View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മുത്തായ് മണിമുത്തായ് ...

ചിത്രംനീലാംബരി (2010)
ചലച്ചിത്ര സംവിധാനംഹരിനാരായണൻ
ഗാനരചനകൈതപ്രം
സംഗീതംകൈതപ്രം വിശ്വനാഥ്‌
ആലാപനംഫ്രാങ്കോ

വരികള്‍

Lyrics submitted by: Sandhya Prakash

Muthaay manimuthaay ivar vinnil ninnu vannu
Muthaay manimuthaay mazhavillil ninnu vanu
Mudiyo kaarmukilpole...
Mozhiyo puthumazha pole..
Pennay valaraan ivar mannilekku vannu.
Vellinilaavin varolipole..pularikathirin ponnolipole..
Muthaay mazhamuthaay ivar vinnil ninnu vannu
Muthaay manimuthaay mazhavillil ninnu vanu

Randaalum cherumpol thandulayum thaamarakal
ThEn mozhikal konchumpol paalaazhi poonthirakal
Ambalam chuttunneram ambilikkathiroli pole
Paadhangal Othunneram painkili kalapilapole

Valaredi valaredi valaruuu
Thunchante kilimakal valaruu (2)
Ee mannin eenangal vaazhthaan ulakil valaruu (2)
Muthaay mazha muthaay ivar vinnil ninnu vannu
Muthaay mani muthaay mazhavillil ninnu vanu

Penkodikal valarunnu pon valakal kilungunnu....
Minnadakal ulayunnu..pon punchiri uzhiyunnu
Avarude kankonukalil azhakinte minnal unarnnu
Alasavilasitha laasyam adimudi poothulayumpol
Viralukal mudrakalothi kadhayude ithaluvidarnnu(2)
Sundaramee thamburuvil thamizhin chinthukal ozhukee(2)
(Muthaay manimuthaay....)
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

മുത്തായ് മണിമുത്തായ് ഇവർ വിണ്ണിൽ നിന്നു വന്നു
മുത്തായ് മണിമുത്തായ് മഴവില്ലിൽ നിന്നു വന്നു
മുടിയോ കാർമുകിൽ പോലെ
മൊഴിയോ പുതുമഴ പോലെ
പെണ്ണായ് വളരാൻ ഇവർ മണ്ണിലേക്കു വന്നു
വെണ്ണിലാവിൻ വാരൊളി പോലെ പുലരിക്കതിരിൻ പൊന്നൊളിപോലെ
മുത്തായ് മഴമുത്തായ് ഇവർ വിണ്ണിൽനിന്നു വന്നു
മുത്തായ് മണിമുത്തായ് മഴവില്ലിൽ നിന്നു വന്നു

രണ്ടാളും ചേരുമ്പോൾ തണ്ടുലയും താമരകൾ
തേൻ‌മൊഴികൾ കൊഞ്ചുമ്പോൾ പാലാഴിപ്പൂന്തിരകൾ
അമ്പലം ചുറ്റുന്നേരം അമ്പിളിക്കതിരൊളി പോലെ
പാഠങ്ങളോതുന്നേരം പൈങ്കിളിക്കലപില പോലെ

വളരെടി വളരെടി വളര്
തുഞ്ചന്റെ കിളിമകൾ വളര് (2)
ഈമണ്ണിന്നീണങ്ങൾ വാഴ്ത്താൻ ഉലകിൽ വളര് (2)
മുത്തായ് മഴമുത്തായ് ഇവർ വിണ്ണിൽ നിന്നു വന്നു
മുത്തായ് മണിമുത്തായ് മഴവില്ലിൽ നിന്നു വന്നു

പെൺകൊടികൾ വളരുന്നു പൊൻ‌വളകൾ കിലുങ്ങുന്നു
മിന്നാടകളുലയുന്നു പൊൻ‌പുഞ്ചിരി ഉഴിയുന്നു
അവരുടെ കൺകോണുകളിൽ അഴകിന്റെ മിന്നൽ ഉണർന്നു
അലസവിലാസിത ലാസ്യം അടിമുടി പൂത്തുലയുമ്പോൾ
വിരലുകൾ മുദ്രകളോതി കഥയുടെ ഇതളു വിടർന്നു (2)
സുന്ദരമീ തംബുരുവിൽ തമിഴിൻ ചിന്തുകൾ ഒഴുകീ (2)
(മുത്തായ് മണിമുത്തായ്...)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ശംഭോ ശങ്കരാ
ആലാപനം : ശങ്കര്‍ സുരേഷ്   |   രചന : കൈതപ്രം   |   സംഗീതം : കൈതപ്രം വിശ്വനാഥ്‌
രാമ രാമ രാമ
ആലാപനം : ദര്‍ശന ശ്രീനാഥ്   |   രചന : കൈതപ്രം   |   സംഗീതം : കൈതപ്രം വിശ്വനാഥ്‌
ആമ്പലിനോടോ താമരയോടോ
ആലാപനം : അനു വി കടമ്മനിട്ട   |   രചന : കൈതപ്രം   |   സംഗീതം : കൈതപ്രം വിശ്വനാഥ്‌
ഇന്ദ്രനീലരാവില്‍
ആലാപനം : മഞ്ജരി   |   രചന : കൈതപ്രം   |   സംഗീതം : കൈതപ്രം വിശ്വനാഥ്‌
അനുരാധ
ആലാപനം : മധു ബാലകൃഷ്ണന്‍   |   രചന : കൈതപ്രം   |   സംഗീതം : കൈതപ്രം വിശ്വനാഥ്‌