം : എം ജി ശ്രീകുമാർ
ചന്ദനത്തിൻ
ആലാപനം : ജ്യോത്സ്ന രാധാകൃഷ്ണൻ   |   രചന : പി ടി വിനു   |   സംഗീതം : എം ജി ശ്രീകുമാർ